Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനൗദ്യോഗിക ടെസ്റ്റ്: ഇന്ത്യ എ ടീമിനെതിരേ വിന്‍ഡീസ് എ ടീം മികച്ച നിലയില്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഏ ടീം ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന മികച്ച നിലയിലാണ്. 24 റണ്‍സുമായി ഡൗറിച്ചും 27 റണ്‍സുമായി റീഫറുമാണ് ക്രീസില്‍.

india

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ വീണ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം മത്സരത്തില്‍ കരുതലോടെയാണ് കളിച്ചത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും (36) ഹോഡ്ജും ചേര്‍ന്ന് (65) മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും മുന്നേറവെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ത്യയുടെ രക്ഷക്കെത്തി.ബ്രാത്തവെയ്റ്റിനെ സന്ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. എട്ട് ഫോറും ഒരു സിക്‌സുമടക്കം നിലയുറപ്പിച്ച ഹോഡ്ജിനെ മുഹമ്മദ് സിറാജും ക്ലീന്‍ബൗള്‍ഡ് ചെയ്തു.മൂന്നാമന്‍ ബ്രൂക്‌സും (53) അര്‍ധ സെഞ്ച്വറി നേടിയത് വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന് അടിത്തറയേകി.ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം.ബ്രൂക്‌സിനെ ശിവം ദൂബെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.ആംബ്രിസിനെ (12) കൃഷ്ണപ്പ ഗൗതവും ബ്ലാക്ക്‌വുഡിനെ (20) മായങ്ക് മാര്‍ക്കണ്ഡെയും പുറത്താക്കി.

ആദ്യ മത്സരത്തില്‍ 10 വിക്കറ്റുമായി തിളങ്ങിയ ഷെഹബാദ് നദീമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മൈതാനത്തില്‍ മാര്‍ക്കണ്ഡെയ്ക്കും ഗൗതത്തിനും ശിവം ദുബെയ്ക്കുമാണ് സ്പിന്‍ കെണിയുടെ ചുമതല.ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ മായങ്ക് അഗര്‍വാളും കളിക്കുന്നുണ്ട്.

Story first published: Thursday, August 1, 2019, 18:34 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+