Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍ കശാപ്പിനൊരുങ്ങി രോഹിത്പ്പട, ഇന്ത്യക്ക് ലക്ഷ്യങ്ങളേറെ... ഈഡന്‍ ഗാര്‍ഡനില്‍ തീപ്പാറും!!!

കൊല്‍ക്കത്ത: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ട്വന്റി20യിലും ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നു. ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറും. വൈകീട്ട് ഏഴിനാണ് ഇന്ത്യ-വിന്‍ഡീസ് ട്വന്റി-ട്വന്റി യുദ്ധം ആരംഭിക്കുന്നത്. മൂന്ന് മല്‍സരങ്ങളടങ്ങിയതാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ട്വന്റി-ട്വന്റി പരമ്പര. പരമ്പരയിലെ രണ്ടാം ടി-ട്വന്റി നവംബര്‍ ആറിന് ലക്‌നൗവിലും അവസാന മല്‍സരം നവംബര്‍ 11ന് ചെന്നൈയിലും അരങ്ങേറും. വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.

ചരിത്രം തിരുത്താന്‍ രോഹിത്പ്പട

ചരിത്രം തിരുത്താന്‍ രോഹിത്പ്പട

ട്വന്റി20യില്‍ വിന്‍ഡീസിനെതിരേയുള്ള മോശം റെക്കോഡ് തിരുത്താനുറച്ചാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കച്ചക്കെട്ടുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കെതിരേ നിലവിലെ ലോക ട്വന്റി20 ചാംപ്യന്‍മാരായ വിന്‍ഡീസിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. എട്ട് മല്‍സരങ്ങളിലാണ് ഇരു ടീമും ടി-ട്വന്റിയില്‍ മുഖാമുഖം വന്നത്. അഞ്ച് മല്‍സരങ്ങളില്‍ വിന്‍ഡീസ് വെന്നിക്കൊടി നാട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും വിന്‍ഡീസും ടി-ട്വന്റിയില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് വിരാട് കോലിക്കു കീഴിലുള്ള ഇന്ത്യയെ ഒമ്പത് വിക്കറ്റിന് വിന്‍ഡീസ് തരിപ്പണമാക്കിയിരുന്നു. ട്വന്റി20യില്‍ വിന്‍ഡീസിനെതിരായ മോശം റെക്കോഡ് നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ തിരുത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ

ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ

ട്വന്റി20യില്‍ വിന്‍ഡീസിനെതിരേ മോശം റെക്കോഡാണെങ്കിലും സമീപകാലത്ത് ഇന്ത്യയുടെ പ്രകടനങ്ങള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. 2017ല്‍ വിന്‍ഡീസിനെതിരേ ഏക ടി-ട്വന്റി മല്‍സരം കൈവിട്ടതിനു ശേഷം ഇന്ത്യ ട്വന്റി20യില്‍ പരമ്പര തോറ്റിട്ടില്ല. പിന്നീട് നടന്ന എട്ട് ട്വന്റി-ട്വന്റി പരമ്പരകളില്‍ ഏഴിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ പരമ്പര 1-1ന് പങ്കിടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ വച്ചാണ് ഇന്ത്യ അവസാനമായി ടി-ട്വന്റി പരമ്പര കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെ 1-2ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. സമീപകാലത്തെ ഈ പ്രകടനങ്ങള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.

ക്രുനാല്‍ അരങ്ങേറിയേക്കും. ഇന്ത്യന്‍ സാധ്യതാ ടീം ഇങ്ങനെ

ക്രുനാല്‍ അരങ്ങേറിയേക്കും. ഇന്ത്യന്‍ സാധ്യതാ ടീം ഇങ്ങനെ

ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ ട്വന്റി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. റിഷഭ് പന്ത് വിക്കറ്റ്കീപ്പര്‍ റോളിലെത്തുമ്പോള്‍ ദിനേഷ് കാര്‍ത്തികിനെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരിലൊരാളെയാവും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഖലീല്‍ അഹ്മദ്.

റസ്സലില്ലാതെ വിന്‍ഡീസ്, സാധ്യതാ ടീം ഇങ്ങനെ

റസ്സലില്ലാതെ വിന്‍ഡീസ്, സാധ്യതാ ടീം ഇങ്ങനെ


സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലില്ലാതെയാണ് വിന്‍ഡീസ് ഇന്ത്യക്കെതിരേ കളത്തിലിറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസാണ് റസ്സല്‍ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ക്കുകയും ബൗളിങില്‍ നാശം വിതക്കാന്‍ കെല്‍പ്പുള്ള റസ്സലിന്റെ അഭാവം വിന്‍ഡീസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. എങ്കിലും ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, കിരോണ്‍ പൊള്ളാര്‍ഡ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ സേവനം വിന്‍ഡീസ് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

റോവ്മാന്‍ പവല്‍, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ്, കിരോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ദിനേഷ് രാംദിന്‍, ഫാബിയാന്‍ അല്ലെന്‍, കാരി പിയേറെ, ഒഷെയ്ന്‍ തോമസ്, ഒബെഡ് മക്കോയ്.

Story first published: Sunday, November 4, 2018, 13:03 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+