Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റിന്‍ഡീസിനെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ വനിതകള്‍; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ വനിതകള്‍ക്ക് 53 റണ്‍സിന്റെ വിജയം. ബാറ്റിങ്ങില്‍ തിളങ്ങിയ പൂനം റൗട്ടിന്റെ മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസ് 138 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികവുറ്റ പ്രകടനം കാഴ്ചവെക്കാനായില്ല. പൂനം റൗട്ട്(77) ആണ് ടോപ് സ്‌കോറര്‍. മിതാലി രാജ്(40), ഹര്‍മന്‍പ്രീത് കൗര്‍(46) എന്നിവരും തിളങ്ങി. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 191 റണ്‍സിലെത്തിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ വെസ്റ്റിന്‍ഡീസിനുവേണ്ടി അലിസ അലിനെ, അഫി ഫ്‌ളച്ചര്‍ എന്നിവര്‍ 2 വിക്കറ്റുവീതം സ്വന്തമാക്കി.

punamraut

കുറഞ്ഞ സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റുവീശിയ വെസ്റ്റിന്‍ഡീസിനും പിടിച്ചുനില്‍ക്കാനായില്ല. ഷെമീനെ കാംബെല്ലെ(39), സ്റ്റഫാനി ടെയ്‌ലര്‍(20), അലിസ അലിനെ(16) എന്നിവരാണ് കാര്യമായ സംഭാവന നല്‍കിയത്. വെസ്റ്റിന്‍ഡീസിന്റെ ആറു കളിക്കാര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യയ്ക്കുവേണ്ടി രാജേശ്വരി ഗെയ്ക്ക്വാദ്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുവീതം വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം മത്സരം ബുധനാഴ്ച നടക്കും.

Story first published: Monday, November 4, 2019, 14:02 [IST]
Other articles published on Nov 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+