വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയം തുടരാന്‍ വിശാഖപട്ടണത്ത്... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, കരീബിയന്‍ കശാപ്പിന്

ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് മല്‍സരം ആരംഭിക്കുന്നത്

By Manu
കരീബിയന്‍സിനെ തകർക്കാൻ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു | Oneindia Malayalam

വിശാഖപട്ടണം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളി ആരംഭിക്കുന്നത്. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കരീബിയന്‍സിനെ തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് കോലിപ്പട വിശാഖപട്ടണത്ത് എത്തിയത്. വിന്‍ഡീസ് വന്‍ വിജയലക്ഷ്യം ഇന്ത്യക്കു നല്‍കിയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയുയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറികള്‍ ഇന്ത്യയെ വമ്പന്‍ ജയത്തിലേക്കു നയിക്കുകയായിരുന്നു.

കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്!! കോലി നമ്പര്‍ വണ്‍ ആയത് ഇങ്ങനെ... ഹര്‍ഭജന് പറയാനുള്ളത്കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്!! കോലി നമ്പര്‍ വണ്‍ ആയത് ഇങ്ങനെ... ഹര്‍ഭജന് പറയാനുള്ളത്

പ്രീമിയര്‍ ലീഗ്: ഓസില്‍ മാസ്റ്റര്‍ക്ലാസ്...ലെസ്റ്ററിനെ കെട്ടുകെട്ടിച്ച് ആഴ്‌സനല്‍, മിന്നും ജയം പ്രീമിയര്‍ ലീഗ്: ഓസില്‍ മാസ്റ്റര്‍ക്ലാസ്...ലെസ്റ്ററിനെ കെട്ടുകെട്ടിച്ച് ആഴ്‌സനല്‍, മിന്നും ജയം

ബാറ്റിങിന്റെ കാര്യത്തില്‍ ആശങ്കയില്ലെങ്കിലും ബൗളര്‍മാരില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനമാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതീക്ഷിക്കുന്നത്.

നിരാശപ്പെടുത്തി പേസര്‍മാര്‍

നിരാശപ്പെടുത്തി പേസര്‍മാര്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിന് മൂര്‍ച്ച കുറവാണെന്ന് വിന്‍ഡീസ് കാണിച്ചുതന്നു. ആദ്യ കളിയില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് പേസ് വിഭാഗം കൈകാര്യം ചെയ്തത്. ഇവര്‍ക്കു മൂന്നു പേര്‍ക്കും കൂടി വീഴ്ത്താനായത് മൂന്നു വിക്കറ്റ് മാത്രമാണ്. മൂന്നു പേരും തങ്ങളുടെ ബൗളിങ് ക്വാട്ടയായ 30 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വഴങ്ങിയതാവട്ടെ 209 റണ്‍സും.
അത്ര മികച്ച ബാറ്റിങ് നിര അല്ലാതിരുന്നിട്ടു കൂടി വിന്‍ഡീസിന് ആദ്യ മല്‍സരത്തില്‍ 300ന് മുകൡ സ്‌കോര്‍ ചെയ്യാനായത് ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയില്ലായ്മ തന്നെയാണ് തുറന്നു കാണിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും

ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ഇവലനെത്തന്നെ രണ്ടാം ഏകദിനത്തിലും ഇന്ത്യ ഇറക്കാനുള്ള സാധ്യത കുറവാണ്. വിശാഖപട്ടണത്തെ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നത് ആയതിനാല്‍ ഒരു പേസര്‍ക്കു പകരം കുല്‍ദീപിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കുല്‍ദീപ് ടീമിലെത്തിയാല്‍ ഉമേഷ് യാദവിനോ ഖലീല്‍ അഹമ്മദിനോ ആയിരിക്കും സ്ഥാനം നഷ്ടമായേക്കുക.
അതേസമയം, വിന്‍ഡീസിന്റെ പ്ലെയിങ് ഇലവനില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.

10,000 റണ്‍സ് ക്ലബ്ബിലെത്താന്‍ കോലിയും ധോണിയും

10,000 റണ്‍സ് ക്ലബ്ബിലെത്താന്‍ കോലിയും ധോണിയും

ഏകദിനത്തില്‍ 10,000 റണ്‍സെന്ന നേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും. രണ്ടാം ഏകദിനത്തില്‍ തന്നെ ഈ നാഴികക്കല്ല് പിന്നിടാനായിരിക്കും ഇരുവരുടെയും ശ്രമം. 10,000 റണ്‍സെന്ന എലൈറ്റ് ക്ലബ്ബിലെത്താന്‍ കോലിക്ക് 81 റണ്‍സ് കൂടി മതി. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കാര്‍ഡായിരിക്കും ഇതോടെ തകര്‍ക്കപ്പെടുക.
എന്നാല്‍ ധോണിക്കു 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 51 റണ്‍സാണ്. ഇരുവരും ഒരേ മല്‍സരത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന അസുലഭ നിമിഷം പിറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് (ഉമേഷ് യാദവ്)
വെസ്റ്റ് ഇന്‍ഡീസ്-ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവെല്‍, ചന്ദര്‍പോള്‍ ഹേംരാജ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സുനില്‍ ആംബ്രിസ്, ഷെയ് ഹോപ്പ്, ഫാബിയന്‍ അലെന്‍, കെമര്‍ റോച്ച്, ആഷ്‌ലി നഴ്‌സ്, ദേവേന്ദ്ര ബിഷു.

Story first published: Wednesday, October 24, 2018, 12:46 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X