Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാര്‍ ചതിച്ചു; വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയ്ക്ക് വീണ്ടും സമനില!

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ തുടര്‍ച്ചയായ രണ്ടാം പരിശീലന മത്സരത്തിലും ഇന്ത്യയ്ക്ക് സമനില. ബൗളര്‍മാരുടെ നിറംകെട്ട പ്രകടനമാണ് ഇന്ത്യയെ വിജയത്തില്‍ നിന്നും തടഞ്ഞത്. രവിചന്ദ്രന്‍ അശ്വിന്‍ ഒഴികെയുള്ള ബൗളര്‍മാര്‍ക്കും വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ബാറ്റിംഗ് നിരയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്‌സില്‍ 180 ന് ഓളൗട്ടായ അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 223 റണ്‍സെടുത്ത് മത്സരം രക്ഷിച്ചു.

ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ബോര്‍ഡ് ഇലവനെതിരായ രണ്ടാം മത്സരത്തില്‍ പന്തെറിഞ്ഞില്ല. മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കായിരുന്നു ഫാസ്റ്റ് ബൗളിംഗിന്റെ ചാര്‍ജ്ജ്. ഇരുവരും കൂടി 23 ഓവര്‍ പന്തെറിഞ്ഞിട്ടും വീഴ്ത്താനായത് ഒരേ ഒരു വിക്കറ്റ് മാത്രം. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ബിന്നിയും ചേര്‍ന്ന് എറിഞ്ഞത് 22 ഓവര്‍. വിക്കറ്റ് 1. അമിത് മിശ്ര ഒ9 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് കിട്ടിയില്ല.

virat-kohli-team

20 ഓവര്‍ പന്തെറിഞ്ഞ് 59 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്താണ് അശ്വിന്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. കളി തീര്‍ക്കാന്‍ വേണ്ടി മുരളി വിജയ്, പൂജാര എന്നിവരെക്കൊണ്ട് വരെ കോലിക്ക് പന്തെറിയിക്കേണ്ടി വന്നു എന്നതാണ് രസകരം. നേരത്തെ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 364 റണ്‍സിന് ഓളൗട്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിഗ്‌സില്‍ 180 ഓളൗട്ട്, രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 223 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.

Story first published: Sunday, July 17, 2016, 14:56 [IST]
Other articles published on Jul 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+