അങ്കത്തിന് മുമ്പ് കംഗാരുപ്പട കീഴടങ്ങി? ഇന്ത്യയെക്കുറിച്ച് ഫിഞ്ച് പറഞ്ഞത്...

ബ്രിസ്ബണ്‍: ലോകകപ്പിന് മുമ്പത്തെ ഇന്ത്യയുടെ അവസാന പരമ്പരയെന്ന നിലയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കംഗാരുക്കളുമായി രണ്ടു ടി20കളും അഞ്ച് ഏകദിനങ്ങളുമാണ് വിരാട് കോലിയും സംഘവും കളിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് എത്രത്തോളമായെന്ന് അളക്കാനുള്ള അവസാന അവസരം കൂടിയാണ് ഈ പരമ്പര.
ഓസീസിനെതിരേ അവരുടെ നാട്ടില്‍ ദൈര്‍ഘ്യമേറിയ പരമ്പര കളിച്ചതിനു പിന്നാലെയാണ് ഇന്ത്യ വീണ്ടുമൊരു അങ്കത്തിനൊരുങ്ങുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഓസീസിനെ ഇന്ത്യ അടിയറവ് പറയിച്ചിരുന്നു. ഇത്തവണയും ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.

സ്വന്തം നാട്ടില്‍ ഇന്ത്യ കേമന്‍മാര്‍
സ്വന്തം നാട്ടില്‍ ഇന്ത്യ കേമന്‍മാരാണെന്നാണ് ഫിഞ്ച് ചൂണ്ടിക്കാട്ടിയത്. ബിഗ് ബാഷ് ലീഗ് ഫൈനലില്‍ തന്റെ ടീമായ മെല്‍ബണ്‍ റെനെഗേഡ്‌സിനെ കിരീടത്തിലേക്കു നയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പര്യടനം വളരെ കടുപ്പമേറിയതായിരിക്കും. ചെറിയൊരു പിഴവിന് വലിയ വില തന്നെയായിരിക്കും കൊടുക്കേണ്ടിവരിക. സ്വന്തം തട്ടകത്തില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും ഫിഞ്ച് പറഞ്ഞു.

കൃത്യമായ ഗെയിം പ്ലാന്‍
ഇന്ത്യയെ അവരുടെ നാട്ടില്‍ പോയി കീഴടക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കൃത്യമായ ഗെയിം പ്ലാന്‍ തയ്യാറാക്കിയാല്‍ മാത്രമേ ഇന്ത്യയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം ഇന്ത്യക്കെതിരേ ജയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസവും ടീമിനു വേണമെന്നും ഫിഞ്ച് വിശദമാക്കി.
നേരത്തേ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കെതിരേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ താരം ഫ്‌ളോപ്പായിരുന്നു. അതിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ഫിഞ്ചിന് ലഭിച്ചിരിക്കുന്നത്.

ആദ്യ മല്‍സരം 24ന്
ഫെബ്രുവരി 24നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. ടി20 പരമ്പരയാണ് ഓസീസ് ഇന്ത്യയില്‍ ആദ്യം കളിക്കുക. വിശാഖപട്ടണത്താണ് ആദ്യ ടി20 നടക്കുന്നത്. രണ്ടാമത്തെ മല്‍സരം മൂന്നു ദിവസങ്ങള്‍ക്കു ശേഷം ബെംഗളരൂവില്‍ നടക്കും.
മാര്‍ച്ചിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ് ആദ്യ ഏകദിനം. മാര്‍ച്ച് 13നാണ് ഏകദിന പരമ്പര അവസാനിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഓസീസിനതിരായ പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications