വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് കരുതിക്കോ, ഇന്ത്യ തന്നെ നേടും... ടി20 പരമ്പര കോലിപ്പടയ്ക്ക്, ഇതാ കാരണങ്ങള്‍

ഓസ്‌ട്രേലിയയില്‍ ടി20 പരമ്പരയോടെയാണ് ഇന്ത്യ പര്യടനം ആരംഭിക്കുന്നത്

By Manu
ടി20 പരമ്പര കോലിപ്പടയ്ക്ക്, ഇതാ കാരണങ്ങള്‍ | Oneindia Malayalam

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ സമ്പൂര്‍ണ വിജയത്തിനു ശേഷം ഓസ്‌ട്രേലിയയിലും വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വിന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയിലെല്ലാം ഇന്ത്യ ജേതാക്കളായിരുന്നു. ഇനി ഓസ്‌ട്രേലിയയിലേക്കു പറക്കാനൊരുങ്ങുകയാണ് കോലിയും സംഘവും. ടി20, ടെസ്റ്റ്, ഏകദിനം എന്നിവയെല്ലാം ഇന്ത്യ കംഗാരുപ്പടയ്‌ക്കെതിരേ കളിക്കുന്നുണ്ട്.

കോലിയുടെ കളി ഇവരോട് നടക്കില്ല, പേര് കേട്ടാല്‍ വിറയ്ക്കും!! ഇന്ത്യന്‍ നായകന്റെ ഉറക്കം കെടുത്തിയവര്‍..കോലിയുടെ കളി ഇവരോട് നടക്കില്ല, പേര് കേട്ടാല്‍ വിറയ്ക്കും!! ഇന്ത്യന്‍ നായകന്റെ ഉറക്കം കെടുത്തിയവര്‍..

ഐപിഎല്‍: അടുത്ത സീസണില്‍ ഇവര്‍ തെറിക്കും!! ടീമുകള്‍ക്കു പുതിയ ക്യാപ്റ്റന്‍മാര്‍, സാധ്യതകള്‍ ഇങ്ങനെ.. ഐപിഎല്‍: അടുത്ത സീസണില്‍ ഇവര്‍ തെറിക്കും!! ടീമുകള്‍ക്കു പുതിയ ക്യാപ്റ്റന്‍മാര്‍, സാധ്യതകള്‍ ഇങ്ങനെ..

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു പര്യടനങ്ങളിലും അത്ര മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ഓസീസിനെതിരേ ഇന്ത്യ കസറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ് ഇവയ്ക്കുള്ള കാരണങ്ങള്‍.

മികച്ച ബാറ്റിങ് ലൈനപ്പ്

മികച്ച ബാറ്റിങ് ലൈനപ്പ്

ഓസ്‌ട്രേലിയയേക്കാള്‍ മികച്ച ബാറ്റിങ് ലൈനപ്പാണ് നിലവില്‍ ഇന്ത്യയുടേത്. ഒറ്റയ്ക്കു മല്‍സരഗതി നിര്‍ണയിക്കാന്‍ ശേഷിയുള്ള ഒന്നിലേറെ താരങ്ങളും ഇന്ത്യക്കുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ എന്നിവരുടെ ഫോമും ക്യാപ്റ്റന്‍ വിരാട് കോലിയുടെ സാന്നിധ്യവുമെല്ലാം ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്.
ഇവരെക്കൂടാതെ ലോകേഷ് രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ടി20 ടീമിലുണ്ട്. ഫിനിഷറായി ദിനേഷ് കാര്‍ത്തികിന്റെ മിടുക്ക് പല തവണ ഇന്ത്യ കണ്ടുകഴിയുകയും ചെയ്തു. ഇവരെക്കൂടാതെ മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്.

സ്പിന്‍ ബൗളിങ്

സ്പിന്‍ ബൗളിങ്

ബാറ്റിങ് കഴിഞ്ഞാല്‍ സ്പിന്‍ ബൗളിങാണ് ഇന്ത്യയുടെ മറ്റൊരു ആയുധം. വ്യത്യസ്തമായ ബൗളിങ് ശൈയിലുള്ള കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമായിരിക്കും ഓസീസിനെതിരേ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. മധ്യ ഓവറുകൡ വിക്കറ്റുകള്‍ പിഴുത് എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയാന്‍ മിടുക്കരാണ് ഇരുവരും.
സ്പിന്നര്‍മാരില്‍ കുല്‍ദീപാണ് ഇന്ത്യയുടെ കുന്തമുന. ബൗളിങില്‍ ഇടയ്ക്കിടെ പരീക്ഷണങ്ങള്‍ നടത്തി എതിര്‍ ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന കുല്‍ദീപ് ഓസ്‌ട്രേലിയയെ വെള്ളം കുടിപ്പിക്കുമെന്നുറപ്പാണ്.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍

ട്വന്റി20യില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരാണ് ഇന്ത്യക്കുള്ളത്. പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് ഡെത്ത് ഓവറില്‍ ടീമിന്റെ തുറുപ്പുചീട്ടുകള്‍. ഐപിഎല്ലില്‍ ഒട്ടേറെ മല്‍സരങ്ങളിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം പല തവണ ഡെത്ത് ഓവറുകളില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്.
ബുംറയാണ് ഭുവിയേക്കാള്‍ അപകടകാരി. അവസാന ഓവറുകളില്‍ നിരന്തരം യോര്‍ക്കറുകള്‍ എറിഞ്ഞ് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുയാണ് അദ്ദേഹം. ഭുവിയും ഒട്ടും പിറകിലല്ല. അവസാന അഞ്ചോവറില്‍ ഓസീസ് ബാറ്റിങിന് കൂച്ചുവിലങ്ങിടാന്‍ ഇരുവര്‍ക്കും കഴിഞ്ഞേക്കും.

സാഹചര്യങ്ങള്‍ അറിയാം

സാഹചര്യങ്ങള്‍ അറിയാം

ഓസ്‌ട്രേലയയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള പരിചയവും ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്. 2016ല്‍ അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അന്നു പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയും മിന്നുന്ന പ്രകടനം നടത്തിയ രോഹിത് ശര്‍മയുമെല്ലാം ഇത്തവണയും ടീമിനൊപ്പമുണ്ട്. സുരേഷ് റെയ്‌നയും ഹര്‍ദിക് പാണ്ഡ്യയുമാണ് അന്നുണ്ടായിരുന്ന ടീമില്‍ ഉണ്ടായിരുന്ന ഇത്തവണത്തെ അസാന്നിധ്യങ്ങള്‍.
ഇത്തവണത്തെ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും കഴിഞ്ഞ ഓസ്ട്രലിയന്‍ പര്യടനത്തില്‍ കളിച്ചവരാണ്. സമീപകാലത്ത് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന ഓസീസിനെ ഇത്തവണ ടി20 പരമ്പരയില്‍ തീര്‍ച്ചയായും മറികടക്കാന്‍ ഇവയെല്ലാം ഇന്ത്യയെ സഹായിച്ചേക്കും.

Story first published: Wednesday, November 14, 2018, 12:41 [IST]
Other articles published on Nov 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X