വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ കരുത്തിനെതിരേ കോലിപ്പട... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, ഇനി ടെസ്റ്റിന്റെ നാളുകള്‍

രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച ആരംഭിക്കും

By Manu
ഇനി ഇന്ത്യ വിൻഡീസ് പോരാട്ടം | Oneindia Malayalam

രാജ്‌കോട്ട്: ഏഷ്യാ കപ്പ് കിരീടവിജയത്തിന്റെ ആഘോഷങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം ഏകദിനം, ട്വന്റി20 എന്നിവയിലും കരീബിയയുമായി ഇന്ത്യ കൊമ്പുകോര്‍ക്കും.

മെസ്സി വിരമിക്കണം!! അവര്‍ ഒറ്റയ്ക്ക് എന്തു ചെയ്യുമെന്ന് കാണാം... തുറന്നടിച്ച് മറഡോണമെസ്സി വിരമിക്കണം!! അവര്‍ ഒറ്റയ്ക്ക് എന്തു ചെയ്യുമെന്ന് കാണാം... തുറന്നടിച്ച് മറഡോണ

കക്ക റിട്ടേണ്‍സ് !! വീണ്ടും കളത്തിലേക്ക്, വിരമിക്കല്‍ പിന്‍വലിക്കുന്നു, മടങ്ങിവരവിനു കാരണം കക്ക റിട്ടേണ്‍സ് !! വീണ്ടും കളത്തിലേക്ക്, വിരമിക്കല്‍ പിന്‍വലിക്കുന്നു, മടങ്ങിവരവിനു കാരണം

ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിനു വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടക്കമാവും. രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുന്നത്. ഏഷ്യാ കപ്പില്‍ വിശ്രമമനുവദിക്കപ്പെട്ട ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഈ പരമ്പരയിലൂടെ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും.

പേസിന് അനുകൂലം

പേസിന് അനുകൂലം

രാജ്‌കോട്ടിലുള്ള സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ആദ്യ ടെസ്റ്റിനു വേദിയാവുന്നത്. ഇവിടുത്തെ പിച്ച് പേസര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതാവുമെന്നാണ് സൂചന. ബൗണ്‍സുള്ള പിച്ച് തയ്യാറാക്കാന്‍ ബിസിസിഐ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് ബിസിസിഐ മുതിരുന്നത്.
മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ബൗളിങ് കോമ്പിനേഷനായിരിക്കും ഈ പരമ്പരയില്‍ കോലി പരീക്ഷിക്കുകയെന്നാണ് വിവരം. എന്നാല്‍ വിന്‍ഡീസ് നാലു പേസര്‍മാരെയും ഒരു സ്പിന്നറെയും ഇറക്കിയേക്കും.

ഓപ്പണിങില്‍ ആരൊക്കെ?

ഓപ്പണിങില്‍ ആരൊക്കെ?

ശിഖര്‍ ധവാന്‍ ടീമില്‍ ഇല്ലാത്തതിനാല്‍ ഓപ്പണിങില്‍ ഇന്ത്യ ആരൊക്കെയാണ് ഇറക്കുകയെന്നത് ഇനിയും തീരുമാനിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി മോശമല്ലാത്ത പ്രകടനം നടത്തിയ ലേകേഷ് രാഹുലിനൊപ്പം പുതുമുഖങ്ങളായ പൃഥ്വി ഷാ, മയാങ്ക് അഗര്‍വാള്‍ എന്നിവരിലൊരാള്‍ക്കു അവസരം ലഭിച്ചേക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വിയേക്കാള്‍ അനുഭവസമ്പത്തുള്ള താരമാണ് മയാങ്ക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു അവസരം ലഭിക്കാനാണ് സാധ്യത. കൂടാതെ വിന്‍ഡീസിനെതിരേ നടന്ന പരിശീലന മല്‍സരത്തില്‍ മയാങ്ക് 90 റണ്‍സുമായി തിളങ്ങുകയും ചെയ്തിരുന്നു.

മധ്യനിര

മധ്യനിരയില്‍ ഇന്ത്യക്കു കാര്യമായ ആശയക്കുഴപ്പങ്ങളൊന്നുമില്ല. മൂന്നാമനായി ചേതേശ്വര്‍ പുജാരയും നാലാമനായി ക്യാപ്റ്റന്‍ കോലിയും അഞ്ചാമനായി അജിങ്ക്യ രഹാനെയും ഇറങ്ങും. വൃധിമാന്‍ സാഹയുടെയും ദിനേഷ് കാര്‍ത്തികിന്റെയും അഭാവത്തില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റ് കാക്കുക.
ആര്‍ അശ്വിനും രവീന്ദ്ര ജഡേജുമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, പുതുമുഖം മുഹമ്മദ് സിറാജ് എന്നിവര്‍ പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ചേക്കുമെന്നാണ് സൂചന.

അട്ടിമറി ലക്ഷ്യമിട്ട് വിന്‍ഡീസ്

അട്ടിമറി ലക്ഷ്യമിട്ട് വിന്‍ഡീസ്

ലോക ഒന്നാം റാങ്കുകാരായ ഇന്ത്യക്കെതിരേ അട്ടിമറി ജയം ലക്ഷ്യമിട്ടാണ് ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് ഇറങ്ങുന്നത്. മുത്തശ്ശിയുടെ മരണത്ത തുടര്‍ന്ന് വിന്‍ഡീസിന്റെ അനുഭവസമ്പന്നനായ പേസര്‍ കെമര്‍ റോച്ച് ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല.
ബ്രാത്ത്‌വെയ്റ്റും സുനില്‍ ആംബ്രിസുമായിരിക്കും വിന്‍ഡീസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഷെയ് ഹോപ്പ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച് തുടങ്ങിയവര്‍ പിന്നീട് ക്രീസിലെത്തും.
ദേവേന്ദ്ര ബിഷുവായിരിക്കും ടീമിലെ ഏക സ്പിന്നര്‍. പേസര്‍ ലൂയിസ് ഈ മല്‍സരത്തിലൂടെ വിന്‍ഡീസിനായി അരങ്ങേറും. ഹോള്‍ഡറിനൊപ്പം ഗബ്രിയേല്‍, പോള്‍, ലൂയിസ് എന്നിവര്‍ പേസ് ബൗളിറിന് നേതൃത്വം നല്‍കും.

ടീം

ടീം

ഇന്ത്യ-വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി, കുല്‍ദീപ് യാദവ് ശര്‍ദ്ദുല്‍ താക്കൂര്‍.

വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ജേമര്‍ ഹാമില്‍റ്റണ്‍, ഷിംറോണ്‍ ഹെറ്റ്മിര്‍, ഷെയ് ഹോപ്പ്, ഷെര്‍മാന്‍ ലൂയിസ്, കീമോ പോള്‍, കിരോണ്‍ പവല്‍, കെമര്‍ റോച്ച്, ജോമെല്‍ വെറിക്കാന്‍.

Story first published: Wednesday, October 3, 2018, 11:37 [IST]
Other articles published on Oct 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X