For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാഞ്ചസ്റ്ററില്‍ അഴിഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍..... വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ റോയല്‍ വിജയം

By Vaisakhan MK
1
43677

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 125 റണ്‍സിന്റെ വമ്പന്‍ ജയം. അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായ മാഞ്ചസ്റ്ററില്‍ വിന്‍ഡീസിനെ നിലം തൊടാതെ എറിഞ്ഞിടുകയായിരുന്നു ഇന്ത്യ. ബൗളര്‍മാരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തോല്‍വി അറിയാതെയുള്ള അഞ്ചാം മത്സരമാണിത്. ഇതോടെ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യക്ക് സാധിച്ചു. ഒരു മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും. മത്സരത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 143 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

1

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ കുരുക്കുകയായിരുന്നു വിന്‍ഡീസ്. ഇത്തവണയും പതിയെയായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ആളിക്കത്തുന്ന ശൈലി രോഹിത് ശര്‍മ തുടരുകയും ചെയ്തു. എന്നാല്‍ അധികം മുന്നോട്ട് പോയില്ല. 23 പന്തില്‍ 18 റണ്‍സെടുത്ത രോഹിത്തിനെ കെമര്‍ റോച്ച് ഹോപിന്റെ കൈയ്യിലെത്തിച്ചു. ആദ്യം അമ്പയര്‍ ഔട്ട് നല്‍കിയിരുന്നില്ലെങ്കിലും റിവ്യൂവില്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നു. രോഹിത് കടുത്ത നിരാശയോടെയാണ് ക്രീസില്‍ നിന്ന് മടങ്ങിയത്.

പിന്നീട് ലോകേഷ് രാഹുല്‍, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. രാഹുലും കോലിയും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ്് ടീമിനെ തിരിച്ചുകൊണ്ടുവന്നത്. രാഹുല്‍ 64 പന്തില്‍ 48 റണ്‍സെടുത്തു. കോലി 82 പന്തില്‍ 72 റണ്‍സെടുത്തു. വേഗത്തില്‍ 20000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. എട്ട് ബൗണ്ടറി കോലി അടിച്ചു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സെടുത്തു. വിജയ് ശങ്കറും കേദാര്‍ ജാദവും വീണ്ടും പരാജയമായി.

വിന്‍ഡീസ് നിരയില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത കെമര്‍ റോച്ച് മികച്ച പ്രകടനം നടത്തി ഹോള്‍ഡറും കോട്രലും രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ വിജയിക്കണമെന്ന ആഗ്രഹം ഒരിക്കല്‍ പോലും വിന്‍ഡീസില്‍ ഇല്ലായിരുന്നു. ആറ് റണ്‍സില്‍ ക്രിസ് ഗെയിലിനെ മുഹമ്മദ് ഷമി മടക്കിയതോടെ വിന്‍ഡീസ് പരാജയം മണത്തു. ആംബ്രിസ് പിടിച്ച് നിന്നെങ്കിലും അധികം മുന്നോട്ട് പോയില്ല. ഇതിനിടെ ഷെയ് ഹോപിനെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പന്തില്‍ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ആംബ്രിസിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. പൂരനും ഹെറ്റ്മയറും പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പൂരന്‍ 28 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്ത് ഒരിക്കല്‍ കൂടി തിളങ്ങി. ബുംറയ്ക്കും ചാഹലിനും രണ്ട് വിക്കറ്റ് ലഭിച്ചു. കോലിയാണ് കളിയിലെ താരം.

Jun 27, 2019, 10:17 pm IST

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 125 റണ്‍സ് ജയം. സ്‌കോര്‍: ഇന്ത്യ 268, വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്‌

Jun 27, 2019, 9:53 pm IST

വിന്‍ഡീസിന് ഒമ്പതാം വിക്കറ്റ് നഷ്ടം. കോട്രലിനെ ചാഹല്‍ മടക്കി

Jun 27, 2019, 9:44 pm IST

വിന്‍ഡീസിന് എട്ടാം വിക്കറ്റും നഷ്ടം. ഹെറ്റ്മയര്‍ പുറത്ത്‌

Jun 27, 2019, 9:34 pm IST

വിന്‍ഡീസിന് ഏഴാം വിക്കറ്റും നഷ്ടം. അലന്‍ പുറത്ത്‌

Jun 27, 2019, 9:33 pm IST

വിന്‍ഡീസിന് ആറാം വിക്കറ്റ് നഷ്ടമായി. ബ്രാത്ത്‌വെയ്റ്റ് പുറത്ത്. സ്‌കോര്‍ 107. വിജയിക്കാന്‍ 162 റണ്‍സ്‌

Jun 27, 2019, 9:19 pm IST

വെസ്റ്റിന്‍ഡീസിന് അഞ്ചാം വിക്കറ്റ് നഷ്ടം. ഹോള്‍ഡറെ ചാഹല്‍ മടക്കി. സ്‌കോര്‍ 98

Jun 27, 2019, 9:03 pm IST

വെസ്റ്റിന്‍ഡീസിന് നാലാം വിക്കറ്റ് നഷ്ടം. നിക്കോളാസ് പൂരന്‍ പുറത്ത്. സ്‌കോര്‍ 80

Jun 27, 2019, 8:59 pm IST

വെസ്റ്റിന്‍ഡീസിന് മൂന്നാം വിക്കറ്റ് നഷ്ടം. സുനില്‍ ആംബ്രിസ് പുറത്ത്. സ്‌കോര്‍ 75

Jun 27, 2019, 8:13 pm IST

വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടം. ഷെയ് ഹോപിനെ ഷമി പുറത്താക്കി. സ്‌കോര്‍ 24

Jun 27, 2019, 7:50 pm IST

വെസ്റ്റിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടം. ക്രിസ് ഗെയിലിനെ ഷമി മടക്കി. സ്‌കോര്‍ 10

Jun 27, 2019, 6:56 pm IST

ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴിന് 268

Jun 27, 2019, 5:57 pm IST

ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. 72 റണ്‍സെടുത്ത വിരാട് കോലി പുറത്ത്. സ്‌കോര്‍ 180

Jun 27, 2019, 5:41 pm IST

വിരാട് കോലിക്ക് അര്‍ധ സെഞ്ച്വറി. ടൂര്‍ണമെന്റില്‍ 300 റണ്‍സ് പിന്നിട്ടു

Jun 27, 2019, 5:18 pm IST

ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. കേദാര്‍ ജാദവ് പുറത്ത്. കെമര്‍ റോച്ചിന് മൂന്നാം വിക്കറ്റ്‌

Jun 27, 2019, 5:02 pm IST

ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 14 റണ്‍സെടുത്ത വിജയ് ശങ്കര്‍ പുറത്ത്. സ്‌കോര്‍ 126

Jun 27, 2019, 4:44 pm IST

ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു. 22.5 ഓവറില്‍ രണ്ടിന് 108

Jun 27, 2019, 4:34 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 48 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ പുറത്ത്. സ്‌കോര്‍ 98

Jun 27, 2019, 3:40 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 18 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്ത്. സ്‌കോര്‍ 35

Jun 27, 2019, 2:40 pm IST

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Thursday, June 27, 2019, 23:14 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+