വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആന്റിഗ്വ ടെസ്റ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

1
46250

ആന്റിഗ്വ: വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. കളി തുടങ്ങി എട്ടാം ഓവറായപ്പോഴേക്കും ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നിവരാണ് കൂടാരം കയറിയത്.

നിലവില്‍ കെഎല്‍ രാഹുലും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 24 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 68 റണ്‍സ് ഇന്ത്യ കുറിച്ചിട്ടുണ്ട്. 73 പന്തില്‍ 37 റണ്‍സുമായി കെഎല്‍ രാഹുല്‍ ബാറ്റിങ് തുടരുന്നു. നാലു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രാഹുലിന്റെ നില്‍പ്പ്. മറുഭാഗത്ത് രഹാനെ കൂടുതല്‍ കരുതലോടെയാണ് ബാറ്റു വീശുന്നത്. 43 പന്തില്‍ രണ്ടു ബൗണ്ടറികളടക്കം 10 റണ്‍സ് രാഹനെ നേടി.

വെസ്റ്റ് ഇൻഡീസ് - ഇന്ത്യ ആദ്യ ടെസ്റ്റ്

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് തുടക്കമിട്ടത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ടിന് ആയുസ്സ് ഏറെയുണ്ടായില്ല. അഞ്ചാം ഓവറില്‍ മായങ്കിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.

കെമാര്‍ റോച്ചിന്റെ പന്തില്‍ വിന്‍ഡീസ് കീപ്പര്‍ ഷായി ഹോപ്പിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. അംപയര്‍ ആദ്യം ഔട്ട് വിളിച്ചില്ലെങ്കിലും റിവ്യു ഉപയോഗിച്ച് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തീരുമാനം തിരുത്തി. ഈ സമയത്ത് സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ കുറിച്ചതാകട്ടെ അഞ്ചു റണ്‍സും. വിന്‍ഡീസ് ആക്രമണം ചെറുക്കാനെത്തിയ ചേതേശ്വര്‍ പൂജാരയും ഇതേ ഓവറില്‍ വീണു. റോച്ച് എറിഞ്ഞ അവസാന പന്ത് ബാറ്റിലുരസി കീപ്പറുകളുടെ കൈകളിലെത്തിയപ്പോള്‍ രണ്ടു റണ്‍സ് സംഭാവന ചെയ്തു പൂജാര മടങ്ങി.

വെസ്റ്റ് ഇൻഡീസ്

ശേഷമെത്തിയ കോലി ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഭദ്രപ്പെടുത്തുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും നടന്നില്ല. ഇന്ത്യന്‍ സ്‌കോര്‍ 25 റണ്‍സില്‍ നില്‍ക്കെ ഷാനോണ്‍ ഗബ്രിയേലിന്റെ ബൗണ്‍സറില്‍ കോലി കുരുങ്ങി. ഏഴാം ഓവറിലെ അവസാന പന്ത് പിച്ചില്‍ കുത്തിയുയര്‍ന്ന് വന്നപ്പോള്‍ ബൗണ്ടറി കടത്തണമെന്ന തോന്നല്‍ ഇന്ത്യന്‍ നായകനുണ്ടായി. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു. ബ്രൂക്ക്‌സിന്റെ കൈകളില്‍ കോലിയുടെ പോരാട്ടം അവസാനിച്ചു. 12 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം ഒന്‍പതു റണ്‍സോടെയാണ് കോലിയുടെ മടക്കം. രവിചന്ദ്ര അശ്വിന്‍, രോഹിത് ശര്‍മ്മ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍:

മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രിത ബുംറ

വെസ്റ്റ് ഇന്‍ഡീസ് പ്ലേയിങ് ഇലവന്‍:

ക്രെയിഗ് ബ്രാത്ത്വെയ്റ്റ്, ജോണ്‍ കാമ്പെല്‍, ഷായി ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ഷമാര്‍ ബ്രൂക്ക്സ്, ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വേല്‍ കമ്മിന്‍സ്, ഷാനോണ്‍ ഗബ്രിയേല്‍, കെമാര്‍ റോച്ച്

Story first published: Friday, August 23, 2019, 9:36 [IST]
Other articles published on Aug 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X