Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: ഇന്ത്യ മികച്ച ലീഡിലേക്ക്... നാലിന് 308, പന്തും പൃഥ്വിയും രഹാനെയും മിന്നി

പന്തും പൃഥ്വിയും രഹാനെയും മിന്നി | Oneindia Malayalam
1
44265

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311ന് മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുത്തുമ്പോള്‍ ഇന്ത്യ നാലിന് 308 റണ്‍സെന്ന നിലയിലാണ്. റിഷഭ് പന്തും (85*) അജിങ്ക്യ രഹാനെയുമാണ് (75*) ക്രീസില്‍. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു മൂന്ന് റണ്‍സ് കൂടി മതി. 120 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിങ്‌സെങ്കില്‍ രഹാനെ 174 പന്തില്‍ ആറു ബൗണ്ടറികള്‍ നേടി. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ പന്ത്-രഹാനെ സഖ്യം 146 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

1

പൃഥ്വി ഷാ (70), ലോകേഷ് രാഹുല്‍ (4), ചേതേശ്വര്‍ പുജാര (10), ക്യാപ്റ്റന്‍ വിരാട് കോലി (45) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച പൃഥ്വി ഈ ടെസ്റ്റിലും ഉജ്ജ്വലമായാണ് ബാറ്റ്് വീശിയത്. ഏകദിന ശൈലിയില്‍ കളിച്ച താരം വെറും 53 പന്തിലാണ് 11 ബൗണ്ടറികളും ഒരു സ്ിക്‌സറുമടക്കം 70 റണ്‍സ് നേടിയത്. നേരത്തേ ഏഴിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിനെ ടീം സ്‌കോറിലേക്ക് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. രണ്ടാം ദിനം വീണ മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ് സ്വന്തമാക്കി. ഇതോടെ ആറു വിക്കറ്റാണ് മല്‍സരത്തില്‍ താരം നേടിയത്.

2

റോസ്റ്റണ്‍ ചേസിന്റെ (106) നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് വിന്‍ഡീസിനെ 300 കടക്കാന്‍ സഹായിച്ചത്. 189 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ചേസിന്റെ ഇന്നിങ്‌സ്. 26.4 ഓവറില്‍ 88 റണ്‍സ് മാത്രം വഴങ്ങിയാണ് ഉമേഷ് ആറു വിക്കറ്റ് പോക്കറ്റിലാക്കിയത്. കുല്‍ദീപ് യാദവിന് മൂന്നു വിക്കറ്റ് ലഭിച്ചു.

കുല്‍ദീപിനെതിരേ സിംഗിള്‍ നേടിയാണ് ചേസ് കരിയറിലെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരേ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ നാട്ടിലും വിദേശത്തും വച്ച് സെഞ്ച്വറി നേടിയ 14ാമത്തെ താരമായി ഇതോടെ ചേസ് മാറുകയും ചെയ്തു. ഏഴു വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസ് ആദ്യ ഓവറില്‍ തന്നെ ദേവേന്ദ്ര ബിഷുവിനെ (2) നഷ്ടമായിരുന്നു. താരത്തെ ഉമേഷ് ബൗള്‍ഡാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡാണ് (52) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 92 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് താരം ഫിഫ്റ്റി തികച്ചത്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കിരോണ്‍ പവെല്‍ (22), ഷെയ് ഹോപ്പ് (36), ഷിംറോണ്‍ ഹെറ്റ്മിര്‍ (12), സുനില്‍ ആംബ്രിസ് (18), ഷെയ്ന്‍ ഡോര്‍വിച്ച് (30) എന്നിവരാണ് ആദ്യദിനം പുറത്തായത്.

പേസ് ബൗളര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ ഈ മല്‍സരത്തിലൂടെ അരങ്ങേറിയെങ്കിലും താരം മറക്കാനാഗ്രഹിക്കുന്ന തുടക്കമാണുണ്ടായത്. ബൗളിങിനിടെ തന്റെ രണ്ടാം ഓവറിലെ നാലാം പന്തില്‍ പരിക്കേറ്റ് താക്കൂറിന് കളം വിടേണ്ടിവന്നു. മുഹമ്മദ് ഷമിക്കു വിശ്രമം അനുവദിച്ചാണ് പകരക്കാരനായി ഇന്ത്യ താക്കൂറിനെ ഉള്‍പ്പെടുത്തിയത്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ വരുത്തിയ ഏക മാറ്റവും ഇതു തന്നെയാണ്. മികച്ച ഫോമിലുള്ള മായാങ്ക് അഗര്‍വാളിന് ഈ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും താരം തഴയപ്പെടുകയായിരുന്നു.

ടീം ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍. വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, കിരെണ്‍ പവല്‍, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മിര്‍, സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോര്‍വിച്ച്, ദേവേന്ദ്ര ബിഷു, ജോമെല്‍ വെറിക്കാന്‍, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Saturday, October 13, 2018, 17:13 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+