വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI T20: 'ഹിറ്റ്മാന്‍ യുഗം', പരമ്പര തൂത്തുവാരി ഇന്ത്യ, മൂന്ന് ആശങ്കകള്‍ക്ക് പരിഹാരം

യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ബൗളിങ് മാറ്റങ്ങള്‍ വരുത്തുന്നതിലും നായകനെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്

1
3 positives for India from the 3rd T20I vs West Indies | Oneindia Malayalam

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെ ടി20 പരമ്പരയില്‍ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ കൂച്ചുവിലങ്ങിട്ട് തളച്ച് ഇന്ത്യ. ഏകദിനത്തിലും ടി20യിലും സമ്പൂര്‍ണ്ണ ജയം നേടിയാണ് കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ തളച്ചത്. മൂന്നാം ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 9 വിക്കറ്റ് നഷ്ട്ത്തില്‍ 167 റണ്‍സാണെടുത്തത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ മൂന്ന് വമ്പന്മാര്‍ ഇന്ത്യക്കൊപ്പം ഇല്ലായിരുന്നു. എന്നിട്ടും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം നേടാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ബൗളിങ് മാറ്റങ്ങള്‍ വരുത്തുന്നതിലും നായകനെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. 2021ലെ ടി20 ലോകകപ്പിന് ശേഷം വലിയ വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഓരോന്നിനും പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യക്ക് പോസിറ്റീവെന്ന് പറയാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മധ്യനിരയിലെ സൂര്യകുമാറിന്റെ പ്രകടനം

മധ്യനിരയിലെ സൂര്യകുമാറിന്റെ പ്രകടനം

മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് നടത്തുന്ന ഗംഭീര പ്രകടനം ഇന്ത്യക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്ത് മികവ് കാട്ടാന്‍ സൂര്യകുമാറിന് കഴിവുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളിലും റണ്‍സ് നിരക്ക് താഴാതെ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. എടുത്തുപറയേണ്ടത് സൂര്യകുമാറിന്റെ മനോഭാവമാണ്. പോസിറ്റീവായി ധൈര്യത്തോടെ ബാറ്റുവീശുന്ന സൂര്യ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്.

മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരം ഇന്ത്യയുടെ മിസ്റ്റര്‍ 360 ആണെന്ന് പറയാം. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്നു എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ഗുണം. മൂന്ന് മത്സര പരമ്പരയില്‍ നിന്ന് 107 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ ഫോം

ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ ഫോം

ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയതോടെ പകരം ആരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദന ഉണ്ടാക്കിയ കാര്യമാണ്. പരീക്ഷണങ്ങളില്‍ പലതും പാളിയെങ്കിലും വെങ്കടേഷ് അയ്യരുടെ പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. മീഡിയം പേസറായ വെങ്കടേഷ് ബാറ്റുകൊണ്ട് മിന്നും ഫോമിലാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നതാണ് യുവ താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

24*, 33, 35* എന്നിങ്ങനെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ അദ്ദേഹത്തിന്റെ സ്‌കോര്‍. അല്‍പ്പം കൂടി അനുഭവസമ്പത്തുകൂടി ലഭിക്കുന്നതോടെ ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനായി മാറാന്‍ വെങ്കടേഷിന് സാധിക്കും. മൂന്നാം ടി20യില്‍ രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. വെങ്കടേഷിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവായ കാര്യം തന്നെയാണ്.

രോഹിത്-ദ്രാവിഡ് കൂട്ടുകെട്ട് കൊള്ളാം

രോഹിത്-ദ്രാവിഡ് കൂട്ടുകെട്ട് കൊള്ളാം

ടീമിന്റെ മികച്ച പ്രകടനത്തിന് പരിശീലകനും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലതുണ്ട്. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ കരുത്ത്. ഈ രണ്ട് പേരും ചേര്‍ന്നെടുക്കുന്ന പദ്ധതികള്‍ ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ രണ്ട് പേരും ഒന്നിച്ച് മികച്ച രീതിയില്‍ പോകുന്നത് ടീമിനും വളരെ ഗുണം ചെയ്യുന്നുണ്ട്. വിരാട് കോലിയുമായി പരിശീലകനെന്ന നിലയില്‍ ഒത്തുപോകാന്‍ ദ്രാവിഡ് പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ രോഹിത്തുമായി കൂടുതല്‍ ഒത്തിണക്കം ഉണ്ടാക്കാന്‍ ദ്രാവിഡിന് സാധിക്കുന്നു. ഇത് ഇന്ത്യക്കും ഗുണം ചെയ്യുന്ന കാര്യമാണ്.

Story first published: Monday, February 21, 2022, 9:51 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X