For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിലെ ഇന്ത്യയുടെ നാലാമന്‍ ഈ താരമായിരിക്കണമെന്ന് കാലിസ്; കാരണവും പറയുന്നു

കൊല്‍ക്കത്ത: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ താരങ്ങള്‍ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും ഏകദേശ ധാരണയായിക്കഴിഞ്ഞു. എന്നാല്‍, ടീമില്‍ നാലാമനായി ബാറ്റിങ്ങിനിറങ്ങുക ഏത് കളിക്കാരനാണെന്നത് സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന കളിക്കാരുടെ ഫോം ടീം ഇന്ത്യയ്ക്ക് തലവേദനയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുമായ ജാക്വിസ് കാലിസ് പറയുന്നത് ദിനേഷ് കാര്‍ത്തിക്കിനെ നിര്‍ബന്ധമായും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ്. കാര്‍ത്തിക് ആയിരിക്കണം ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്നും കാലിസ് വ്യക്തമാക്കി. ഇതിനുള്ള കാരണവും താരം പറയുന്നു.


കാര്‍ത്തിക് പരിചയസമ്പന്നന്‍

കാര്‍ത്തിക് പരിചയസമ്പന്നന്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് കാര്‍ത്തിക്. കാര്‍ത്തിക്കിനെ പോലെ ഇത്രയും പരിചയസമ്പന്നനായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഇന്ത്യ നിസ്സാരമായി തള്ളിക്കളയരുതെന്ന് കാലി പറഞ്ഞു. കാര്‍ത്തിക് സമ്മര്‍ദ്ദ ഘട്ടങ്ങളിലും ബാറ്റ് ചെയ്യാന്‍ അനുയോജ്യനാണ്. താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ ലോകകപ്പില്‍ എല്ലാ ടീമുകള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യയും ലോകകപ്പ് ഫേവറിറ്റുകളാണെന്ന് കാലിസ് വ്യക്തമാക്കി.

സ്ഥിരതയില്ലാത്തത് തിരിച്ചടി

സ്ഥിരതയില്ലാത്തത് തിരിച്ചടി

കാര്‍ത്തിക്കിന്റെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനം തെറിപ്പിക്കുന്നത്. 2017ന് ശേഷം 20 മത്സരങ്ങളില്‍ നിന്നും 425 റണ്‍സ് ആണ് താരം നേടിയത്. 46.75 റണ്‍സിന്റെ ശരാശരി ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മ തലവേദനയാണ്. 2018ലെ നിഥിഹാസ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് കാര്‍ത്തിക്കാണ്. മികച്ച ഫിനിഷര്‍ ആകാന്‍ കഴിയുമെന്ന് ഈ മത്സരത്തില്‍ താരം തെളിയിക്കുകയും ചെയ്തു.

നാലാംസ്ഥാനത്തിന് മത്സരം

നാലാംസ്ഥാനത്തിന് മത്സരം

കാര്‍ത്തിക്കിനെ കൂടാതെ അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍ തുടങ്ങിയ കളിക്കാരും നാലാം നമ്പറില്‍ മത്സരത്തിനുണ്ട്. അമ്പാട്ടി റായിഡുവിന്റെ ഫോമില്ലായ്മ ലോകകപ്പ് സ്ഥാനത്തെ ബാധിച്ചേക്കും. ഓള്‍റൗണ്ടറെന്ന നിലയില്‍ വിജയ് ശങ്കറിന് ഇടം കിട്ടാനും സാധ്യതയുണ്ട്. എന്നാല്‍ വിജയിയുടെ പരിചയസമ്പത്തില്ലായ്മ ഒരു പോരായ്മയാണ്. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് നാലാമനായി ആരെത്തുമെന്നത് തന്നെയായിരിക്കും.

Story first published: Thursday, April 11, 2019, 17:10 [IST]
Other articles published on Apr 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+