വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ഏകദിനം: റണ്‍മഴ, പിന്നാലെ കുല്‍ദീപ് 'ട്രിക്ക്', മിന്നും ജയത്തോടെ ഇന്ത്യയുടെ മറുപടി

107 റണ്‍സിനാണ് ഇന്ത്യന്‍ വിജയം

1
46125

വിശാഖപട്ടണം: റണ്‍മഴ കണ്ട പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കഥ കഴിച്ച് ഏകദിന പരമ്പരയിലേക്കു ടീം ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ 107 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. സെഞ്ച്വറികളും ഹാട്രിക്കുമെല്ലാം കണ്ട സംഭവബഹുലമായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 387 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ 43.3 ഓവറില്‍ 280ന് വിന്‍ഡീസ് പുറത്തായി. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി.

india win

ഷെയ് ഹോപ്പിന്റെയും (78) നിക്കോളാസ് പുരാന്റെയും (75) ഇന്നിങ്‌സുകള്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസിന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പുരാനെ പുറത്താക്കി ഇന്ത്യ അതു അവസാനിപ്പിച്ചു. 85 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സെങ്കില്‍ 47 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തിയാണ് പുരാന്‍ 75 റണ്‍സെടുത്തത്. കീമോ പോള്‍ (46), എവിന്‍ ലൂയീസ് എന്നിവരാണ് വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യക്കു വേണ്ടി സ്പിന്നര്‍ കുല്‍ദീപ് യാദവ് ഹാട്രിക്ക് കൊയ്തു. ഇതോടെ ഏകദിനത്തില്‍ രണ്ടു ഹാട്രിക്കുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തു. 33ാം ഓവറിലെ അവസാന മൂന്നു പന്തുകളിലാണ് ഹോപ്പ്, ജാസണ്‍ ഹോള്‍ഡര്‍ (11), അല്‍സാറി ജോസഫ് (0) എന്നിവരെ പുറത്താക്കി കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. കുല്‍ദീപിനെ കൂടാതെ പേസര്‍ മുഹമ്മദ് ഷമിയും ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 387 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (159) ലോകേഷ് രാഹുലിന്റെയും (102) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 138 പന്തില്‍ 17 ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. കരിയറിലെ 28ാം ഏകദിന സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്. 104 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍ 53 (32 പന്ത്, 3 ബൗണ്ടറി, 4 സിക്‌സര്‍), റിഷഭ് പന്ത് 39 (16 ബോള്‍, 4 സിക്‌സര്‍, 3 ബൗണ്ടറി) എന്നിവരും മികച്ച സംഭാവന നല്‍കി. ക്യാപ്റ്റന്‍ വിരാട് കോലി (0) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ക്ലിക്കാവാതെ പോയത്. ആദ്യ ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇറങ്ങിയത്. എവിന്‍ ലൂയിസും ഖാറി പിയറെയുമാണ് ടീമിലെത്തിയത്. മറുഭാഗത്ത് ഇന്ത്യന്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. ശിവം ദുബെയ്ക്കു പകരം പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യ കളിപ്പിച്ചു.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ മുന്‍നിര ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്തു. രോഹിത്- രാഹുല്‍ സഖ്യം 227 റണ്‍സാണ് ആദ്യ വിക്കറ്റില്‍ വാരിക്കൂട്ടിയത്. ഇതിനിടെ ഇരുവരും സെഞ്ച്വറികളും പൂര്‍ത്തിയാക്കി.
അനായാസം റണ്‍സ് അടിച്ചെടുത്ത് മുന്നേറിയ ഈ സഖ്യത്തെ പിരിച്ചത് അല്‍സാറി ജോസഫായിരുന്നു. രാഹുലിനെ ജോസഫ് റോസ്റ്റണ്‍ ചേസിനു സമ്മാനിക്കുകയായിരുന്നു.

കോലി ഗോള്‍ഡന്‍ ഡെക്ക്

കോലി ഗോള്‍ഡന്‍ ഡെക്ക്

രാഹുല്‍ നിര്‍ത്തിയ ഇടത്തു നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി തുടങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. കോലി വന്നതും പോയതും പെട്ടെന്നായിരുന്നു. ഹിറ്റ്മാന്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടപ്പോള്‍ സ്‌റ്റേഡിയം നിശബ്ധമായി. കിരോണ്‍ പൊള്ളാര്‍ഡിന്റെ ബൗണ്‍സറില്‍ ഷോട്ടിനു ശ്രമിച്ച കോലിയെ റോസ്റ്റണ്‍ ചേസ് പിടികൂടി.

രോഹിത്തിന് ഡബിളില്ല

രോഹിത്തിന് ഡബിളില്ല

രോഹിത്തിന്റെ കരിയറിലെ മറ്റൊരു ഡബിള്‍ സെഞ്ച്വറി ഈ മല്‍സരത്തില്‍ പിറക്കുമെന്നാണ് ആരാധകര്‍ കരുതിയത്. 150 റണ്‍സും കടന്ന് കുതിച്ച ഹിറ്റ്മാന്‍ പക്ഷെ 160നുള്ളില്‍ പുറത്തായി. 159 റണ്‍സെടുത്ത രോഹിത്തിനെ കോട്രെലിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ് പിടികൂടുകയായിരുന്നു. ഹിറ്റ്മാന്‍ മടങ്ങുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 292 റണ്‍സുണ്ടായിരുന്നു.

പന്തിന്റെ വെടിക്കെട്ട്

പന്തിന്റെ വെടിക്കെട്ട്

ഐപിഎല്ലില്‍ കണ്ട യഥാര്‍ഥ റിഷഭ് പന്തിനെ ഈ മല്‍സരത്തില്‍ ആരാധകര്‍ക്കു വിശാഖപട്ടണത്ത് കാണാന്‍ കഴിഞ്ഞു. ബൗളര്‍മാരെ നിലം തൊടീക്കാതെ പന്തിന്റെ സംഹാര താണ്ഡവമാണ് കണ്ടത്. വെറും 16 ബോൡ 39 റണ്‍സ് താരം വാരിക്കൂട്ടി. നാലു കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളും ഇതിലുള്‍പ്പെട്ടിരുന്നു. ശ്രേയസ് അയ്യരിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ പന്തിനു കഴിഞ്ഞു. കീമോ പോളാണ് പന്തിന്റെ സൂപ്പര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച പന്തിനെ നിക്കോളാസ് പുരാന്‍ പിടികൂടുകയായിരുന്നു.

ശ്രേയസ് പുറത്ത്

ശ്രേയസ് പുറത്ത്

ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയില്‍ അവസാനമായി മടങ്ങിയത്. എങ്കിലും തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും ഫിഫ്റ്റി നേടാന്‍ ശ്രേയസിനു കഴിഞ്ഞു. ആദ്യ കളിയില്‍ ശ്രേയസ് 70 റണ്‍സെടുത്തിരുന്നു.
ഈ മല്‍സരത്തില്‍ 32 പന്തില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 53 റണ്‍സ് ശ്രേയസ് നേടി. കോട്രെലിന്റെ ബൗളിങില്‍ ഷെയ് ഹോപ്പ് പിടിച്ചാണ് താരം മടങ്ങിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, എവിന്‍ ലൂയിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, റോസ്റ്റണ്‍ ചേസ്, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, അല്‍സാറി ജോസഫ്, ഷെല്‍ഡണ്‍ കോട്രെല്‍, ഖാറി പിയറെ.

Story first published: Wednesday, December 18, 2019, 21:39 [IST]
Other articles published on Dec 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X