ഓസ്‌ട്രേലിയ ഇന്ത്യ ടെസ്റ്റ് പരമ്പര ആര് നേടും; പ്രവചനവുമായി വിവിഎസ് ലക്ഷ്മണ്‍

ഹൈദരാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പ്രവചനം നടത്തി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണന്‍. ടെസ്റ്റ് പരമ്പര ഇന്ത്യ 3-1 എന്ന നിലയില്‍ നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. പ്രമുഖര്‍ ഇല്ലാതെയിറങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് ലക്ഷ്മണ്‍ പറയുന്നു.
ഇന്ത്യയാണ് പരമ്പരയിലെ വിജയികളാകുകയെന്ന് താന്‍ കരുതുന്നു. നാല് മത്സരങ്ങളിലും സമനില പ്രതീക്ഷിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അതിനുള്ള സാധ്യതയില്ല. സ്മിത്തും വാര്‍ണറും ഇല്ലാത്തതിനാല്‍ ഇന്ത്യ ജയിക്കുമെന്ന് പറയുന്നതിനേക്കാള്‍ ഓസീസിനേക്കാള്‍ മികച്ച നില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയ മികച്ച താരങ്ങളുള്ള ടീം ആയിരുന്നെന്ന് ലക്ഷ്മണ്‍ പറയുന്നു. 1999 മുതല്‍ താന്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നുണ്ട്. അവരെ തോല്‍പ്പിക്കുക എളുപ്പമായിരുന്നില്ല. അവര്‍ സ്വന്തം കഴിവില്‍ വിശ്വസിച്ചിരുന്ന കളിക്കാരാണ്. എന്നാല്‍, ഇന്ന് അത്തരത്തിലുള്ള കളിക്കാരെ ഓസ്‌ട്രേലിയന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായ ലക്ഷ്മണന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണിതെന്നാണ് ലക്ഷ്ണിന്റെ അഭിപ്രായം. ഈ ടീമിന് വിദേശത്ത് ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കുമെന്നുറപ്പാണ്. പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്മാരും കഴിവുള്ള ബൗളര്‍മാരുമാണ് ഇന്ത്യയുടേത്. അവരങ്ങള്‍ മുതലെടുക്കുകയാണ് പ്രധാനം. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications