വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രം തിരുത്തും ഈ രോഹിത്പ്പട!!! പോരായ്മകളുണ്ട്, പക്ഷേ പരിഹരിക്കാം; വിന്‍ഡീസിനെ എഴുതി തള്ളേണ്ട

വിന്‍ഡീസിനെ എഴുതി തള്ളേണ്ട | Oneindia Malayalam

ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മോശം റെക്കോഡുകള്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഈഡന്‍ ഗാര്‍ഡനില്‍ വിന്‍ഡീസ് വെല്ലുവിളി മറികടന്ന് വിജയത്തോടെ തുടങ്ങാന്‍ രോഹിതിനു കീഴിലുള്ള ഇന്ത്യക്ക് കഴിഞ്ഞു. ബൗളര്‍മാരുടെ ആധിപത്യം കണ്ടപ്പോള്‍ ഈഡന്‍ ഗാര്‍ഡനില്‍ റണ്ണൊഴുക്കുണ്ടായില്ല. ഒടുവില്‍ വാലറ്റനിരയുടെ പിന്‍ബലത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് നിലവിലെ ട്വന്റി20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെ തോല്‍പ്പിക്കുകയായിരുന്നു.

പാരിസ് മാസ്‌റ്റേഴ്‌സ്: ഫൈനലില്‍ ജോകോവിച്ചിനെ വീഴ്ത്തി, കാച്ചനോവിന് കന്നിക്കിരീടം പാരിസ് മാസ്‌റ്റേഴ്‌സ്: ഫൈനലില്‍ ജോകോവിച്ചിനെ വീഴ്ത്തി, കാച്ചനോവിന് കന്നിക്കിരീടം

ടോസ് ഭാഗ്യം ഇന്ത്യക്ക് നേട്ടമായി

ടോസ് ഭാഗ്യം ഇന്ത്യക്ക് നേട്ടമായി

ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് മല്‍സരഫലം തെളിയിച്ചു. ബൗളര്‍മാര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ മല്‍സരം വിന്‍ഡീസിന്റെ വരുതിയിലാവുമായിരുന്നു. ചെറിയ ടീം ടോട്ടലാണ് വിന്‍ഡീസ് നല്‍കിയതെങ്കിലും അവ പിന്തുടരാന്‍ തന്നെ ഇന്ത്യക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നു.

വരവറിയിച്ച് ക്രുനാലും ഖലീലും

വരവറിയിച്ച് ക്രുനാലും ഖലീലും

വിന്‍ഡീസിനെതിരായ ട്വന്റി20യില്‍ രണ്ട് താരങ്ങളാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും മീഡിയം പേസര്‍ ഖലീല്‍ അഹ്മദുമാണ് വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടി-ട്വന്റിയിലൂടെ നീലക്കുപ്പായത്തില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് ക്രുനാല്‍ കാഴ്ചവച്ചത്.

മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനവുമായി ക്രുനാല്‍ മികച്ചുനിന്നു. ബൗളിങില്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ക്രുനാല്‍ ബാറ്റിങില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ സമ്മര്‍ദ്ദമില്ലാതാക്കി. പുറത്താവാതെ ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രുനാല്‍ അരങ്ങേറ്റത്തില്‍ തന്നെ ഹീറോയായത്. വെടിക്കെട്ട് താരം കിരോണ്‍ പൊള്ളാര്‍ഡിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ക്രുനാല്‍ പുറത്താക്കുകയായിരുന്നു. ഖലീല്‍ അഹ്മദും അരങ്ങേറ്റം മോശമാക്കിയില്ല. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താന്‍ ഖലീലിന് കഴിഞ്ഞു.

 വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ച് കുല്‍ദീപ്

വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ച് കുല്‍ദീപ്


വിന്‍ഡീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കുന്നതില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് നിര്‍ണായക പങ്കാണ് വഹിച്ചത്. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം പിഴുതത്. വിന്‍ഡീസ് മധ്യനിരയിലെ കരുത്തന്‍മാരായ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത് വെയ്റ്റ്, ഡാരന്‍ ബ്രാവോ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പവലിയനിലേക്ക് മടക്കിയത്. കുല്‍ദീപാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായത്.

 കാര്‍ത്തികിന്റേയും ക്രുനാലിന്റേയും ഫിനിഷിങ്

കാര്‍ത്തികിന്റേയും ക്രുനാലിന്റേയും ഫിനിഷിങ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത് എന്നിവര്‍ വേഗത്തില്‍ ക്രീസ് വിട്ടപ്പോള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തികും ക്രുനാലും ഇന്ത്യയെ സമ്മര്‍ദ്ദങ്ങളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു. പുറത്താവാതെ 34 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 31 റണ്‍സാണ് കാര്‍ത്തിക് നേടിയത്. കാര്‍ത്തിക്, ക്രുനാല്‍ എന്നിവരെ കൂടാതെ മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

പോരായ്മകള്‍ പരിഹരിക്കാം

പോരായ്മകള്‍ പരിഹരിക്കാം

വിന്‍ഡീസിനെതിരേ അനായാസ ജയം നേടാനാവുമായിരുന്നു ഇന്ത്യക്ക്. പക്ഷേ, രോഹിതിന്റേയും ധവാന്റെയും പെട്ടെന്നുള്ള പുറത്താവല്‍ ഇന്ത്യന്‍ വിജയത്തെ നീട്ടി കൊണ്ടുപോയി. ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഒരു മല്‍സരത്തിലെ പ്രകടനം വച്ച് ഇരുവരെയും കുറ്റപ്പെടുത്താനാവില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഏകദിന ക്രിക്കറ്റില്‍ കാഴ്ചവച്ചതിന്റെ ബാക്കി ഇന്നിങ്‌സുകള്‍ രോഹിതില്‍ നിന്ന് ആരാധകര്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. രോഹിത് ആ പ്രതീക്ഷ പലപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട്. ധവാനില്‍ നിന്നും പന്തില്‍ നിന്നും അടുത്ത മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ പ്രതീക്ഷിക്കാം.

വിന്‍ഡീസിന് ആദ്യ തിരിച്ചടി നല്‍കി, ഇനി ലക്ഷ്യം പരമ്പര

വിന്‍ഡീസിന് ആദ്യ തിരിച്ചടി നല്‍കി, ഇനി ലക്ഷ്യം പരമ്പര

അവസാന മൂന്ന് മല്‍സരങ്ങളില്‍ വിന്‍ഡീസിനു മുന്നില്‍ അടിയറവ് പറഞ്ഞാണ് ഇന്ത്യ ട്വന്റി20യില്‍ വീണ്ടും മുഖാമുഖം വന്നത്. ഈഡന്‍ ഗാര്‍ഡനിലെ ആദ്യ മല്‍സരത്തിലൂടെ തന്നെ രോഹിത് നയിക്കുന്ന യുവ ഇന്ത്യയിലൂടെ ആ ചീത്തേര് മാറ്റാന്‍ കഴിഞ്ഞു. ഇനി ലക്ഷ്യം വിന്‍ഡീസിനെതിരായ ചരിത്ര പരമ്പര നേട്ടമാണ്. ഒന്നില്‍ കൂടുതലുള്ള ട്വന്റി20 പരമ്പരയില്‍ ഇതുവരെ ഇന്ത്യക്ക് വിന്‍ഡീസിനെ തോല്‍പ്പിക്കാനായിട്ടില്ല. പരമ്പരയിലെ രണ്ടാം ടി-ട്വന്റിയില്‍ വിജയിച്ചാല്‍ രോഹിതിനും സംഘത്തിനൊപ്പം ഈ റെക്കോഡും പരമ്പര നേട്ടവും ആഘോഷിക്കാം. ചൊവ്വാഴ്ച ലക്‌നൗവിലാണ് ഇന്ത്യ-വിന്‍ഡീസ് രണ്ടാമങ്കം അരങ്ങേറുന്നത്. കൂടാതെ, ഇന്ത്യയും വിന്‍ഡീസും ചരിത്രത്തിലാദ്യമായാണ് മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരി വിന്‍ഡീസ് വിജയത്തിനൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇരു ടീമും ഇതുവരെ ഒമ്പത് മല്‍സരങ്ങളില്‍ കൊമ്പുകോര്‍ത്തപ്പോള്‍ അഞ്ചെണ്ണത്തില്‍ വിന്‍ഡീസും മൂന്നെണ്ണത്തില്‍ ഇന്ത്യയും വിജയിച്ചിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കുകയായിരുന്നു.

കരീബിയന്‍ കരുത്തിനെ എഴുതിതള്ളേണ്ട

കരീബിയന്‍ കരുത്തിനെ എഴുതിതള്ളേണ്ട

ആദ്യ മല്‍സരത്തില്‍ മികച്ച പോരാട്ടവീര്യം കാഴ്ചവച്ച് കീഴടങ്ങിയ വിന്‍ഡീസ് വരാനിരിക്കുന്ന മല്‍സരത്തില്‍ തിരിച്ചടിക്കാന്‍ സാധ്യത കൂടുതലാണ്. ബൗളിങ്‌നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നപ്പോള്‍ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്‌നിര നിറംമങ്ങിയത് വിന്‍ഡീസിന് വിനയാവുകയായിരുന്നു. ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്‌മെയറും കിരോണ്‍ പൊള്ളാര്‍ഡും കാര്‍ലോസ് ബ്രാത് വെയ്റ്റും ഡാരന്‍ ബ്രാവോയും ഉള്‍പ്പെടുന്ന ബാറ്റിങ്‌നിര ഫോമിലെത്തിയാല്‍ വിന്‍ഡീസ് ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട. അതുകൊണ്ട് തന്നെ രോഹിത്പ്പട നിസ്സാരരാക്കി വിന്‍ഡീലിനെ കാണാതിരുന്നാല്‍ ഇന്ത്യക്ക് ചരിത്രനേട്ടം കൈപിടിയിലൊതുക്കാം.

Story first published: Monday, November 5, 2018, 14:21 [IST]
Other articles published on Nov 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X