For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഗെയിലാട്ടം കാത്ത് ക്രിക്കറ്റ് ലോകം... യൂനിവേഴ്‌സല്‍ ബോസ് ഇന്ത്യയെ വീഴ്ത്തുമോ?

കരിയറിലെ അവസാന ലോകകപ്പ് കളിക്കുകയാണ് ഗെയ്ല്‍

By Manu
ഗെയിൽ വിരമിക്കൽ തീരുമാനം മാറ്റിയത് ഇന്ത്യയെ പഞ്ഞിക്കിടാൻ

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് ഇതിഹാസമായ ക്രിസ് ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കരിയറിലെ അവസാന ലോകകപ്പ് ആസ്വദിച്ചാണ് കളിക്കുന്നത്. ഇന്ത്യക്കെതിരേ കൂടുതലും തന്റെ തനിനിറം പുറത്തെടുത്തിട്ടുള്ള യൂനിവേഴ്‌സല്‍ ബോസ് ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന കളിയില്‍ വീണ്ടും ആറ്റംബോംബാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ക്രിസീലെത്തിയാല്‍ ബൗളര്‍മാരെ ഒരു ദയയുമില്ലാതെ പന്താടുന്ന ഗെയ്‌ലിനു മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകള്‍ വളരെ കുറവാണ്. ഏകദിനത്തില്‍ 10,345ഉം ടി20യില്‍ 1627ഉം ടെസ്റ്റില്‍ 7214ഉം റണ്‍സ് വിന്‍ഡീസ് കുപ്പായത്തില്‍ ഗെയ്ല്‍ ഇതിനകം നേടിക്കഴിഞ്ഞു.

വിരമിക്കല്‍ പിന്‍വലിച്ചു

വിരമിക്കല്‍ പിന്‍വലിച്ചു

ഈ ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഗെയ്ല്‍ ഇപ്പോള്‍ ഈ തീരുമാനം മാറ്റിയിട്ടുണ്ട്. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നുണ്ട്. അവയില്‍ കളിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് 39 കാരമായ ഇതിഹാസം വെളിപ്പെടുത്തിക്കഴിഞ്ഞു. വിരാട് കോലിയും സംഘവും കരീബിയന്‍ മണ്ണില്‍ മൂന്നു വീതം ഏകദിനങ്ങളും ടി20കളും രണ്ടു ടെസ്റ്റുകളുമാണ് കളിക്കുന്നത്. ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഏകദിനത്തില്‍ തീര്‍ച്ചയായും താനുണ്ടാവുമെന്ന് ഗെയ്ല്‍ പറയുന്നു. ടി20 പരമ്പരയില്‍ കളിക്കില്ലെന്നും ലോകകപ്പിനു ശേഷം ടി20യോടു വിടപറയാനാണ് തന്റെ തീരുമാനമെന്നും ഗെയ്ല്‍ വ്യക്തമാക്കി.

99ലെ പ്രകടനം

99ലെ പ്രകടനം

1999 സപ്തംബറില്‍ ടൊറൊന്റോയില്‍ നടന്ന ഡിഎംഎസി കപ്പില്‍ ഇന്ത്യയെ തച്ചുതകര്‍ത്ത് ലോക ശ്രദ്ധയാകര്‍ഷിച്ച ഗെയ്ല്‍ പിന്നീട് ക്രിക്കറ്റിലെ കൊടുങ്കാറ്റായി മാറുന്നതാണ് കണ്ടത്. ഏതു ഫോര്‍മാറ്റെന്നു പോലും നോക്കാതെ തനിക്കുനേരെ വരുന്ന പന്തുകളെയെല്ലാം ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും നിന്ന നില്‍പ്പില്‍ പറതുന്ന ഗെയ്ല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോഴും ഒരു അദ്ഭുതം തന്നെയാണ്. യൂനിവേഴ്‌സല്‍ ബോസ് താന്‍ തന്നെയാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും ഗെയ്‌ലിനെ ലോകം പരിഹസിക്കാത്തത് അദ്ദേഹം ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ടു കാണിച്ചു കൂട്ടിയ 'പരാക്രമങ്ങള്‍' കൊണ്ടു തന്നെയാണ്. മിനി യൂനിവേഴ്‌സല്‍ ബോസായി ഗെയ്ല്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് വിന്‍ഡീസ് ടീമിലെ യുവതാരം നിക്കോളാസ് പ്യുറാനെയാണ്. പ്രതിഭാശാലിയാണ് നിക്കോളാസെന്നും ഭാവിയില്‍ അവന്‍ ലോകം കീഴടക്കുമെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടുന്നു.

ബുംറ ഭീഷണിയുയര്‍ത്തും

ബുംറ ഭീഷണിയുയര്‍ത്തും

ഈ ലോകകപ്പില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്ന ക്ഷീണം ശേഷിച്ച മല്‍സരങ്ങള്‍ തീര്‍ക്കാനായിരിക്കും ഗെയ്‌ലിന്റെ ശ്രമം. പാകിസ്താനെതിരായ ആദ്യ കളിയില്‍ അദ്ദേഹം 34 പന്തില്‍ നിന്നും 50 റണ്‍സ് നേടിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ന്യൂസിലാന്‍ഡിനോട് പൊരുതിത്തോറ്റ മല്‍സരത്തില്‍ ഗെയ്ല്‍ 84 പന്തില്‍ 87 റണ്‍സും അടിച്ചെടുത്തിരുന്നു. എങ്കിലും അവസാനത്തെ 12 ഇന്നിങ്‌സുകളിലും ഒരു സെഞ്ച്വറി പോലും നേടാന്‍ ഗെയ്‌ലിനായിട്ടില്ല.
വ്യാഴാഴ്ചത്തെ കളിയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയായിരിക്കും തനിക്ക് പ്രധാന ഭീഷണിയെന്ന് ഗെയ്ല്‍ പറയുന്നു. ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറാണ് ബുംറ. ലോകോത്തര ബൗളറാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിലും ഗംഭീരമായാണ് ബുംറ പന്തെറിയുന്നതെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Wednesday, June 26, 2019, 22:03 [IST]
Other articles published on Jun 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+