ഓസീസിനെതിരെ ഇന്ത്യക്ക് പരീക്ഷണം... ലോകകപ്പ് റെക്കോര്‍ഡ് മെച്ചപ്പെടുത്തണം
ലണ്ടന്‍: ക്രിക്കറ്റില്‍ ഏറ്റവും വലിയ പോരാട്ടമായി കാണുന്നത് ഇന്ത്യ പാകിസ്താന്‍ മത്സരമാണ്. എന്നാല്‍ അതൊക്കെ പഴങ്കഥയാണ്. ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ എതിരാളിയും ശത്രുവും എന്ന് എല്ലാവര്‍ക്കുമറിയാം. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കേറ്റ തോല്‍വിയൊക്കെ ക്രിക്കറ്റ് ആരാധകര്‍ക്ക് സഹിക്കാനാവാത്തതാണ്. ലോകകപ്പില്‍ മറ്റൊരു ഇന്ത്യ ഓസീസ് പോര് നാളെ നടക്കാന്‍ ഒരുങ്ങുകയാണ്.
ഇന്ത്യയെ സംബന്ധിച്ച് വിജയിച്ച് പുതിയ ചരിത്രം എഴുതേണ്ട മത്സരമാണിത്. എന്നാല്‍ കണക്കുകള്‍ ഓസ്‌ട്രേലിയക്കൊപ്പമാണ്. സമീപകാലത്തെ പ്രകടനങ്ങള്‍ മത്സരഫലത്തെ പ്രവചനാതീതമാക്കുന്നു. അതുകൊണ്ട് മികച്ച് നില്‍ക്കുന്നവര്‍ക്ക് വിജയിക്കാനാവും എന്നേ പറയാനാവൂ. അതേസമയം ലോകകപ്പില്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കാറുണ്ട് എന്ന കാര്യം അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.

ഓസീസുമായി മത്സരം
ഓസ്‌ട്രേലിയയുമായി എന്നും കടുത്ത പോരാട്ടമാണ് ഇന്ത്യ നടത്താറുള്ളത്. ഏറ്റവുമധികം വിവാദം ഇരുടീമുകളും തമ്മിലാണ് നടന്നിട്ടുള്ളത്. ഒരുസമയത്ത് ഓസ്‌ട്രേലിയ ക്രിക്കറ്റിലെ രാജാക്കന്‍മാരായിരുന്നു. ഏത് ടീം വന്നാലും അവരെ പരാജയപ്പെടുത്തുക അസാധ്യമായിരുന്നു. എന്നാല്‍ ഏറെ കാലത്തിന് ശേഷം ഓസ്‌ട്രേലിയക്ക് വെല്ലുവിളിയായി ഉയര്‍ന്ന് വന്നത് ഇന്ത്യ മാത്രമാണ്. ഏത് സാഹചര്യത്തിലും കളിക്കാനുള്ള ഇന്ത്യയുടെ കഴിവാണ് ഇവിടെ ഗുണകരമായത്. ഒപ്പം സമ്മര്‍ദ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാനുള്ള മികവും വര്‍ധിച്ചു.

നേര്‍ക്കുനേര്‍ പോരാട്ടം
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 77 എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. തോറ്റത് 49 എണ്ണത്തിലും. 136 മത്സരങ്ങളാണ് ഇരുടീമുകളും തമ്മില്‍ കളിച്ചത്. 10 മത്സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിച്ചു. ലോകകപ്പില്‍ ഇരുടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടെണ്ണത്തിലും വിജയം ഓസ്‌ട്രേലിയക്കായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇതിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ അടുത്തിടെ ഇന്ത്യ പരമ്പര നേടിയപ്പോള്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ വന്നാണ് പരമ്പര നേടിയത്.

ഓവലിലെ പോരാട്ടം
നാളെ ഓവലിലാണ് ഇന്ത്യ ഓസീസുമായി ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇനി പരാജയപ്പെടാത്ത മൂന്ന് ടീമാണ് ബാക്കിയുള്ളത്. ഇതേ രീതി തുടരാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ അഗ്രസീവ് സ്റ്റൈല്‍ ഓസീസുമായി കൊമ്പുകോര്‍ക്കുന്നത് ആദ്യമായിട്ടായിരിക്കും. ഓസീസിന്റെ പേസ് ബൗളിംഗ് അറ്റാക്കിനെ കൂസലില്ലാതെ നേരിടാന്‍ ഇന്ത്യയെ ഈ സമീപനം സഹായിക്കും. ഫോമിലുള്ള താരങ്ങളും ടീമിന് ഗുണകരമാകും.

ജയിക്കാനറിയുന്ന ഓസീസ്
ഓവലില്‍ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പാണ്. വിജയിച്ച് ശീലിച്ചവരാണ് കങ്കാരുക്കള്‍. അതുകൊണ്ട് ജയിക്കേണ്ടത് അവരുടെ ആവശ്യമാണ്. എന്നാല്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം വിട്ടുകൊടുത്ത് ശീലമില്ലാത്തവരാണ്. 2003ലെ ലോകകപ്പിലും ഇന്ത്യയുടെ രണ്ടാം മത്സരം ഓസ്‌ട്രേലിയയുമായിട്ടായിരുന്നു. അന്ന് തകര്‍ന്നടിഞ്ഞിരുന്നു ഇന്ത്യ. ഇന്ന് ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. അഞ്ച് ലോകകിരീടം നേടിയ ഓസ്‌ട്രേലിയയാണ് എതിരാളികള്‍ എന്ന് ഇന്ത്യ കാര്യമാക്കുന്നില്ല. ഓവലില്‍ ഇന്ത്യക്ക് പഴയ കണക്കുകള്‍ തീര്‍ക്കാനുമുണ്ട്.
{headtohead_cricket_3_1}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications