വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാള്‍ ടീമില്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്ക്ക് മായങ്ക് അഗര്‍വാളിന് വിളിയെത്തി. ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാവാന്‍ ഇനിയും സമയമെടുക്കുന്ന സാഹചര്യത്തിലാണ് 15 അംഗ ഏകദിന സ്‌ക്വാഡില്‍ മായങ്കിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. മൂന്നു മത്സരങ്ങളുണ്ട് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍. ഡിസംബര്‍ 15 -ന് ചെന്നൈയില്‍ പരമ്പരയിലെ ആദ്യ മത്സരം നടക്കും. ഡിംസബര്‍ 18 -ന് വിശാഖപ്പട്ടണത്താണ് രണ്ടാം ഏകദിനം. ശേഷം ഡിസംബര്‍ 22 -ന് കട്ടക്കില്‍ മൂന്നാം ഏകദിനത്തിന് അരങ്ങേറും.

ടീം ഇന്ത്യ

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ശിഖര്‍ ധവാന്റെ ഇടത്തെ കാല്‍മുട്ടിന് സാരമായ പരുക്കേല്‍ക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പര താരത്തിന് നഷ്ടമായി. ധവാന് പകരമാണ് സഞ്ജു സാംസണ്‍ 15 അംഗ സ്‌ക്വാഡില്‍ കയറിയത്. ധവാന്റെ പരുക്ക് ഭേദമാവാത്ത പശ്ചാത്തലത്തില്‍ സഞ്ജു ഏകദിന സ്‌ക്വാഡിലും പകരക്കാരനാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി മായങ്ക് അഗര്‍വാളിന് അവസരം നല്‍കാന്‍ ബിസിസിസഐ ഇന്ന് തീരുമാനിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ട്വന്റി-20 പരമ്പരയില്‍ ഇതുവരെ സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലും തിരുവനന്തപുരത്തും ഒരേ ടീമിനെ തന്നെ കോലി അണിനിരത്തി. രണ്ടു മത്സരങ്ങളിലും ഓള്‍റൗണ്ടര്‍ ശിവം ദൂബെ ഇന്ത്യയ്ക്കായി കളിച്ചു. നേരത്തെ, ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിലും സഞ്ജുവുണ്ടായിരുന്നു. എന്നാല്‍ അന്നും പ്ലേയിങ് ഇലവനില്‍ ഒരുതവണ പോലും കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്:

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ (ഉപനായകന്‍), മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദൂബെ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.

Story first published: Wednesday, December 11, 2019, 15:01 [IST]
Other articles published on Dec 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X