ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തുമെന്ന് സച്ചിന്‍
ദുബായ്: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിലെത്തിയ ഇന്ത്യ കപ്പ് നിലനിര്‍ത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ദുബായില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ യുഎഇയില്‍ ക്രിക്കറ്റ് കളിച്ച അനുഭവവും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പങ്കുവെച്ചു. 1998ല്‍ ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചത് സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് വീശിയടിച്ച പൊടിക്കാറ്റ് തന്നെ ഭയപ്പെടുത്തിക്കളഞ്ഞെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ അരികിലൊളിച്ചാണ് ഭയം അകറ്റിയതെന്നും സച്ചിന്‍ ഓര്‍മിച്ചു.

2003 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം അവിശ്വസനീയമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടീം ഇന്ത്യയുടെ ഒത്തൊരുമയുടെ ഫലമാണത്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് അങ്ങേയറ്റത്തെ വിഷമമുണ്ടാക്കി. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ലഭിച്ചത് ഗോള്‍ഡന്‍ ബാറ്റാണെന്ന് അറിഞ്ഞുതന്നെ വൈകിയാണെന്നും സച്ചിന്‍ പറഞ്ഞു.
ഈ ലോകകപ്പിന് മാസങ്ങള്‍ക്കുമുന്‍പ് സച്ചിന്‍ പ്രവചിച്ച ടീമുകളാണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയും ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തുമ്പോള്‍ കറുത്തു കുതിരകളായി ന്യൂസിലന്റും സെമിയില്‍ സ്ഥാനുറപ്പാക്കുമെന്ന് സച്ചിന്‍ പ്രവചിച്ചിരുന്നു. മാത്രമല്ല, ഇംഗ്ലണ്ട് മോശം പ്രകടനം കാഴ്ചവെക്കുമെന്നും സച്ചിന്‍ വിലയിരുത്തി. സച്ചിന്റെ പ്രവചനങ്ങളെല്ലാം അക്ഷരംപ്രതി ശരിയായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications