Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ക്രിക്കറ്റ് വീണ്ടും ഇന്ത്യയിലേക്ക്

മുംബൈ: ലോകത്ത് ഏറ്റവുമധികം ക്രിക്കറ്റ് ആരാധകരുള്ള ഇന്ത്യ വീണ്ടും ലോകകപ്പ് ക്രിക്കറ്റിന് വേദിയാകും. 2023ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടത്തുമെന്ന് ഐസിസി തലവന്‍ എന്‍. ശ്രീനിവാസന്‍ ആണ് അറിയിച്ചത്. 2021ലെ ചാമ്പ്യന്‍സ് ലീഗും 2016ലെ ട്വന്റി20 ലോകകപ്പും ഇന്ത്യയില്‍ നടത്താനും തീരുമാനമായതായി ശ്രീനിവാസന്‍ പറഞ്ഞു.

ഇതിനു മുന്‍പ് 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പ് 1996ലും 2011ലുമാണ് ഇന്ത്യയില്‍ നടന്നത്. രണ്ടുതവണയും മറ്റു രാജ്യങ്ങളുമായി സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 1996ലും ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും കളികള്‍ക്ക് വേദിയായപ്പോള്‍ 2011ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായാണ് ലോകകപ്പ് നടന്നത്. എന്നാല്‍ 2023ല്‍ ഇന്ത്യ തനിച്ചാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

india-cricket

നേരത്തെ 16-18 വര്‍ഷങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യയ്ക്ക് ഐസിസി ടൂര്‍ണമെന്റുകള്‍ക്കുള്ള അവസരം ലഭിച്ചിരുന്നത്. അതും മറ്റു രാജ്യങ്ങളുമായി സംയുക്ത ആതിഥേയത്വത്തില്‍. ഇപ്പോള്‍ വെറും 8 വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രധാന ടൂര്‍ണമെന്റുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഐസിസി തലവന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് സീരീസ് നടത്താനും ഐസിസി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍ നയന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സീരീസ് വീണ്ടും നടത്താന്‍ തീരുമാനമായത്. 2014-15 സീസണില്‍ യുഎഇലാണ് പാക്കിസ്ഥാന്‍ ആതിഥേയരാകുന്ന പരമ്പര നടക്കുക. 2 ടെസ്റ്റുകളും 30 ഏകദിനങ്ങളും 12 ട്വന്റി20 മത്സരങ്ങളും ആറുവര്‍ഷത്തിനിടെ ഇന്ത്യയും പാക്കിസ്ഥാനുമായി നടക്കും.

Story first published: Sunday, August 10, 2014, 8:09 [IST]
Other articles published on Aug 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+