വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്‍ഡീസോ? മൂന്നു പേര്‍ കോലിയുടെ ഉറക്കം കെടുത്തും!!

പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുകയാണ്

മുംബൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 'കലാശപ്പോരിന്' മുംബൈ ഒരുങ്ങി. മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് കളിയാരംഭിക്കുന്നത്. പരമ്പരയില്‍ ഇരുടീമും ഓരോ വിജയങ്ങളുമായി 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ മുംബൈയില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ടി20ക്കു പിന്നാലെ ധവാന്‍ ഏകദിനത്തിനുമില്ല? പകരക്കാരന്‍ സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍ടി20ക്കു പിന്നാലെ ധവാന്‍ ഏകദിനത്തിനുമില്ല? പകരക്കാരന്‍ സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍

ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം ടി20യില്‍ വിന്‍ഡീസ് തിരിച്ചടിച്ചു. തിരുവനന്തപുരം ടി20യില്‍ എട്ടു വിക്കറ്റിന് കരീബിയന്‍ പട ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.

സഞ്ജുവിന് അവസരം?

സഞ്ജുവിന് അവസരം?

പരമ്പരയിലെ കഴിഞ്ഞ രണ്ടു ടി20കളിലും അവസരം നല്‍കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് മുംബൈയിലെങ്കിലും അവസരം നല്‍കുമോയെന്നാണ് ഇനി ആരാധകര്‍ക്കു അറിയാനുള്ളത്. എന്നാല്‍ മല്‍സരം നിര്‍ണായകമായി മാറിയതിനാല്‍ ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌ന്റെ് തയ്യാറാവുമോയെന്ന കാര്യം സംശയമാണ്.

ടീമിലുണ്ടായിട്ടും തുടര്‍ച്ചയായ അഞ്ചു കളികളിലാണ് സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്നത്. ബംഗ്ലാദേശിനെതിരായ തൊട്ടുമുമ്പത്തെ മൂന്നു ടി20കളുടെ പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ഫീല്‍ഡിങും ബൗളിങും വീക്ക്‌നെസ്

ഫീല്‍ഡിങും ബൗളിങും വീക്ക്‌നെസ്

ഈ പരമ്പരയില്‍ ബാറ്റിങ് നിര മികച്ച പ്രകടനം നടത്തിയെങ്കിലും ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതല്ല. ഫീല്‍ഡിങില്‍ ഇന്ത്യ വന്‍ ദുരന്തമായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ടി20കളിലും നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്.
ഇവ രണ്ടും പരിഹരിച്ചെങ്കില്‍ മാത്രമേ വെടിക്കെട്ട് ബാറ്റിങ് നിരയുള്ള വിന്‍ഡീസിന് മുംബൈയില്‍ മൂക്കുകയറിടാന്‍ ഇന്ത്യക്കു സാധിക്കൂ. മാത്രമല്ല ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നതും ഇന്ത്യക്കു ഇപ്പോള്‍ പേടിസ്വപ്‌നമായി മാറിയിട്ടുണ്ട്. കാരണം, ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുന്ന മല്‍സരങ്ങളിലെല്ലാം സ്‌കോര്‍ പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു വീഴുന്നത് തുടര്‍ കഥയായിക്കൊണ്ടിരിക്കുകയാണ്.

ലൂയിസ് അപകടകാരി

ലൂയിസ് അപകടകാരി

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലെ വിന്‍ഡീസ് താരങ്ങളുടെ പ്രകടനവും മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്. വിന്‍ഡീസ് താരങ്ങളായ കിരോണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ് എന്നിവര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ളവരാണ്. മുബൈയുടെ ഹോംഗ്രൗണ്ട് കൂടിയാണ് ഈ സ്‌റ്റേഡിയം.
ഇവരില്‍ ലൂയിസാണ് ഇന്ത്യയുടെ പേടിസ്വപ്നം. ടി20യില്‍ ഇന്ത്യക്കെതിരേ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള വിദേശ താരമാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നു 322 റണ്‍സാണ് ലൂയിസ് അടിച്ചെടുത്തത്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. മാത്രമല്ല ഇന്ത്യക്കെതിരേ ലൂയിസിന്റെ മികച്ച ആറ് ഇന്നിങ്‌സുകള്‍ നോക്കിയാല്‍ മൂന്നും മുംബൈയിലായിരുന്നു.

സിമ്മണ്‍സ്, പൊള്ളാര്‍ഡ്

സിമ്മണ്‍സ്, പൊള്ളാര്‍ഡ്

തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യില്‍ അപരാജിത ഫിഫ്റ്റിയുമായി വിന്‍ഡീസ് ജയത്തിനു ചുക്കാന്‍ പിടിച്ച ഓപ്പണര്‍ സിമ്മണ്‍സിന്റെയും ഫേവറിറ്റ് ഗ്രൗണ്ടാണ് വാംഖഡെ. 2016ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വാംഖഡെയില്‍ ഇന്ത്യയുടെ കഥ കഴിച്ചത് സിമ്മണ്‍സായിരുന്നു. അന്നു പുറത്താവാതെ 82 റണ്‍സാണ് താരം നേടിയത്.
നിലവില്‍ വിന്‍ഡീസിന്റെ നായകനായ പൊള്ളാര്‍ഡിനും ഇത് 'ഹോം ഗ്രൗണ്ടാണ്'. കാരണം 10 വര്‍ഷമായി ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി അദ്ദേഹം ഈ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ /കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- എവിന്‍ ലൂയിസ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ബ്രെന്‍ഡന്‍ കിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, കെസ്രിക്ക് വില്ല്യംസ്, ഹെയ്ഡന്‍ വാല്‍ഷ്, ഖാറി പിയറെ, ഷെല്‍ഡോണ്‍ കോട്രെല്‍.

Story first published: Tuesday, December 10, 2019, 12:41 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X