Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്യവട്ടത്ത് ടിക്കറ്റ് വില്‍പന തുടങ്ങി മമ്മൂട്ടി, സഞ്ജുവിന്റെ വെടിക്കെട്ടിന് കാത്ത് ആരാധകര്‍

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഡിസംബര്‍ 8ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. സൂപ്പര്‍താരം മമ്മൂട്ടിയാണ് ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കമിട്ടത്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ്ജോര്‍ജിനൊപ്പം ഇന്ത്യന്‍ താരം സഞ്ജു സാംസണും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തഴയപ്പെട്ട സഞ്ജുവിനെ പിന്നീട് ടീമിലേക്ക് തിരികെവിളിച്ചിരുന്നു. ശിഖര്‍ ധവാന് പകരമായാണ് സഞ്ജുവിനെ ടീമിലെടുത്തത്. ഇതോടെ സഞ്ജുവിന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തിന് ആരാധകര്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. സഞ്ജുവിനെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ കളിപ്പിക്കുമെന്ന് സൂചനയുമുണ്ട്.

sanju-samson

കെ.സി.എ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പേടിഎം ആപ്പ്, പെടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്സൈറ്റ് എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റെടുക്കാവുന്നതാണ്. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയാണ് ഇടാക്കുക. ലോവര്‍ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും നല്‍കണം. എക്‌സിക്യൂട്ടീവ് പവലിയനിലിരുന്ന് കളികാണാന്‍ 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഈ ടിക്കറ്റിന് ഭക്ഷണം സൗജന്യമായി ലഭിക്കും. ഒരു വ്യക്തിക്ക് ഒരു ഇ മെയില്‍ ഐഡിവഴി ആറ് ടിക്കറ്റുകളാണ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് കളികാണാന്‍ ഇളവു ലഭിക്കും. 500 രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും സ്‌റ്റേഡിയത്തിലേക്ക് കയറുമ്പോഴും സ്റ്റുഡന്റ് ഐ.ഡികാര്‍ഡ് നല്‍കണം. സാധാരണ ടിക്കറ്റെടുത്തവര്‍ക്കും കളികാണാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കും.

Story first published: Thursday, November 28, 2019, 14:06 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+