വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ടി20: കോലി ഷോ, രാഹുലും കസറി... ഇന്ത്യക്കു ഉജ്ജ്വല ജയം

കോലി പുറത്താവാതെ 94 റണ്‍സ് നേടി

1
46121
Virat Kohli Proves Again That He''s The King | കോലിക്ക് എല്ലാം നിസ്സാരം | Oneindia Malayalam

ഹൈദരാബാദ്: റണ്‍മഴ കണ്ട ത്രില്ലറില്‍ ഇന്ത്യ നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അസാധ്യമെന്നു കരുതിയ വിജയലക്ഷ്യം ഇന്ത്യ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 207 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് വിരാട് കോലി (94*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെറും നാലു വിക്കറ്റിന് 18.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കമാണ് കോലി ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ ചേസ് കൂടിയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ നടത്തിയത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റണ്‍ ചേസ് കൂടിയാണിത്.

koh

ഓപ്പണര്‍ ലോകേഷ് രാഹുലാണ് (62) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 40 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരിട്ട ആദ്യത്തെ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിക്കൊണ്ട് തുടങ്ങിയ റിഷഭ് പന്ത് 18 റണ്‍സിന് പുറത്തായി. ഒമ്പതു ബോളുകള്‍ നേരിട്ട പന്തിന്റെ ഇന്നിങ്‌സില്‍ രണ്ടു സിക്‌സറുകളുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്കു എട്ടു റണ്‍സെടുക്കാനേ ആയുള്ളൂ. ശ്രേയസ് അയ്യര്‍ നാലു റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് വാരിക്കൂട്ടി. റണ്‍മഴ തന്നെയാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കണ്ടത്. ഫീല്‍ഡിങില്‍ ഇന്ത്യ വരുത്തിയ നിരവധി പിഴവുകളും വിന്‍ഡീസിനെ സഹായിച്ചു. നിരവധി ക്യാച്ചുകളാണ് കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ടി20 ഫിഫ്റ്റി നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (56) വിന്‍ഡീസ് ബാറ്റിങിനു ചുക്കാന്‍ പിടിച്ചത്. 41 പന്തില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എവിന്‍ ലൂയിസ് 40 (17 പന്ത്, 4 സിക്‌സര്‍, 3 ബൗണ്ടറി), ബ്രെന്‍ഡന്‍ കിങ് 31 (23 പന്ത്, 3 ബൗണ്ടറി, 1 സിക്‌സര്‍), ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡ് 37 (19 പന്ത്, 4 സിക്‌സര്‍, 1 ബൗണ്ടറി), ജാസണ്‍ ഹോള്‍ഡര്‍ 24* (9 പന്ത്, 2 സിക്‌സര്‍, 1 ബൗണ്ടറി) എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ഇന്ത്യ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. പരിക്കു കാരണം പരമ്പരയില്‍ നിന്നു പിന്‍മാറിയ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്നത്.

സഞ്ജുവിനെക്കൂടാതെ മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരും ഇന്ത്യന്‍ നിരയില്‍ ഇല്ല. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പരമ്പര കൂടിയാണിത്. 2017നു ശേഷം ആദ്യമായാണ് ഷമി ഇന്ത്യയുടെ ടി20 ടീമിലെത്തിയത്. എന്നാല്‍ പരിക്കു കാരണം കഴിഞ്ഞ ടി20 പരമ്പരകളില്‍ ഭുവിക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.

തുടക്കത്തില്‍ ബ്രേക്ക്ത്രൂ

ഇന്ത്യ ആഗ്രഹിച്ചതു പോലെ തുടക്കത്തില്‍ തന്നെ കളിയില്‍ ബ്രേക്ക് ത്രൂ നല്‍കാന്‍ പേസര്‍ ദീപക് ചഹറിനു കഴിഞ്ഞു. തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ലെന്‍ഡ്ല്‍ സിമ്മണ്‍സിനെ (2) ചഹര്‍ പുറത്താക്കി. സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് താരം ക്രീസ് വിട്ടത്.

മികച്ച കൂട്ടുകെട്ട്
തുടക്കത്തില്‍ ലഭിച്ച ഈ ബ്രേക്ക്ത്രൂ പക്ഷെ മുതലെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. എവിന്‍ ലൂയിസും ബ്രെന്‍ഡന്‍ കിങും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. വാഷിങ്ടണ്‍ സുന്ദറിലൂടെയാണ് ഇന്ത്യ ഈ സഖ്യത്തെ വേര്‍പിരിച്ചത്. 40 റണ്‍സെടുത്ത ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.

വീണ്ടും ഫിഫ്റ്റി കൂട്ടുകെട്ട്
മൂന്നാം വിക്കറ്റിലും വിന്‍ഡീസ് ഫിഫ്റ്റി റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കിങിനു കൂട്ടായി എത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിലം തൊടീച്ചില്ല. 10 ഓവറില്‍ തന്നെ വിന്‍ഡീസിന്റെ സ്‌കോര്‍ 100 കടന്നിരുന്നു. ജഡേജയാണ് ഈ സഖ്യത്തെ വേര്‍പിരിച്ച് ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കിയത്. ക്രീസിന് പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച കിങിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി.

ചഹലിന്റെ സൂപ്പര്‍ ഓവര്‍
18ാാം ഓവറില്‍ ചഹലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിഫ്റ്റി തികച്ച് മുന്നേറിയ ഹെറ്റ്‌മെയറിനെ ആദ്യ പന്തില്‍ ചഹല്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചു. മൂന്നാമത്തെ പന്തില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത മറ്റൊരു താരവും വിന്‍ഡീസ് ക്യാപ്റ്റനുമായ പൊള്ളാര്‍ഡിനെയും ചഹല്‍ മടക്കി. ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍.

വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ബ്രെന്‍ഡന്‍ കിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ദെനേഷ് രാംദിന്‍, ജാസണ്‍ ഹോള്‍ഡര്‍, ഖാറി പിയറെ, ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക്ക് വില്ല്യംസ്, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Friday, December 6, 2019, 22:45 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X