വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: വിന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്... 7നു 295, രക്ഷകനായി റോസ്റ്റണ്‍ ചേസ്

കുല്‍ദീപിനും ഉമേഷിനും മൂന്നു വിക്കറ്റ് വീതം ലഭിച്ചു

By Manu
1
44265
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് | Oneindia Malayalam

ഹൈദരാബാദ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ഏഴു വിക്കറ്റിന് 295 റണ്‍സെടുത്തിട്ടുണ്ട്. റോസ്റ്റണ്‍ ചേസും (98*) ദേവേന്ദ്ര ബിഷുവുമാണ് (2*) ക്രീസില്‍. 174 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടുന്നതാണ് ചേസിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡാണ് (52) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 92 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് താരം ഫിഫ്റ്റി തികച്ചത്.

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കിരോണ്‍ പവെല്‍ (22), ഷെയ് ഹോപ്പ് (36), ഷിംറോണ്‍ ഹെറ്റ്മിര്‍ (12), സുനില്‍ ആംബ്രിസ് (18), ഷെയ്ന്‍ ഡോര്‍വിച്ച് (30) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആര്‍ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.

1

പേസ് ബൗളര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ ഈ മല്‍സരത്തിലൂടെ അരങ്ങേറിയെങ്കിലും താരം മറക്കാനാഗ്രഹിക്കുന്ന തുടക്കമാണുണ്ടായത്. ബൗളിങിനിടെ തന്റെ രണ്ടാം ഓവറിലെ നാലാം പന്തില്‍ പരിക്കേറ്റ് താക്കൂറിന് കളം വിടേണ്ടിവന്നു.

മുഹമ്മദ് ഷമിക്കു വിശ്രമം അനുവദിച്ചാണ് പകരക്കാരനായി ഇന്ത്യ താക്കൂറിനെ ഉള്‍പ്പെടുത്തിയത്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ വരുത്തിയ ഏക മാറ്റവും ഇതു തന്നെയാണ്. മികച്ച ഫോമിലുള്ള മായാങ്ക് അഗര്‍വാളിന് ഈ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും താരം ഒരിക്കല്‍ക്കൂടി തഴയപ്പെടുകയായിരുന്നു.

വിന്‍ഡീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു; ഋഷഭ് ടീമില്‍, ധോണിക്ക് വിരമിക്കല്‍ മണിമുഴങ്ങുന്നുവിന്‍ഡീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു; ഋഷഭ് ടീമില്‍, ധോണിക്ക് വിരമിക്കല്‍ മണിമുഴങ്ങുന്നു

പൃഥ്വിക്ക് വളരാന്‍ അവസരം നല്‍കൂ... താരതമ്യം ചെയ്ത് നശിപ്പിക്കരുത് !! അഭ്യര്‍ഥനയുമായി കോലി പൃഥ്വിക്ക് വളരാന്‍ അവസരം നല്‍കൂ... താരതമ്യം ചെയ്ത് നശിപ്പിക്കരുത് !! അഭ്യര്‍ഥനയുമായി കോലി

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍.

വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, കിരെണ്‍ പവല്‍, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മിര്‍, സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോര്‍വിച്ച്, ദേവേന്ദ്ര ബിഷു, ജോമെല്‍ വെറിക്കാന്‍, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Friday, October 12, 2018, 16:46 [IST]
Other articles published on Oct 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X