വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: വിശാഖപട്ടണത്ത് ഇന്ത്യക്കു ജയിക്കണം... കണക്കും തീര്‍ക്കണം, ഒരു മാറ്റമുറപ്പ്

ബുധനാഴ്ച രണ്ടു മണിക്കാണ് കളിയാരംഭിക്കുന്നത്

വിശാഖപട്ടണം: ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമങ്കത്തിനിറങ്ങുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കു രണ്ടു മണി മുതല്‍ വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ നാണംകെട്ട തോല്‍വിക്കു കണക്കു തീര്‍ക്കാനുറച്ചാവും ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങുക. അതോടൊപ്പം മൂന്നു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാനും ഇന്ത്യക്കു ജയിച്ചേ തീരൂ.

എബിഡി വരുമോ, ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍? ടി20 ലോകകപ്പ് കളിക്കണമെന്ന് ഡുപ്ലെസിഎബിഡി വരുമോ, ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍? ടി20 ലോകകപ്പ് കളിക്കണമെന്ന് ഡുപ്ലെസി

അനായാസ വിജയം മോഹിച്ചിറങ്ങിയ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് കരീബിയന്‍ പട ചെന്നൈയില്‍ നല്‍കിയത്. ബാറ്റിങ് കരുത്തില്‍ ഇന്ത്യയെ വിന്‍ഡീസ് അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.

പിച്ച് എല്ലാവര്‍ക്കും അനുകൂലം

പിച്ച് എല്ലാവര്‍ക്കും അനുകൂലം

വിശാഖപട്ടണത്തെ പിച്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമല്ല ബൗളര്‍മാരെയും തുണയ്ക്കുന്നതാണ്. ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാനായാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്‍സ് വാരിക്കൂട്ടാന്‍ ഈ പിച്ചില്‍ കഴിയും. ബൗളിങിലേക്കു വരുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും തുണയ്ക്കുന്നതാണ് ഈ പിച്ച്.

ടോപ്പ് ത്രീയുടെ പ്രകടനം

ടോപ്പ് ത്രീയുടെ പ്രകടനം

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് പരാജയപ്പെട്ടിരുന്നു. ഇതുതന്നെയാണ് 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞുനിര്‍ത്തിയത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (6), രോഹിത് ശര്‍മ (36), ക്യാപ്റ്റന്‍ വിരാട് കോലി (4) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഇതിനു പ്രായശ്ചിത്തം ചെയ്യാനുറച്ചായിരിക്കും ഇവര്‍ വിശാഖപട്ടണത്ത് പാഡണിയുക.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ചെന്നൈ ഏകദിനത്തില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റവുമായാവും ഇന്ത്യയിറങ്ങുക. കേദാര്‍ ജാദവിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയേക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ബ്രേക്ക്ത്രൂകള്‍ നേടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണമായത്. ഈ കളിയില്‍ കുല്‍ദീപ് യാദവ് മാത്രമായിരുന്നു ടീമിലെ ഏക അംഗീകൃത സ്പിന്നര്‍.

ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ശിവം ദുബെയും രണ്ടാം ഏകദിനത്തിലും തുടരാനാണ് സാധ്യത. പരിക്കു കാരണം പിന്‍മാറിയ ശിഖര്‍ ധവാന്റെ പകരക്കാരനായെത്തിയ മായങ്ക് അഗര്‍വാളിന് ഇന്ത്യ അവസരം നല്‍കിയേക്കില്ല.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി.

വെസ്റ്റ് ഇന്‍ഡീസ്- സുനില്‍ ആംബ്രിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Tuesday, December 17, 2019, 14:53 [IST]
Other articles published on Dec 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X