കളിക്കാര്‍ക്ക് കാശില്ല; കൊച്ചി ഏകദിനം മുടങ്ങിയേക്കും
കൊച്ചി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി നടക്കുന്ന തര്‍ക്കം കൊച്ചി ഏകദിനത്തെ ബാധിച്ചേക്കുമെന്ന് സൂചന. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിന്‍ഡീസ് താരങ്ങള്‍ കൊച്ചി ഏകദിനത്തിന് ഇറങ്ങില്ല എന്നാണ് സൂചനകള്‍. സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് ബോര്‍ഡ് തങ്ങളോട് പെരുമാറുന്നതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ട്വിറ്ററില്‍ പറഞ്ഞു.
തങ്ങള്‍ക്ക് കിട്ടാനുള്ള വേതന കുടിശ്ശിക ഉടന്‍ തീര്‍ത്തുകിട്ടണം എന്നാണ് വിന്‍ഡീസ് താരങ്ങളുടെ ആവശ്യം. കുടിശ്ശിക തരാതെ ഇന്ത്യയില്‍ പോയി കളിക്കാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല എന്ന് ടീം ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ വീന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ വേതനത്തെ ചൊല്ലിയുളള തര്‍ക്കം പുതിയ സംഭവമല്ല.

അതേസമയം കൊച്ചിയിലെ കളി നടക്കും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. പ്രതിസന്ധി തീര്‍ക്കാന്‍ ബി സി സി ഐ ഇടപെട്ടിട്ടുണ്ട് എന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഥികൃതര്‍ പറഞ്ഞു. അഥവാ കളി നടന്നാലും ചില താരങ്ങളെങ്കിലും കൊച്ചി ഏകദിനത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം എല്ലാ അര്‍ഥത്തിലും ഒരുങ്ങിയ ശേഷമാണ് ആരാധകര്‍ക്ക് നിരാശയായി പ്രതിസന്ധി വാര്‍ത്ത പുറത്തുവന്നത്.
2015 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പ് പരമ്പര കൂടിയാണ് ടീം ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങള്‍. വിരാട് കോലി അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് ഫോമിലെത്താനുള്ള അവസരം കൂടിയാണ് വിന്‍ഡീസ് പരമ്പര. സുനില്‍ നരെയ്‌ന്റെ അഭാവത്തില്‍ ബൗളിംഗ് ദുര്‍ബലമാണെങ്കിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ് ഡ്വെയ്ന്‍ ബ്രാവോ ക്യാപ്റ്റനായ വിന്‍ഡീസ് ടീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications