വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ടീം ഇന്ത്യ ചെപ്പോക്കില്‍... ഇനി ഏകദിന പരീക്ഷ, കണക്കുകള്‍ ഇങ്ങനെ

മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്

India vs West indies first odi Match Preview

ചെന്നൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് ആദ്യ അങ്കം നടക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ജയത്തോടെ തന്നെ തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ധോണി ടി20 ലോകകപ്പ് കളിക്കും!! ഞെട്ടിച്ച് സിഎസ്‌കെ ടീമംഗം ബ്രാവോ... ത്രില്ലടിച്ച് ആരാധകര്‍ധോണി ടി20 ലോകകപ്പ് കളിക്കും!! ഞെട്ടിച്ച് സിഎസ്‌കെ ടീമംഗം ബ്രാവോ... ത്രില്ലടിച്ച് ആരാധകര്‍

നേരത്തേ നടന്ന മൂന്നു കളികളുടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് വിരാട് കോലിയും സംഘവും ഏകദിനത്തില്‍ പോരിനിറങ്ങുന്നത്. ടി20യില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു കണ്ടത്. എന്നാല്‍ ഏകദിനത്തില്‍ വിന്‍ഡീസില്‍ നിന്നും അത്ര വലിയ വെല്ലുവിളി ഇന്ത്യക്കു നേരിടേണ്ടി വരില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വരാനിരിക്കുന്ന പരമ്പരയില്‍ ഇരുടീമുകള്‍ക്കും തുല്യ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. കാരണം 130 ഏകദിനങ്ങൡ ഇതുവരെ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയും വിന്‍ഡീസും 62 എണ്ണത്തില്‍ ജയം നേടി ഒപ്പത്തിനൊപ്പമാണ്. രണ്ടു മല്‍സരങ്ങള്‍ സമനിലയിലായപ്പോള്‍ മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടു.

ധവാനും ഭുവിയുമില്ല

ധവാനും ഭുവിയുമില്ല

ഏകദിനത്തില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെ ഈ പരമ്പരയില്‍ ടീമിനൊപ്പം കാണില്ല. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ടീമില്‍ നിന്നു പിന്മാറുകയായിരുന്നു. പകരക്കാരമായി മായങ്ക് അഗര്‍വാളാണ് ടീമിലെത്തിയത്.
എന്നാല്‍ മായങ്കിന് അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം നേരത്തേ നടന്ന ടി20യില്‍ ക്ലിക്കായ രോഹിത് ശര്‍മ- ലോകേഷ് രാഹുല്‍ സഖ്യത്തെ തന്നെ ഏകദിനത്തിലും ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത.
ധവാനെക്കൂടാതെ മുന്‍നിര പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. പകരക്കാരനായി ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്തിയത്.

പന്തിന്റെ പ്രകടനം

പന്തിന്റെ പ്രകടനം

വിമര്‍ശനങ്ങള്‍ക്കു നടുവില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ഈ പരമ്പരയിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പന്തിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും.
കഴിഞ്ഞ ടി20 പരമ്പരയില്‍ പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മാത്രമല്ല വിക്കറ്റ് കീപ്പിങിലും താരം ചില പിഴവുകള്‍ വരുത്തിയിരുന്നു.

ഇന്ത്യ മിന്നുന്ന ഫോമില്‍

ഇന്ത്യ മിന്നുന്ന ഫോമില്‍

ഏകദിന റാങ്കിങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ടെങ്കില്‍ വിന്‍ഡീസ് ഒമ്പതാമതാണ്. ഈ വര്‍ഷം ഇതുവരെ 25 ഏകദിനങ്ങളിലാണ് ഇരുടീമുകളും കളിച്ചത്. ഇവയില്‍ 17ലും ജയം നേടാന്‍ കോലിക്കും സംഘത്തിനും സാധിച്ചു. എന്നാല്‍ വെറും ഒമ്പത് ഏകദിനങ്ങളില്‍ മാത്രമാണ് വിന്‍ഡീസിനു ജയിക്കാനായത്. ഇവയില്‍ മൂന്നെണ്ണവും അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ പരമ്പരയിലായിരുന്നു.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി.

വെസ്റ്റ് ഇന്‍ഡീസ്- സുനില്‍ ആംബ്രിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Saturday, December 14, 2019, 14:50 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X