ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇനി രണ്ടു നാള്‍... ഫുട്‌ബോള്‍ കളിച്ച് കോലിപ്പടയുടെ തയ്യാറെടുപ്പ്
ഗുവാഹത്തി: ടെസ്റ്റ് പരമ്പരയിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യ തയ്യാറെടുപ്പ് ആരംഭിച്ചു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് ഞായറാഴ്ചയാണ് തുടക്കമാവുക. ഗുവാഹത്തിയാണ് ഒന്നാം ഏകദിനത്തിന് വേദിയാവുന്നത്.

ഫുട്‌ബോള്‍ കളിച്ച് പരിശീലനം
ഞായറാഴ്ച നടക്കുന്ന വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനു മുന്നോടിയായി ടീം ഇന്ത്യ പരിശീലനത്തിനിറങ്ങി. ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി തുടങ്ങിയ സൂപ്പര്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഗുവാഹത്തി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങുകയായിരുന്നു. പരിശീലനത്തില്‍ ഫുട്‌ബോള്‍ കളിക്കാണ് താരങ്ങള്‍ പ്രാധാന്യം നല്‍കിയത്. പരിശീലന സെഷനിലെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തു.

ഇന്ത്യയുടെ സാധ്യതാ ടീം
വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇതാണ്. വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹ്മദ്, ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്.

ഏകദിന പരമ്പര ഫിക്‌സ്ചര്‍
ഒക്ടോബര്‍ 21- ഒന്നാം ഏകദിനം- ഗുവാഹത്തി- ഉച്ചയ്ക്ക് 1.30
ഒക്ടോബര്‍ 24- രണ്ടാം ഏകദിനം- വിശാഖപട്ടണം- ഉച്ചയ്ക്ക് 1.30
ഒക്ടോബര്‍ 27- മൂന്നാം ഏകദിനം- പൂനെ- ഉച്ചയ്ക്ക് 1.30
ഒക്ടോബര്‍ 29- നാലാം ഏകദിനം- മുംബൈ- ഉച്ചയ്ക്ക് 1.30
നവംബര്‍ 1- അഞ്ചാം ഏകദിനം- തിരുവനന്തപുരം- ഉച്ചയ്ക്ക് 1.30
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications