വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: പൃഥി ഷായുടെ മികവില്‍ ആദ്യ ദിനം ഇന്ത്യക്ക്... നാലിന് 364

ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

By Manu
1
44264
ഒന്നാം ടെസ്റ്റിൽ മികച്ച തുടക്കവുമായി ടീം ഇന്ത്യ | Oneindia Malayalam
1

രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 364 റണ്‍സെടുത്തു. അരങ്ങേറ്റക്കാരനായ പൃഥ്വി ഷായുടെ(134) സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര(86) അജിന്‍ക്യ രഹാനെ(41) ക്യാപ്റ്റന്‍ വിരാട് കോലി(72*) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഋഷഭ് പന്താണ് (17*) കോലിക്കൊപ്പം ക്രീസിലുള്ളത്. വിന്‍ഡീസിനായി ഷാനോണ്‍ ഗബ്രിയേല്‍, ലൂയിസ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന്‍ തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. ചേതേശ്വര്‍ പുജാര (86), ലോകേഷ് രാഹുല്‍ (0) അജിന്‍ക്യ രഹാനെ എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 130 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്സില്‍ 14 ബൗണ്ടറികളുണ്ടായിരുന്നു.

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാണിക്കാതെ വളരെ ചടുലമായ ഇന്നിങ്സാണ് പൃഥ്വി കാഴ്ചവച്ചത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൃഥ്വിക്കു സാധിക്കുകയും ചെയ്തു.

Story first published: Thursday, October 4, 2018, 17:31 [IST]
Other articles published on Oct 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X