വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈയിലും ഇന്ത്യ... ഹാട്രിക് ജയത്തോടെ ടി20 പരമ്പര തൂത്തുവാരി ഹിറ്റ്മാനും സംഘവും

ധവാനും (92) പന്തുമാണ് (58) ഇന്ത്യന്‍ വിജയശില്‍പ്പികള്‍

By Manu
1
44273

ചെന്നൈ: അവസാവന പന്തിലേക്കു നീണ്ട ത്രില്ലറില്‍ വെസ്റ്റ് ഇന്‍ഡീസിനെ മുട്ടുകുത്തിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്നു വിക്കറ്റിന് 181 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിക്കോളാസ് പ്യുറാന്റെ (53) കന്നി ഫിഫ്റ്റിയാണ് വിന്‍ഡീസിന് കരുത്തേകിയത്.

Indian Team

മറുപടിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ടീം ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ശിഖര്‍ ധവാന്റെയും (92) റിഷഭ് പന്തിന്റെയും (58) ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ധവാന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 62 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ 38 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് റിഷഭ് പന്ത് കന്നി ഫിഫ്റ്റി കണ്ടെത്തിയത്. ലോകേഷ് രാഹുലാണ് (17) രണ്ടക്കം കടന്ന മറ്റൊരു താരം.

Nov 11, 2018, 10:31 pm IST

ഇന്ത്യക്കു ആറു വിക്കറ്റിന്റെ നാടകീയ ജയം. അഞ്ചാം പന്തില്‍ ധവാന്‍ മടങ്ങിയപ്പോള്‍ ഇന്ത്യക്കു അവസാന പന്തില്‍ വേണ്ടത് ഒരു റണ്‍സ്. സിംഗിളൂടെ മനീഷ് പാണ്ഡെ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

Nov 11, 2018, 10:19 pm IST

19 ഓവറില്‍ ഇന്ത്യ മൂന്നിന് 177. ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്. ധവാന്‍ 89*, മനീഷ് പാണ്ഡെ 2* ക്രീസില്‍

Nov 11, 2018, 10:14 pm IST

പന്ത് (58) ക്ലീന്‍ബൗള്‍ഡ്. കീമോ പോളാണ് പന്തിനെ പുറത്താക്കിയത്. ജയിക്കാന്‍ 10 പന്തില്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെയാണ് പന്ത് മടങ്ങുന്നത്. ഇന്ത്യ മൂന്നിന് 175.

Nov 11, 2018, 10:05 pm IST

ധവാന്‍ സെഞ്ച്വറിയിലേക്ക്. 85 റണ്‍സുമായി താരം കുതിക്കുന്നു. 17 ഓവറില്‍ ഇന്ത്യ രണ്ടിന് 163. ധവാന്‍ 85*, പന്ത് 53*

Nov 11, 2018, 9:59 pm IST

16ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 150ലെത്തി. സിക്‌സറിലൂടെയാണ് ധവാന്‍ ഇന്ത്യന്‍ സ്‌കോര്‍ 150ലെത്തിച്ചത്. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ രണ്ടിന് 153. ധവാന്‍ 76*, പന്ത് 52*

Nov 11, 2018, 9:57 pm IST

പന്തിന് ഫിഫ്റ്റി. ബൗണ്ടറിയിലൂടെയാണ് താരം കരിയറിലെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. 30 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു

Nov 11, 2018, 9:55 pm IST

15 ഓവര്‍ പിന്നിട്ടു. ഇന്ത്യ രണ്ടിന് 139. ധവാന്‍ 68*, പന്ത് 47*, ഇന്ത്യക്കു ഇനി ജയിക്കാന്‍ വേണ്ടത് 30 പന്തില്‍ 43 റണ്‍സ്

Nov 11, 2018, 9:46 pm IST

13 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടിന് 120. 42 പന്തില്‍ 62 റണ്‍സാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്. ധവാന്‍ 58*, പന്ത് 38*

Nov 11, 2018, 9:41 pm IST

ഇന്ത്യന്‍ ഓപ്പണര്‍ ധവാന് ഫിഫ്റ്റി. തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ പഴി കേട്ട ധവാന്റെ തിരിച്ചുവരവ് കൂടിയാണിത്. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. 36 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 12 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടിന് 102. ധവാന്‍ 51*, പന്ത് 27*

Nov 11, 2018, 9:32 pm IST

10 ഓവര്‍ കഴിഞ്ഞു. ഇന്ത്യ രണ്ടു വിക്കറ്റിന് 76. ധവാന്‍ 35*, പന്ത് 18* ക്രീസില്‍

Nov 11, 2018, 9:11 pm IST

റിഷഭ് പന്താണ് ക്രീസിലെത്തിയത്. ഇന്ത്യക്കു ജയിക്കാന്‍ 86 പന്തില്‍ 136 റണ്‍സ് വേണം

Nov 11, 2018, 9:10 pm IST

രാഹുല്‍ (17). ആറാം ഓവറിലെ രണ്ടാം പന്തില്‍ ഒഷെയ്ന്‍ തോമസാണ് രാഹുലിനെ വിക്കറ്റ് കീപ്പര്‍ രാംദിന് സമ്മാനിച്ചത്. ഇന്ത്യ രണ്ടിന് 45

Nov 11, 2018, 8:57 pm IST

ലോകേഷ് രാഹുലാണ് മൂന്നാമനായി ക്രീസിലെത്തിയത്

Nov 11, 2018, 8:56 pm IST

ഇന്ത്യക്ക് ആദ്യ തിരിച്ചടി. രോഹിത് (4) പുറത്ത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിനെ കീമോ പോള്‍ ക്യാപ്റ്റന്‍ ബ്രാത്‌വെയ്റ്റിനു സമ്മാനിക്കുകയായിരുന്നു. ഇന്ത്യ ഒന്നിന് 13

Nov 11, 2018, 8:49 pm IST

ആദ്യ ഓവറില്‍ ഇന്ത്യ വിക്കറ്റ് പോവാതെ അഞ്ച് റണ്‍സ്. രോഹിത് 4*, ധവാന്‍ 1*

Nov 11, 2018, 8:46 pm IST

ഇന്ത്യന്‍ ബാറ്റിങിന് തുടക്കം

Nov 11, 2018, 8:30 pm IST

ഇന്ത്യക്കു 182 റണ്‍സ് വിജയലക്ഷ്യം. വിന്‍ഡീസ് ഇന്നിങ്‌സ് മൂന്നിന് 181 റണ്‍സില്‍ അവസാനിച്ചു

Nov 11, 2018, 8:30 pm IST

വിന്‍ഡീസ് താരം പ്യുറാന് കന്നി ഫിഫ്റ്റി. 24 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുകളുമുള്‍പ്പെട്ടതായിരുന്നു പ്യുറാന്റെ ഇന്നിങ്‌സ്. ഖലീലിന്റെ അവസാന ഓവറില്‍ 23 റണ്‍സാണ് വിന്‍ഡീസ് വാരിക്കൂട്ടിയത്. പ്യുറാന്‍ 53*, ബ്രാവോ 43*

Nov 11, 2018, 8:24 pm IST

19 ഓവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് മൂന്നിന് 158. ഭുവനേശ്വറിന്റെ 19ാം ഓവറില്‍ വിന്‍ഡീസ് ഒമ്പത് റണ്‍സ് നേടി. ബ്രാവോ 37*, പ്യുറാന്‍ 38*

Nov 11, 2018, 8:20 pm IST

18 ഓവറില്‍ വിന്‍ഡീസ് മൂന്നിന് 149. ഖലീലിന്റെ 18ാം ഓവറില്‍ വിന്‍ഡീസിന് നേടാനായത് നാല് റണ്‍സ് മാത്രം. ബ്രാവോ 34*, പ്യുറാന്‍ 32*

Nov 11, 2018, 8:11 pm IST

16ാം ഓവറില്‍ ഭുവനേശ്വറിനെതിരേ പ്യുറാന്റെ തുടര്‍ച്ചയായ രണ്ടു സിക്‌സറുകള്‍. ഈ ഓവറില്‍ വിന്‍ഡീസ് നേടിയത് 15 റണ്‍സ്. അവസാന നാലോവറില്‍ 48 റണ്‍സാണ് ബ്രാവോ- പ്യുറാന്‍ സഖ്യം നേടിയത്. വിന്‍ഡീസ് മൂന്നിന് 132. ബ്രാവോ 30*, പ്യുറാന്‍ 21*

Nov 11, 2018, 8:06 pm IST

15 ഓവര്‍ കഴിഞ്ഞു. വിന്‍ഡീസ് മൂന്നിന് 117. ബ്രാവോയ്‌ക്കൊപ്പം 29* പ്യുറാന്‍ 7* ക്രീസില്‍. ഈ സഖ്യം ഇതുവരെ 23 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞു

Nov 11, 2018, 8:00 pm IST

വിന്‍ഡീസ് സ്‌കോര്‍ 100 റണ്‍സ് കടന്നു. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് മൂന്നിന് 101. ബ്രാവോ 16*, പ്യുറാന്‍ 6*

Nov 11, 2018, 7:55 pm IST

വിന്‍ഡീസിന്റെ മൂന്നാം വിക്കറ്റും പിഴുതു. രാംദിനെ (15) വാഷിങ്ടണ്‍ സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കി. 13 ഓവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് മൂന്നിന് 95. ബ്രാവോ 15*, നിക്കോളാസ് പ്യുറാന്‍ 1*

Nov 11, 2018, 7:50 pm IST

12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് രണ്ടിന് 84. ഏഴ് റണ്‍സ് പെര്‍ ഓവറിലാണ് വിന്‍ഡീസിന്റെ മുന്നേറ്റം

Nov 11, 2018, 7:48 pm IST

ബൗണ്ടറി ലൈനിന് അരികെ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്. ഉറച്ച സിക്‌സറാണ് താരം രക്ഷപ്പെടുത്തിയത്‌

Nov 11, 2018, 7:46 pm IST

11 ഓവര്‍ കഴിഞ്ഞു. വിന്‍ഡീസ് രണ്ടിന് 78. ബ്രാവോ 12*, ദെനേഷ് രാംദിന്‍ 7*

Nov 11, 2018, 7:39 pm IST

അപടകാരിയായ ഹെറ്റ്‌മെയറെ (26) ചഹല്‍ പുറത്താക്കി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ വമ്പനടിക്കു ശ്രമിച്ച ഹെറ്റ്‌മെയറിനെ പോയിന്റില്‍ ക്രുനാല്‍ പാണ്ഡ്യ അനായാസം പിടികൂടി. ഒമ്പതോവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് രണ്ടിന് 62

Nov 11, 2018, 7:30 pm IST

ഏഴോവര്‍ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് 1ന് 56. ഹെറ്റ്‌മെയര്‍ 24*, ഡാരെന്‍ ബ്രാവോ 2*

Nov 11, 2018, 7:29 pm IST

വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് പിഴുത് ഇന്ത്യ കളിയിലേക്കു തിരിച്ചുവന്നു. യുസ്‌വേന്ദ്ര ചഹലാണ് ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഹോപ്പിനെ (23) പുറത്താക്കിയത്. സിക്‌സറിനു ശ്രമിച്ച ഹോപ്പിനെ ചഹല്‍ സ്‌ക്വയര്‍ ലെഗില്‍ വാഷിങ്ടണ്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

Nov 11, 2018, 7:17 pm IST

ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന്റേത്. നാലോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 29 റണ്‍സ്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 16*, ഷെയ് ഹോപ്പ് 8*

Nov 11, 2018, 7:12 pm IST

ടോസും ഇന്ത്യയുടെ പ്ലെയിങ് ഇലവനും

Story first published: Monday, November 12, 2018, 6:06 [IST]
Other articles published on Nov 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X