വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്റെ ദീപാവലി വെടിക്കെട്ട്... പിന്നാലെ തീപ്പൊരി പാറിച്ച് ബൗളര്‍മാരും, ടി20 പരമ്പര ഇന്ത്യക്ക്

71 റണ്‍സിനാണ് വിന്‍ഡീസിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്

By Manu

1
44272
ഇ​ന്ത്യ​ക്കു വിജ​യം, ടി20 പരമ്പരയും | OneIndia Malayalam

ലഖ്‌നൗ: ദീപാവലി ദിനത്തില്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തേ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ പോക്കറ്റിലാക്കിയ ടീം ഇന്ത്യ ടി20യിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം ട്വന്റി20 മല്‍സരത്തില്‍ 71 റണ്‍സിനാണ് കരീബിയന്‍സിനെ ഇന്ത്യ തരിപ്പണമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ തന്നെ വിന്‍ഡീസിന്റെ നില പരുങ്ങലില്‍ ആയിരുന്നു. രോഹിത്തിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 61 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 111 റണ്‍സാണ് ക്യാപ്റ്റന്‍ വാരിക്കൂട്ടിയത്. ശിഖര്‍ ധവാന്‍ 43 റണ്‍സെടുത്ത് പുറത്തായി.

മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ വിന്‍ഡീസിനെ ഇന്ത്യ വരിഞ്ഞുകെട്ടി. തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വിന്‍ഡീസ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. 9 വിക്കറ്റിന് 124 റണ്‍സെടുക്കാനേ വിന്‍ഡീസിനായുള്ളൂ. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

Nov 06, 2018, 10:26 pm IST

ഒമ്പത് വിക്കറ്റിന് 124 റണ്‍സില്‍ വിന്‍ഡീസിന്റെ പോരാട്ടമവസാനിച്ചു. 71 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ പരമ്പരയും ഇന്ത്യ വരുതിയിലാക്കി.

Nov 06, 2018, 10:21 pm IST

രണ്ടാം പന്തില്‍ പിയറെയെ (1) ബുംറ സ്വന്തം ബൗളിങില്‍ പിടികൂടി. വിന്‍ഡീസ് 9ന് 116

Nov 06, 2018, 10:19 pm IST

കളി അവസാന ഓവറില്‍. വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 81 റണ്‍സ്

Nov 06, 2018, 10:18 pm IST

വിന്‍ഡീസിന്റെ എട്ടാം വിക്കറ്റും വീണു. 19ാം ഓവറിലെ നാലാം പന്തില്‍ ഭുവിയുടെ ബൗളിങിലാണ് 20 റണ്‍സെടുത്ത കീമോ പോളിനെ രോഹിത് ക്യാച്ച് ചെയ്തു പുറത്താക്കിയത്. വിന്‍ഡീസ് എട്ടിന് 115

Nov 06, 2018, 10:09 pm IST

17 ഓവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് ഏഴു വിക്കറ്റിന് 93 റണ്‍സെടുത്തിട്ടുണ്ട്. കീമോ പോളും (5*) ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത് വെയ്റ്റുമാണ് (9*) ക്രീസില്‍. 18 പന്തില്‍ 10 3 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് അവര്‍ക്കു മുന്നിലുള്ളത്.

Nov 06, 2018, 9:59 pm IST

തൊട്ടടുത്ത പന്തില്‍ വിന്‍ഡീസിന്റെ ഏഴാം വിക്കറ്റും വീണു. ആദ്യ പന്തില്‍ തന്നെ സിംഗിളിന് ശ്രമിച്ച ഫാബിയന്‍ അലെനെ ക്രുനാല്‍ പാണ്ഡ്യ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. വിന്‍ഡീസ് 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ഏഴിന് 82

Nov 06, 2018, 9:57 pm IST

വിന്‍ഡീസ് വന്‍ തോല്‍വിയിലേക്ക്. ഭുവിയുടെ 14ാം ഓവറിലെ നാലാം പന്തില്‍ രാംദിനെ (10) രോഹിത്ത് സ്‌ക്വയര്‍ ലെഗില്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

Nov 06, 2018, 9:46 pm IST

അപകടകാരിയായ കിരോണ്‍ പൊള്ളാര്‍ഡിനെ (6) ബുംറ പുറത്താക്കി. പൊള്ളാര്‍ഡിനെ ബുംറ സ്വന്തം ബൗങിങില്‍ പിടികൂടുകയായിരുന്നു. വിന്‍ഡീസ് 11 ഓവര്‍ കഴിഞ്ഞപ്പോള്‍ അഞ്ചിന് 68

Nov 06, 2018, 9:36 pm IST

10 ഓവര്‍ പൂര്‍ത്തിയായി. വിന്‍ഡീസ് രണ്ടിന് 67 റണ്‍സ്. 60 പന്തില്‍ ഇനി വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 129 റണ്‍സാണ്. ദെനേഷ് രാംദിനും (6*) കിരോണ്‍ പൊള്ളാര്‍ഡും (6*) ക്രീസില്‍.

Nov 06, 2018, 9:28 pm IST

ഇതേ ഓവറിലെ അവസാന പന്തില്‍ പ്യുറാനെ (4) ബൗള്‍ഡാക്കി കുല്‍ദീപ് വിന്‍ഡീസിന്റെ നാലാം വിക്കറ്റും പിഴുതു. എട്ടോവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് നാലിന് 52

Nov 06, 2018, 9:26 pm IST

ഡാരെന്‍ ബ്രാവോ (23) പുറത്ത്. കുല്‍ദീപിന്റെ ഓവറിലെ രണ്ടാം പന്തിലാണ് ബ്രാവോയെ രണ്ടാം സ്ലിപ്പില്‍ മികച്ചൊരു ക്യാച്ചിലൂടെ രോഹിത്ത് പുറത്താക്കിയത്. വിന്‍ഡീസ് മൂന്നിന് 48

Nov 06, 2018, 9:20 pm IST

ആറോവര്‍ കഴിയുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിന് 39 റണ്‍സ്.

Nov 06, 2018, 9:19 pm IST

അപകടകാരിയായ ഹെറ്റ്‌മെയറെയും ഇന്ത്യ പുറത്താക്കി. രണ്ടാം വിക്കറ്റും ഖലീലിന് തന്നെ. 15 റണ്‍സെടുത്ത ഹെറ്റ്‌മെയറെ ധവാന്‍ ക്യാച്ച് ചെയ്യുകയായിരുന്നു

Nov 06, 2018, 8:56 pm IST

വിന്‍ഡീസ് ബാറ്റിങ് തുടങ്ങി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഷെയ് ഹോപ്പിനെ (6) ബൗള്‍ഡാക്കി ഖലീല്‍ അഹമ്മദ് ഇന്ത്യക്കു ആദ്യ ബ്രേക്ത്രൂ നല്‍കി. വിന്‍ഡീസ് ഒന്നിന് 7.

Nov 06, 2018, 8:44 pm IST

വെറും 61 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് ഹിറ്റ്മാന്‍ 111 റണ്‍സ് അടിച്ചുകൂട്ടിയത്‌

Nov 06, 2018, 8:42 pm IST

രണ്ടു വിക്കറ്റിന് 195 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. രോഹിത്തിനൊപ്പം (111*) 26 റണ്‍സോടെ ലോകേഷ് രാഹുല്‍ പുറത്താവാതെ നിന്നു

Nov 06, 2018, 8:41 pm IST

കരിയറിലെ നാലാം ടി20 സെഞ്ച്വറിയാണ് രോഹിത് കണ്ടെത്തിയത്. ഇതോടെ ട്വന്റി20യില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമായി അദ്ദേഹം മാറുകയും ചെയ്തു

Nov 06, 2018, 8:35 pm IST

ഹിറ്റ്മാന് വീണ്ടുമൊരു സെഞ്ച്വറി. 20ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും ബൗണ്ടറി പായിച്ചാണ് രോഹിത് സെഞ്ച്വറിക്ക് അവകാശിയായത്‌

Nov 06, 2018, 8:32 pm IST

19 ഓവര്‍ കഴിഞ്ഞു. ഇന്ത്യ രണ്ടിന് 175. 19ാം ഓവറില്‍ ആറ് റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. രോഹിത് 92*, രാഹുല്‍ 25*

Nov 06, 2018, 8:29 pm IST

ഇന്ത്യന്‍ ടോട്ടല്‍ 200 കടന്നേക്കും. 18 ഓവറില്‍ രണ്ടിന് 169. ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് സെഞ്ച്വറി തികയ്ക്കാം. രോഹിത്തിനൊപ്പം 91* രാഹുലാണ് 20* ക്രീസില്‍.

Nov 06, 2018, 8:16 pm IST

പന്ത് (5) പുറത്ത്. പിയറെയുടെ ബൗളിങില്‍ സിക്‌സറിനു ശ്രമിച്ച പന്തിനെ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു. ഇന്ത്യ രണ്ടിന് 133

Nov 06, 2018, 8:14 pm IST

15 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ ഒന്നിന് 129. രോഹിത് 77*, പന്ത് 1*. 8.6 റണ്‍റേറ്റിലാണ് ഇന്ത്യന്‍ കുതിപ്പ്.

Nov 06, 2018, 8:13 pm IST

റിഷഭ് പന്താണ് മൂന്നാമനായി ക്രീസിലെത്തിയത്.

Nov 06, 2018, 8:09 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ധവാന്‍ (43) പുറത്ത്. ഫാബിയന്‍ അലെന്റെ ബൗളിങില്‍ പ്യുറാനാണ് മിന്നുന്ന ക്യാച്ചിലൂടെ ധവാനെ മടക്കിയത്. ഇന്ത്യ 14 ഓവറില്‍ ഒന്നിന് 123

Nov 06, 2018, 8:02 pm IST

ഇന്ത്യന്‍ സ്‌കോര്‍ 13 ഓവര്‍ പൂര്‍ത്തിയാവുമ്പോഴേക്കും 100 റണ്‍സ് പിന്നിട്ടു

Nov 06, 2018, 8:01 pm IST

38 പന്തുകളില്‍ നിന്നാണ് ഹിറ്റ്മാന്റെ നേട്ടം. 13ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോളിനെതിരേ രണ്ടു റണ്‍സ് നേടിയാണ് രോഹിത് 50 കടന്നത്‌

Nov 06, 2018, 8:00 pm IST

രോഹിത് ശര്‍മയ്ക്കു വീണ്ടുമൊരു ഫിഫ്റ്റി.

Nov 06, 2018, 7:49 pm IST

10 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ വിക്കറ്റ് പോവാതെ 83. രോഹിത്തും (42*) ധവാനും (35*) തകര്‍ത്തു കളിക്കുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്കു ശേഷം ധവാന്റെ തിരിച്ചുവരവ് കൂടിയാണ് ഈ കളിയില്‍ കാണുന്നത്‌

Nov 06, 2018, 7:39 pm IST

ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് രോഹിത്ത് തന്റെ പേരിലാക്കി. കോലിയെയാണ് അദ്ദേഹം പിന്തള്ളിയത്‌

Nov 06, 2018, 7:35 pm IST

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്തും ധവാനും ഇന്ത്യക്കു നല്‍കിയത്. ഏഴോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 57 റണ്‍സെടുത്തു. രോഹിത് 27*, ധവാന്‍ 24*

Nov 06, 2018, 7:03 pm IST

കളിക്കു മുമ്പ് ടോസില്‍ നിന്ന്

ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

വെസ്റ്റ് ഇന്‍ഡീസ്- കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ഷെയ് ഹോപ്പ്, ദെനേഷ് രാംദിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ ബ്രാവോ, നിക്കോളാസ് പ്യുറാന്‍, ഫാബിയന്‍ അലെന്‍, കീമോ പോള്‍, ഖാരി പിയറെ, ഒഷെയ്ന്‍ തോമസ്.

Story first published: Tuesday, November 6, 2018, 22:30 [IST]
Other articles published on Nov 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X