Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20യിലും ഇന്ത്യന്‍ വിജയഗാഥ; വിന്‍ഡീസിനെ തകര്‍ത്തു... അരങ്ങേറ്റം ഗംഭീരമാക്കി ക്രുനാല്‍

T20യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ വിജയഗാഥ | Oneindia Malayalam

കൊല്‍ക്കത്ത: ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ഈഡന്‍ ഗാര്‍ഡനില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ട്വന്റി20യിലും ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ത്യന്‍ വാലറ്റനിര വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേയാണ് നിലവിലെ ടി-ട്വന്റി ലോക ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസ് മല്‍സരത്തില്‍ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ വിന്‍ഡീസിനെതിരേ അവസാന മൂന്നു ടി-ട്വന്റി മല്‍സരത്തില്‍ ജയിക്കാന്‍ കഴിയാത്ത ക്ഷീണവും രോഹിത്പ്പട തീര്‍ത്തു.

Indian Team

ഒരുഘട്ടത്തില്‍ നാലിന് 45 റണ്‍സെന്ന നിലയിലേക്ക് വീണെങ്കിലും വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റേയും (31*) അരങ്ങേറ്റക്കാരനായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെയും (21*) ഇന്നിങ്‌സുകള്‍ കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യ വിജയത്തിലെത്തിക്കുകയായിരുന്നു. ബൗളിങില്‍ നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പിഴുത ക്രുനാല്‍ ബാറ്റിങിലും തന്റെ ഓള്‍റൗണ്ട് മികവ് കാഴ്ചവച്ചു. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്. 34 പന്ത് നേരിട്ട കാര്‍ത്തികിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. മനീഷ് പാണ്ഡെ (19), ലോകേഷ് രാഹുല്‍ (16) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിന്‍ഡീസിനായി അരങ്ങേറ്റക്കാരന്‍ ഒഷെയ്ന്‍ തോമസും ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാരി പിയേറെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ, ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സെടുക്കാനെ വിന്‍ഡീസിന് കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിന്‍ഡീസ് ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. അരങ്ങേറ്റക്കാരായ ഖലീല്‍ അഹ്മദ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കു പുറമേ ഉമേഷ് യാദവും ജസ്പ്രിത് ബുംറയും ഓരോ വിക്കറ്റ് വീതം നേടി. ഫാബിയന്‍ അല്ലെന്‍ (27), കീമോ പോള്‍ (15*), കിരോണ്‍ പൊള്ളാര്‍ഡ് (14), ഷായ് ഹോപ്പ് (14), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (10), കാരി പിയേറെ (9*) എന്നിവരാണ് വിന്‍ഡീസ് നിരയിലെ പ്രധാന സ്‌കോറര്‍മാര്‍.

WI

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശിഖര്‍ ധവാന്‍ (3), റിഷഭ് പന്ത് (1) എന്നിവരെ ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് തന്നെ മടക്കാന്‍ വിന്‍ഡീസിനായി. എന്നാല്‍, വാലറ്റനിര സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നതോടെ ആതിഥേയര്‍ വിജയക്കൊടി നാട്ടുകയായിരുന്നു. ട്വന്റി-ട്വന്റിയില്‍ ഇന്ത്യക്കായി രണ്ട് താരങ്ങള്‍ അരങ്ങേറ്റം കുറിച്ചു. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ബൗളര്‍ ഖലീല്‍ അഹ്മദുമാണ് ഇന്ത്യക്കു വേണ്ടി ടി-ട്വന്റിയില്‍ അരങ്ങേറിയത്. കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്.
ട്വന്റി20യില്‍ വിന്‍ഡീസിനെതിരേയുള്ള മോശം റെക്കോഡുകള്‍ക്ക് ഇന്ത്യയുടെ ആദ്യ മറുപടി കൂടിയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് നേടി. പരമ്പരയിലെ രണ്ടാം ടി-ട്വന്റി നവംബര്‍ ആറിന് ലക്‌നൗവിലും അവസാന മല്‍സരം നവംബര്‍ 11ന് ചെന്നൈയിലും അരങ്ങേറും.
Story first published: Sunday, November 4, 2018, 22:41 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+