Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരെ മറ്റൊരു പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ടി20യില്‍ ഇന്ത്യ വിയര്‍ക്കും

ദീപാവലി വെടിക്കെട്ടിനൊരുങ്ങി ടീം ഇന്ത്യ | OneInida Malayalam

ലക്നൗ: വിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ചൊവ്വാഴ്ച കളത്തില്‍. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലക്‌നൗവില്‍ ഇന്ത്യയും വന്‍ഡീസും ഏറ്റുമുട്ടും. രാത്രി 7.00 മണി മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന് ജയിച്ചെങ്കിലും ജയം എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

ബൗളര്‍മാര്‍ മേല്‍ക്കൈ നേടിയ ആദ്യ മത്സരത്തില്‍ ഇരു ടീമുകളിലെയും ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 109 റണ്‍സ് പിന്തുടര്‍ന്ന് 45 റണ്‍സെടുക്കുന്നതിനിടയില്‍ നാലു മുന്‍ നിര ബാറ്റ്സ്മാനെ നഷ്ടമായിരുന്ന ഇന്ത്യയ്ക്ക് മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്.

indiavswestindiest20

രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. വെടിക്കെട്ടിന് കെല്‍പ്പുള്ള ഇരു ടീമുകളിലെയും കളിക്കാര്‍ ദീപാവലി ആഘോഷമാക്കിയാല്‍ കാണികള്‍ക്ക് ആവേശമേറും. ഇരു ടീമുകളും ആദ്യ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. വെസ്റ്റീന്‍ഡീസിനെതിരെ തുടരെ ടി20 മത്സരങ്ങള്‍ തോറ്റിരുന്ന ഇന്ത്യയ്ക്ക് കൊല്‍ക്കത്തയിലെ വിജയം ആത്മവിശ്വാസമേകും.

ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യയുടെ നോട്ടം. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രോഹിത് ശര്‍മയും ധവാനും ഉള്‍പ്പെടെയുള്ളവര്‍ മിന്നിയാല്‍ ഇന്ത്യയ്ക്ക ജയം കൈപ്പിടിയിലൊതുങ്ങും. അതേസമയം, മറുവശത്ത് ഹെറ്റ്‌മെയര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പന്തേറിലും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന കളിക്കാര്‍ വിന്‍ഡീസ് നിരയിലുണ്ട്.

Story first published: Tuesday, November 6, 2018, 12:00 [IST]
Other articles published on Nov 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+