വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ധവാന്‍ പുറത്ത്; മായങ്കും സിറാജും ആദ്യമായി ടീമിലെത്തി
മുംബൈ: വെന്‍സ്റ്റിന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനും പേസര്‍ മുഹമ്മദ് സിറാജിനും ഇതാദ്യമായി ടീമില്‍ ഇടംലഭിച്ചു. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചു. അതേസമയം, മുരളി വിജയിനെ വീണ്ടും തഴഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ ഇശാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെ പരിക്കുമൂലവും പരിഗണിച്ചില്ല. ഇംഗ്ലണ്ടിലെ മോശം ബാറ്റിങ്ങാണ് ധവാന് വിനയായത്. ഇംഗ്ലണ്ടില്‍ എട്ട് ഇന്നിങ്‌സുകളിലായി ആകെ 162 റണ്‍സ് മാത്രമാണ് ധവാന്‍ നേടിയിരുന്നത്. ഇന്ത്യയില്‍ മോശമില്ലാത്ത പ്രകടനമാണെങ്കിലും വിദേശത്തെ പ്രകടനംകൂടി പരിഗണിച്ച് ധവാനെ ഒഴിവാക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ നിലവാരമുള്ള പ്രകടനം നടത്തിയിട്ടും മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കാത്തത് നേരത്തെ വിവാദമായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരിശീലന മത്സരത്തില്‍ 90 റണ്‍സെടുക്കുകകൂടി ചെയ്തതോടെ മായങ്കിന് ഒടുവില്‍ വിളിയെത്തി. 43 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 3372 റണ്‍സും 70 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്നും 3472 റണ്‍സും മായങ്ക് നേടിയിട്ടുണ്ട്.
രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വെസ്റ്റിന്‍ഡീസിനെതിരെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുക. കൈക്കുഴയ്ക്ക് പരിക്കേറ്റ വിരാട് കോലി ടീമില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍, വിരാട് കോലി(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications