ഇന്ത്യ വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനത്തില്‍ ഋഷഭ് പന്ത് അരങ്ങേറുന്നു
ഗുവാഹതി: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ കളിക്കാരുടെ പട്ടിക ഇന്ത്യ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ അരങ്ങേറ്റമാണ് ടീമിലെ പ്രധാന മാറ്റം. അതേസമയം, എംഎസ് ധോണിയുടെ ടീമിലുള്ളതിനാല്‍ ബാറ്റ്‌സ്മാന്റെ റോള്‍ മാത്രമായിരിക്കും ഋഷഭിന് ആദ്യ മത്സരത്തിലുണ്ടാവുക.
മധ്യനിരയില്‍ സ്ഥിരതയുള്ള കളിക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പന്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ ദിനേഷ് കാര്‍ത്തിക് കളിച്ച സ്ഥാനത്ത് പന്ത് ബാറ്റിങ്ങിനിറങ്ങും. ടെസ്റ്റില്‍ ഇതിനകംതന്നെ അരങ്ങേറിയ താരം അഞ്ചു ടെസ്റ്റ് മത്സരങ്ങള്‍നിന്നായി 346 റണ്‍സെടുത്ത് വരവറിയിച്ചുകഴിഞ്ഞു. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയും വെസ്റ്റിന്‍ഡീസിനെതിരെ രണ്ടുതവണ 92 റണ്‍സെടുത്തും ഋഷഭ് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഏകദിനത്തില്‍ കൗമാരതാരം പൃഥ്വി ഷാ അരങ്ങേറുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഏകദിനത്തില്‍ മടങ്ങിയെത്തുമ്പോള്‍ കുല്‍ദീപും, യുസ്‌വേന്ദ്ര ചാഹലും, രവീന്ദ്ര ജഡേജയും ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരും വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തിനിറങ്ങും. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്തിനെ തുടര്‍ന്ന് പകരക്കാരനായെത്തിയ രവീന്ദ്ര ജഡേജ മികച്ച പ്രകടനമാണ് നടത്തിയത്. നാലു മത്സരങ്ങളില്‍നിന്നുമായി 7 വിക്കറ്റുകളെടുത്ത താരം 48 റണ്‍സുമെടുത്തു. ബംഗ്ലാദേശിനെതിരായ ഫൈനലില്‍ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍നിന്നും രക്ഷപ്പെടുത്താന്‍ ജഡേജയുടെ ഇന്നിങ്‌സും നിര്‍ണായകമായിരുന്നു. വിന്‍ഡീസിനെതിരായ പരമ്പരയിലും മികവ് ആവര്‍ത്തിച്ചാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ ജഡേജയ്ക്ക് കഴിഞ്ഞേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications