പരമ്പര പോക്കറ്റിലാക്കാന്‍ ടീം ഇന്ത്യ, മാറ്റങ്ങള്‍ക്കു സാധ്യത... തിരിച്ചടിക്കുമോ വിന്‍ഡീസ് ?
ഹൈദരാബാദ്: ഒന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 272 റണ്‍സിന്റെയും വമ്പന്‍ ജയം ഇന്ത്യ കൊയ്തിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ആതിഥേയര്‍ മല്‍സരം പോക്കറ്റിലാക്കിയത്.
രണ്ടാം ടെസ്റ്റിലും ജയിച്ച് പരമ്പര 2-0നു തൂത്തുവാരുകയെന്ന ലക്ഷ്യവുമായിട്ടാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഹൈദരാബാദില്‍ ഇറങ്ങുക.

വരവറിയിച്ച് പൃഥ്വി ഷാ
ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ഓപ്പണര്‍ പൃഥ്വി ഷായുടെ പ്രകടനമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയാണ് പൃഥ്വി ടീമിലേക്കുള്ള വരവ് ആഘോഷിച്ചത്. ആക്രമിച്ചു കളിച്ച താരം 134 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കുകയും ചെയ്തിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പൃഥ്വിക്കു തന്നെയായിരുന്നു.
രണ്ടാം ടെസ്റ്റിലും പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍.

മാറ്റങ്ങള്‍ ഉണ്ടായേക്കും
ആദ്യ ടെസ്റ്റില്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയതിനാല്‍ രണ്ടാം ടെസ്റ്റില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യന്‍ ടീം ഇറങ്ങുക. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന മയാങ്ക് അഗര്‍വാളിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ഇതിനായി ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയേക്കുമേന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ അവസാന നിമിഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.

മാനംകാക്കാന്‍ വിന്‍ഡീസ്
രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൊരുതാന്‍ പോലുമാവാതെയാണ് വിന്‍ഡീസ് കീഴടങ്ങിയത്. ബാറ്റിങിലും ബൗളിങിലും അവര്‍ സമ്പൂര്‍ണ പരാജയമായി മാറി. രണ്ടാംടെസ്റ്റില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയാണ് അവര്‍ ഇറങ്ങുക.
ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങലുമായിട്ടാവും വിന്‍ഡീസെത്തുന്നത്. ജാസണ്‍ ഹോള്‍ഡറും കെമര്‍ റോച്ചുമായിരിക്കും പുതുതായി ടീമിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീം
ഇന്ത്യ-വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി, കുല്‍ദീപ് യാദവ് ശര്‍ദ്ദുല്‍ താക്കൂര്‍.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ജേമര്‍ ഹാമില്‍റ്റണ്‍, ഷിംറോണ്‍ ഹെറ്റ്മിര്‍, ഷെയ് ഹോപ്പ്, ഷെര്‍മാന്‍ ലൂയിസ്, കീമോ പോള്‍, കിരോണ്‍ പവല്‍, കെമര്‍ റോച്ച്, ജോമെല്‍ വെറിക്കാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications