കാര്യവട്ടത്ത് കളി കാര്യമാവും.. പരമ്പര തേടി കോലിക്കൂട്ടം, തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മലയാള മണ്ണില്‍ അങ്കം ജയിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം തുടങ്ങുന്നത്.
പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യ ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുക. എന്നാല്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര 2-2ന് സമനിലയിലാക്കുകയാവും വിന്‍ഡീസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ടീമിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
'

ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ വമ്പന്‍ ജയം നേടാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ഇതേ പ്രകടനം തിരുവനന്തപുരത്തും ആവര്‍ത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോലിയും സംഘവും.
ആദ്യ ഏകദിനത്തില്‍ വമ്പന്‍ ജയവുമായി തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ സമനിലയും മൂന്നാം മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയുമേറ്റുവാങ്ങിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ടീമിനെ നിലനിര്‍ത്തിയേക്കും
നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു പകരം രവീന്ദ്ര ജഡേജയെയും കേദാര്‍ ജാദവിനെയും ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, വിന്‍ഡീസ് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാമത്തെ മല്‍സരം
2017 നവംബറിലാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര സ്‌റ്റേഡിയമായി പ്രഖ്യാപിക്കുന്നത്. അതിനു ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ ഏകദിന മല്‍സരം കൂടിയാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്നത്. ഇതിനു മുമ്പ് ഒരു ട്വന്റി20 മല്‍സരത്തിനു മാത്രമേ ഗ്രീന്‍ഫീല്‍ഡ് ആതിഥേയത്വം വഹിച്ചിട്ടുള്ളൂ.
2017 നവംബര്‍ ഏഴിന് നടന്ന മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. മഴമൂലം എട്ടോവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ 67 റണ്‍സ് നേടിയപ്പോള്‍ കിവീസ് 61 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവെല്‍, ചന്ദര്‍പോള്‍ ഹേംരാജ്, ഷെയ് ഹോപ്പ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോമെന്‍ പവെല്‍, ഫാബിയന്‍ അലന്‍, ആഷ്‌ലി നഴ്‌സ്, കെമര്‍ റോച്ച്, കീമോ പോള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications