വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI T20: കോലിയില്ല, ധോണിക്കൊപ്പം ഇനി ഹിറ്റ്മാന്‍, ടി20 റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും തലപ്പത്ത്

തട്ടകത്തില്‍ ടി20യില്‍ കൂടുതല്‍ ജയം നേടിയ നായകനെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിനായി

1
India becomes No.1 team in ICC T20I rankings Under Rohit Sharma | Oneindia Malayalam

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഐസിസി ടി20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 17 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. നിലവില്‍ 39 മത്സരത്തില്‍ നിന്ന് 269 പോയിന്റോടെ ഇംഗ്ലണ്ട് ആണ് നിലവില്‍ തലപ്പത്തുള്ളത്. മൂന്നാം ടി20യിലെ ജയത്തോടെ ഇന്ത്യക്ക് 38 മത്സരത്തില്‍ നിന്ന് 270 പോയിന്റാവും. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തുന്നത്.

ഇതിന് മുമ്പ് ഇന്ത്യ 2016 മെയ് മൂന്നിനാണ് ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇത്. ഫെബ്രുവരി 12 മുതല്‍ മെയ് മൂന്ന് വരെയാണ് ഇന്ത്യ അന്ന് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. അതിന് ശേഷം വീണ്ടും പിന്നോട്ട് പോയി. ധോണിക്ക് ശേഷമെത്തിയ വിരാട് കോലിക്ക് സാധിക്കാത്ത കാര്യമാണ് ഇപ്പോള്‍ രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ നേടിയെടുത്തത്.

1

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര 24ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഈ പരമ്പരയിലും വൈറ്റ് വാഷ് നേടാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാനാവും. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ട് ഫോര്‍മാറ്റിലും വൈറ്റ് വാഷ് ചെയ്യാന്‍ സാധിച്ച ഏക ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ മാറിയിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലും രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് വൈറ്റ് വാഷ് നടത്താന്‍ സാധിച്ചിരുന്നു. ഹിറ്റ്മാന് കീഴില്‍ ഇത് നാലാമത്തെ ടി20 പരമ്പരയാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യുന്നത്. 2017ലെ ശ്രീലങ്കന്‍ പരമ്പര, 2018ലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര, 2022ലെ ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസ് പരമ്പര എന്നിവയാണ് രോഹിത് ഇതിനോടകം ഇന്ത്യയുടെ അലമാരയിലെത്തിച്ചത്.

2

തട്ടകത്തില്‍ ടി20യില്‍ കൂടുതല്‍ ജയം നേടിയ നായകനെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിനായി. 15 മത്സരം തട്ടകത്തില്‍ കളിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്. 15 മത്സരങ്ങള്‍ വീതം ജയിച്ച ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസന്‍ എന്നിവരാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം ഈ റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആരോണ്‍ ഫിഞ്ച്, വിരാട് കോലി എന്നിവരുടെ പേരില്‍ 13 ജയങ്ങളാണുള്ളത്.

3

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര നേട്ടം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ കളിച്ച ആറ് മത്സരത്തിലും ടീം തോറ്റത് വലിയ നാണക്കേടായിരിക്കുകയാണ്. മൂന്നാം ടി20യില്‍ ഇന്ത്യ ജയിച്ചത് പല സൂപ്പര്‍ താരങ്ങളുടെയും അഭാവത്തിലാണ്. വിരാട് കോലി, റിഷഭ് പന്ത് എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ലായിരുന്നു. ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ദീപക് ചഹാര്‍ തുടങ്ങിയ യുവ ബൗളര്‍മാര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എന്നിട്ടും കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ രോഹിത്തിനായി.

Story first published: Monday, February 21, 2022, 8:36 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X