വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ - വെസ്റ്റ് ഇന്‍ഡ്‌സ് ഒന്നാം ടെസ്റ്റ്.. അനില്‍ കുംബ്ലെയുടെ ആദ്യത്തെ പരീക്ഷ...

By Muralidharan

സെന്റ് കിറ്റ്സ്: ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് വ്യാഴാഴ്ച തുടക്കമാകും. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ 11 പേരെ തിരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുകയാണ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും. ആരെ കൊള്ളും എന്നതിനെക്കാള്‍ ആരെ തള്ളും എന്ന ചോദ്യമാണ് ക്യാപ്റ്റനെയും കോച്ചിനെയും അലട്ടുന്നത് എന്ന് മാത്രം.

<strong>വീണ്ടും ഫിഫ്റ്റി.. പക്ഷേ രാഹുലിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാന്‍ ചാന്‍സില്ല!</strong>വീണ്ടും ഫിഫ്റ്റി.. പക്ഷേ രാഹുലിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാന്‍ ചാന്‍സില്ല!

രണ്ട് പരിശീലന മത്സരങ്ങളും സമനിലയില്‍ കലാശിച്ചെങ്കിലും വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്കാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. ടീമില്‍ അഞ്ച് ബൗളര്‍മാര്‍ വേണം എന്നതാണ് ക്യാപ്റ്റന്‍ കോലിയുടെ നിലപാട്. ശ്രീലങ്കയ്‌ക്കെതിരെ കോലി ഈ രീതിയാണ് പരീക്ഷിച്ചത്. എന്നാല്‍ പരിശീലന മത്സരത്തില്‍ കണ്ട വേഗം കുറഞ്ഞ പിച്ചുകള്‍, അഞ്ച് ബൗളര്‍മാര്‍ വേണോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.

anilkumble-virat

കര്‍ണാടക ബാറ്റ്സ്മാന്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കണോ വേണ്ടയോ എന്നതാണ് ബാറ്റിംഗ് നിരയിലെ ഏറ്റവും വലിയ തലവേദന. രണ്ട് ഇന്നിംഗ്സുകളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ രാഹുലിനെ പുറത്തിരുത്താന്‍ പറ്റില്ല. മുരളി വിജയും ശിഖര്‍ ധവാനും ഉള്ളപ്പോള്‍ ഓപ്പണറായി ഇറക്കാനും പ്രയാസം. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ മധ്യനിരയില്‍ എന്തായാലും കളിച്ചേ പറ്റൂ എന്നതാണ് സ്ഥിതി.

<strong> ബൗളര്‍മാര്‍ ചതിച്ചു; വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയ്ക്ക് വീണ്ടും സമനില!</strong> ബൗളര്‍മാര്‍ ചതിച്ചു; വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയ്ക്ക് വീണ്ടും സമനില!

പാര്‍ട് ടൈം കീപ്പറും മധ്യനിര ബാറ്റ്സ്മാനുമായി രാഹുലിനെ കളിപ്പിക്കില്ല എന്ന് കോലി നേരത്തെ പറഞ്ഞിട്ടുണ്ട്. വിക്കറ്റ് കീപ്പറായി എന്തായാലും സാഹ തന്നെ കളിക്കും. രോഹിത് ശര്‍മയ്ക്ക് ടീമില്‍ ഇടം കിട്ടുന്ന കാര്യവും സംശയമാണ്. ഫാസ്റ്റ് ബൗളിംഗില്‍ ഇഷാന്ത് ശര്‍മയുടെ കാര്യം മാത്രമാണ് ഉറപ്പുള്ളത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, പുതുമുഖം താക്കൂര്‍ എന്നിവരും ടീമിലുണ്ട്. അശ്വിന്‍, മിശ്ര, ജഡേജ എന്നിവരാണ് സ്പിന്നര്‍മാര്‍.

Story first published: Thursday, July 21, 2016, 10:20 [IST]
Other articles published on Jul 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X