കോലിക്ക് സെഞ്ചുറി.. വെസ്റ്റ് ഇന്‍ഡീസിനെ പൊളിച്ചടുക്കി ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, പരന്പര സ്വന്തം!!
ജമൈക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരന്പര ഇന്ത്യയ്ക്ക്. അവസാന ഏകദിനത്തില്‍ 8 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ പരന്പര 3 -1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യമത്സരം മഴ മുടക്കിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യയ്ക്ക് നാലാം ഏകദിനത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയാണ് അവസാന മത്സരത്തെ ആവേശഭരിതമാക്കിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ തട്ടുപൊളിപ്പന്‍ സെഞ്ചുറിയാണ് അഞ്ചാം ഏകദിന മത്സരത്തിലെ ഹൈലൈറ്റ്. താരമത്യേന ചെറിയ വിജയലക്ഷ്യമായ 206 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 50 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെ (39), ശിഖര്‍ ധവാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നിർണായകമായ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാൽ മികച്ചൊരു തുടക്കം അവർക്ക് കിട്ടിയില്ല. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സ് 9 വിക്കറ്റിന് 205 റൺസിൽ ഒതുങ്ങി.
51 റൺസെടുത്ത ഹോപ്പാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യൻഓപ്പണർ അജിൻക്യ രഹാനെ മാൻ ഓഫ് ദ സീരിസായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications