വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ കശാപ്പ്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വമ്പന്‍ ജയം, വിന്‍ഡീസിനെ നാണം കെടുത്തി

318 റണ്‍സിനാണ് ഇന്ത്യയുടെ ജയം

1
46250

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 318 റണ്‍സിന്റെ വമ്പന്‍ ജയം. 419 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ നാലാം ദിനം തന്നെ 26.5 ഓവറില്‍ വെറും 100 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തി. കെമര്‍ റോച്ചും (38) റോസ്റ്റണ്‍ ചേസും (12) നടത്തിയ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു.

rahane

അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് വിന്‍ഡീസിന്റെ അന്തകനായത്. എട്ടോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചു പേരെ പുറത്താക്കതിയത്. ഇഷാന്ത് ശര്‍മ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്സില്‍ 81ഉം രണ്ടാമിന്നിങ്സില്‍ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച അജിങ്ക്യ രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

ഇന്ത്യ നാലാം ദിനം ഏഴു വിക്കറ്റിന് 343 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (102) സെഞ്ച്വറിയും ഹനുമാ വിഹാരിയുടെ (93) ഇന്നിങ്‌സുമാണ് ഇന്ത്യക്കു കളിയില്‍ മികച്ച ലീഡ് സമ്മാനിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് (51) മറ്റൊരു പ്രധാന സ്‌കോറര്‍. 242 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെയാണ് രഹാനെ 102 റണ്‍സ് സ്‌കോര്‍ ചെയ്തത്. താരത്തിന്റെ 10ാം ടെസ്റ്റ് സെഞ്ച്വറി നേട്ടമാണിത്. ഒന്നാമിന്നിങ്‌സിലും 81 റണ്‍സുമായി രഹാനെ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായിരുന്നു. 128 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വിഹാരി 93 റണ്‍സ് നേടിയതെങ്കില്‍ 113 പന്തില്‍ രണ്ടു ബൗണ്ടറിയോടെയാണ് കോലി 51 റണ്‍സെടുത്തത്. വിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസ് നാലു വിക്കറ്റെടുത്തു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്സില്‍ മൂന്നിന് 185 റണ്‍സെന്ന ശക്തമായനിലയിലായിരുന്നു.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297നു മറുപടിയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 222 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കു 75 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ചു. എട്ടു വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് മൂന്നാം ദിനം കളി പുനരാരംഭിച്ചത്. ഇന്ത്യയെ അസ്വസ്ഥരാക്കി ഒമ്പതാം വിക്കറ്റില്‍ മിഗ്വെല്‍ കമ്മിന്‍സിനെ കൂട്ടുപിടിച്ച് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതില്‍ 39 റണ്‍സും ഹോള്‍ഡര്‍ തന്നെ നേടിയപ്പോള്‍ രണ്ടു റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചതായിരുന്നു. 45 പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്‍സ് പോലും കമ്മിന്‍സിന് നേടാനായില്ല.

മൂന്നാം ദിനം വീണ രണ്ടു വിക്കറ്റുകളില്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒന്നു വീതം പങ്കിടുകയായിരുന്നു. ടീം സ്‌കോര്‍ 220ല്‍ വച്ച് ഹോള്‍ഡറിനെ (39) പുറത്താക്കി ഷമിയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നേടിത്തന്നത്. ടീം സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടിച്ചേര്‍ക്കുന്നതിനിടെ കമ്മിന്‍സിനെ ബൗള്‍ഡാക്കി ജഡേജ വിന്‍ഡീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.

Story first published: Monday, August 26, 2019, 6:30 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X