വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: റെക്കോര്‍ഡുകളില്‍ കണ്ണുംനട്ട് രോഹിത്തും പൊള്ളാര്‍ഡും

മുംബൈ: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരമാണ് ഇന്ന് വാംഖഡേയില്‍. ആര് ജയിക്കുന്നോ അവര് പരമ്പര സ്വന്തമാക്കും. ഹൈദരാബാദിലെ ആദ്യ മത്സരം വിരാട് കോലിയുടെ വണ്‍മാന്‍ ഷോയില്‍ ഇന്ത്യ ജയിച്ചു. സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ഞെട്ടിപ്പിച്ചെങ്കിലും നായകന്റെ ഉജ്ജ്വല ഇന്നിങ്‌സ് ടീം ഇന്ത്യയെ വിജയതീരത്ത് കൊണ്ടുവന്നു. ഹൈദരാബാദിലെ തോല്‍വിക്ക് തിരുവനന്തപുരത്താണ് വിന്‍ഡീസ് മറുപടി കൊടുത്തത്.

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പര

ആദ്യ മത്സരത്തിലെ പിഴവുകളെല്ലാം സന്ദര്‍ശകര്‍ തിരുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 171 റണ്‍സ് വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് ആശങ്കകളില്ലാതെ മറികടന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വിക്കറ്റു കളയാതെ പക്വതയാര്‍ന്ന ബാറ്റിങ്ങാണ് ലെന്‍ഡില്‍ സിമ്മണ്‍സും എവിന്‍ ലൂയിസും കാഴ്ച്ചവെച്ചത്. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലുമായി. തുടര്‍ന്നെത്തിയ ഷിമ്രോണ്‍ ഹിറ്റ്മയറും നിക്കോളാസ് പൂരനും കാമിയോ റോളുകള്‍ ഭംഗിയായി നിറവേറ്റിയതോടെ ഇന്ത്യന്‍ തോല്‍വി സമ്പൂര്‍ണം.

റെക്കോർഡുകൾ

എന്തായാലും മൂന്നാം ട്വന്റി-20 -യില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. ഇരു പാളയങ്ങളിലും കലാശക്കൊട്ടിനുള്ള തയ്യാറെടുപ്പുകള്‍ സജീവം. ഇതിനിടയില്‍ പതിവുപോലെ ഒരുപിടി റെക്കോര്‍ഡുകളില്‍ കണ്ണുംവെച്ചാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ കളിക്കാനിറങ്ങുക. മത്സരത്തില്‍ ഒരു സിക്‌സ് അടിച്ചാല്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും 400 സിക്‌സുകള്‍ പറത്തിയ ആദ്യ ഇന്ത്യന്‍ താരമാകും രോഹിത് ശര്‍മ്മ.

കൂടുതൽ റൺസ്

രാജ്യാന്തര ട്വന്റി-20 -യിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന പട്ടം കോലിയില്‍ നിന്ന് തിരിച്ചെടുക്കാനും രോഹിത്തിന് ഇന്ന് അവസരമുണ്ട്. നിലവില്‍ ഇരു താരങ്ങളും തമ്മില്‍ ഒരു റണ്‍സിന്റെ അകലം മാത്രമേയുള്ളൂ. 69 ഇന്നിങ്‌സുകളില്‍ നിന്നും 2,563 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രോഹിത്താകട്ടെ 95 ഇന്നിങ്‌സുകളില്‍ നിന്നും 2,562 റണ്‍സ് അവകാശപ്പെടുന്നു. പറഞ്ഞുവരുമ്പോള്‍ മറ്റൊരു സിക്‌സര്‍ നേട്ടം കൂടി രോഹിത്തിന് വിദൂരമല്ല.

വീണ്ടും റെക്കോർഡ്

വിന്‍ഡീസിനെതിരെ എട്ടു സിക്‌സുകള്‍ കൂടി കണ്ടെത്തിയാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ എതിര്‍ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരമായി രോഹിത് മാറും. ട്വന്റി-20 കരിയറില്‍ ഇതുവരെ 24 സിക്‌സുകളാണ് കരീബിയന്‍ ടീമിനെതിരെ ഹിറ്റ്മാന്‍ പറത്തിയിരിക്കുന്നത്. അയര്‍ലണ്ടിനെതിരെ 31 സിക്‌സുകള്‍ കുറിച്ച അഫ്ഗാന്റെ ഹസറത്തുള്‍ സാസിയുടെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്.

പൊള്ളാർഡിനും റെക്കോർഡ്

അവസാന മത്സരത്തില്‍ രോഹിത്തിനൊപ്പം കീറോണ്‍ പൊള്ളാര്‍ഡിനും ഏതാനും നേട്ടങ്ങള്‍ കൈയകലത്തുണ്ട്. കളിയില്‍ 58 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി-20 റണ്‍വേട്ടയില്‍ ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കലത്തെ പൊള്ളാര്‍ഡ് പിന്നിലാക്കും. രാജ്യാന്തര ലീഗുകള്‍ ഉള്‍പ്പെടെ എല്ലാ ട്വന്റി-20 മത്സരങ്ങളും ഈ കണക്കില്‍പ്പെടുന്നുണ്ട്. നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രണ്ടന്‍ മക്കലം. 370 മത്സരങ്ങളില്‍ നിന്നും 9,922 റണ്‍സ് കിവീസ് താരം കുറിച്ചിട്ടുണ്ട്.

ബ്രാവോയെ പിന്നിലാക്കുമോ?

495 മത്സരങ്ങളില്‍ നിന്നും 9,867 റണ്‍സാണ് പൊള്ളാര്‍ഡിന്റെ പേരില്‍. എന്തായാലും ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ യൂണിവേഴ്‌സല്‍ ബോസ്. 400 മത്സരങ്ങളില്‍ നിന്നും 13,152 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തിരിക്കുന്നത്. 22 സെഞ്വറികളും 81 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ബാറ്റിങ് ശരാശരി 38.23. ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമായി മാറാനും പൊള്ളാര്‍ഡിന് അവസരമുണ്ട്. ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡുള്ളത്. രണ്ടു ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയാല്‍ പൊള്ളാര്‍ഡ് നേട്ടം സ്വന്തമാക്കും.

Story first published: Wednesday, December 11, 2019, 14:03 [IST]
Other articles published on Dec 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X