വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s വിന്‍ഡീസ് ടെസ്റ്റ്: ആദ്യദിനം വില്ലനാവുമോ മഴ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ...

വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്

ഇന്ത്യ v/s വിന്‍ഡീസ് ടെസ്റ്റ്: ആദ്യദിനം വില്ലനാവുമോ മഴ?

ആന്റിഗ്വ: നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ലഹരിയില്‍ നിന്നും ടീം ഇന്ത്യ ഇനി ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആവേശത്തിലേക്കാണ്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്കു ഇന്നു തുടക്കമാവും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം ആരംഭിക്കുന്നത്.

ഇന്ത്യയാവണം പാകിസ്താന്‍!! എന്നാലേ കാര്യമുള്ളൂ... അതിനു ചെയ്യണ്ടത്, മുന്‍ താരത്തിന്റെ നിര്‍ദേശം ഇന്ത്യയാവണം പാകിസ്താന്‍!! എന്നാലേ കാര്യമുള്ളൂ... അതിനു ചെയ്യണ്ടത്, മുന്‍ താരത്തിന്റെ നിര്‍ദേശം

നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ആരാധകരെ നിരാശരാക്കി മഴയെത്തിയിരുന്നു. ഇതോടെ ടെസ്റ്റിലും മഴ ചതിക്കുമോയെന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. മല്‍സരത്തിനു മുമ്പായി കാലാവസ്ഥാ റിപ്പോര്‍ട്ട് പുറ്ത്തു വന്നിരിക്കുകയാണ്.

വില്ലനായി മഴയെത്തില്ല

വില്ലനായി മഴയെത്തില്ല

ടെസ്റ്റിന്റെ ആദ്യദിനത്തിലെ കാലാവസ്ഥാ പ്രവചനം ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദത്തിലാക്കുന്നതാണ്. ആദ്യദിനം മഴ കളി തടസ്സപ്പെടുത്താന്‍ വരില്ലെന്നാണ് കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ദിവസ്സത്തിലെ ഭൂരിഭാഗം സമയവും തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും. വിന്‍ഡീസ് സമയം രാവിലെ ഒമ്പതു മണിക്കു മഴ പെയ്യാന്‍ 40 ശതമാനം മാത്രം സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. എന്നാല്‍ പിന്നീട് മാനം തെളിയുമെന്നും അവര്‍ അറിയിച്ചു.

രസം കെടുത്തി മഴക്കളി

രസം കെടുത്തി മഴക്കളി

നേരത്തേ നടന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിന, ടി20 പരമ്പരയില്‍ ഒന്നിലേറെ തവണ മഴ കളിയുടെ രസം കെടുത്തിയിരുന്നു. ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടും മൂന്നു മല്‍സരങ്ങളില്‍ മഴ കളി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും മഴ നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ വിജയം.
പിന്നീട് നടന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലും മഴ നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ വിജയം.

ആധിപത്യം തുടരാന്‍ ഇന്ത്യ

ആധിപത്യം തുടരാന്‍ ഇന്ത്യ

ഏകദിന, ടി20 പരമ്പരകളിലെ ആധിപത്യം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കു കച്ചമുറുക്കുന്നത്. 2006നു ശേഷം വിന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.
മറുഭാഗത്ത് ഇന്ത്യയോട് നിശ്ചിത ഓവര്‍ പരമ്പരകളിലേറ്റ പരാജയങ്ങള്‍ക്കു ടെസ്റ്റില്‍ കണക്കുതീര്‍ക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. അത്ര എളുപ്പമല്ലെന്നു അറിയാമെങ്കിലും ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന കരീബിയന്‍ പട കൈയ്‌മെയ് മറന്നൊരു പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Story first published: Thursday, August 22, 2019, 11:29 [IST]
Other articles published on Aug 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X