വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?

തിരുവനന്തപുരം: ഹൈദരാബാദില്‍ ഇന്ത്യ ജയിച്ചു, ഗംഭീരമായി. കെഎല്‍ രാഹുലും വിരാട് കോലിയുമാണ് ആദ്യ ട്വന്റി-20 -യില്‍ ഇന്ത്യയുടെ വിജയശില്‍പ്പികള്‍. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറുകള്‍ കൊണ്ട് ടീം ഇന്ത്യ മറികടന്നു. ഇനി ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാം ട്വന്റി-20. തിരുവനന്തപുരത്തും ജയിക്കാനായാല്‍ പരമ്പര ഇന്ത്യ നേടും.

ഓപ്പണറായി കെഎൽ രാഹുൽ

ബാറ്റിങ് നിര ഭദ്രമാണ്. വിള്ളലുകളില്ല. ശിഖര്‍ ധവാന്റെ ഒഴിവില്‍ ഓപ്പണറായി ഇറങ്ങിയ കെഎല്‍ രാഹുല്‍ രോഹിത്തിന് പറ്റിയ കൂട്ടാണെന്ന് തെളിയിച്ചുകഴിഞ്ഞു. രോഹിത് മടങ്ങേണ്ടി വന്നാലും ക്രീസില്‍ രാഹലുണ്ടെന്ന ആശ്വാസമാകും കോലിക്ക്. മൂന്നാം നമ്പറില്‍ നായകനിറങ്ങുമ്പോള്‍ ടീമിന് ആശങ്കകളില്ല.

കഴിഞ്ഞ കളിയില്‍ നാലാം നമ്പറിലാണ് റിഷഭ് പന്ത് ഇറങ്ങിയത്. ഹൈദരാബാദില്‍ രണ്ടു സിക്‌സ് അടിച്ചെങ്കിലും പന്തിനെ വിശ്വസിക്കാറായിട്ടില്ല. അനാവശ്യമായി ഷോട്ടു കളിക്കാനുള്ള വ്യഗ്രത താരത്തിന് ഇപ്പോഴുമുണ്ട്.

പന്തിന്റെ മിന്നലാട്ടങ്ങൾ

ആദ്യ ട്വന്റി-20 മത്സരത്തില്‍ കോലിക്കൊപ്പം നിന്ന് പന്തിന് കളി ജയിപ്പിക്കാമായിരുന്നു. പക്ഷെ കോലിക്കായി പൊള്ളാര്‍ഡ് വെച്ച കെണിയില്‍ പന്ത് ചെന്നു വീണു. അപകടകാരിയായ കോട്രലിനെതിരെ റിഷഭ് പന്ത് സംയമനം പാലിച്ചില്ല. വമ്പനടിക്ക് മുതിര്‍ന്ന താരം ലോങ് ഓഫില്‍ നിലയുറപ്പിച്ച ജേസണ്‍ ഹോള്‍ഡറിന്റെ കൈകളില്‍ ഒതുങ്ങി. എന്തായാലും ഹൈദരാബാദിലെ പന്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. വന്നപാടെ റണ്‍സ് കണ്ടെത്തി സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പന്ത് വെള്ളിയാഴ്ച്ച കാണിച്ചുതന്നു.

സഞ്ജുവിന് സാധ്യത കുറവ്

ഇതേസമയം, അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യറിന് കാര്യമായി ബാറ്റുവീശാന്‍ കഴിഞ്ഞില്ലെന്നത് ഇവിടെ പരാമര്‍ശിക്കണം. 18 ആം ഓവറില്‍ വിന്‍ഡീസ് നായകന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആറു പന്തില്‍ നാലു റണ്‍സായിരുന്നു ശ്രേയസിന്റെ സംഭാവന.

പതിവുപോലെ സഞ്ജു സാസംണിനെ കൂടാതെയാണ് ടീം ഇന്ത്യ ആദ്യ ട്വന്റി-20 കളിക്കാനിറങ്ങിയത്. സഞ്ജുവിന് പകരം ദിവം ദൂബെ ഒരിക്കല്‍ക്കൂടി പ്ലേയിങ് ഇലവനില്‍ കയറി. കാരണം ട്വന്റി-20 -യില്‍ ആറു ബൗളര്‍മാര്‍ വേണമെന്നാണ് കോലിയുടെ പക്ഷം. തിരുവനന്തപുരത്തെ മത്സരത്തിലും ഇതില്‍ മാറ്റമുണ്ടാകില്ല.

മനീഷ് പാണ്ഡെയും സ്ക്വാഡിൽ

നിലവിലെ സാഹചര്യത്തില്‍ രോഹിത്, രാഹുല്‍, കോലി, പന്ത്, ശ്രേയസ് എന്നിവര്‍ മുന്‍നിര തികയ്ക്കുന്നുണ്ട്. ഈ അവസരത്തില്‍ സഞ്ജുവിനെ രണ്ടാം ട്വന്റി-20 -യില്‍ കൂട്ടാന്‍ കോലി തയ്യാറാവുമോയെന്ന കാര്യം കണ്ടറിയണം. ഹൈദരാബാദില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതും സഞ്ജുവിന്റെ വരവിന് മങ്ങലേല്‍പ്പിച്ചു. സഞ്ജുവിന് പുറമെ മുഷ്താഖ് അ്‌ലി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി തിളങ്ങിയ മനീഷ് പാണ്ഡെയും സ്‌ക്വാഡില്‍ അവസരം കാത്തു നില്‍പ്പുണ്ട്.

ആശങ്കകൾ

മറുഭാഗത്ത് ബൗളിങ്, ഫീല്‍ഡിങ് മേഖലകളിലാണ് ടീം ഇന്ത്യ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ സാധ്യത. കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ കയ്യില്‍ നിന്നും കണക്കിന് അടിവാങ്ങി. പരുക്കുമാറി ട്വന്റി-20 ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിനും കരീബിയന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാനായില്ല. എന്നാല്‍ ഭുവിയെക്കാളും പരിതാപകരമാണ് ദീപക് ചഹാറിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കാര്യം. ഇരുവരെയും തിരഞ്ഞ് പിടിച്ചു അടിക്കുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്.

Most Read: ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി

കുൽദീപിന് സാധ്യത

ഓള്‍റൗണ്ടറായി കടന്നുവന്ന ശിവം ദൂബെയും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാട്ടിയില്ല. നിലവിലെ സാഹചര്യത്തില്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിനെ ടീമില്‍ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ചായിരിക്കും നായകന്‍ കോലി ചിന്തിക്കുക. കഴിഞ്ഞ കളിയില്‍ ചാഹലിന് മുന്‍പില്‍ ഗതിയറിയാതെ ബാറ്റുവീശിയ വിന്‍ഡീസ് ആരാധകര്‍ കണ്ടിരുന്നു. കുല്‍ചാ സഖ്യം ഒരുമിച്ചാല്‍ വിക്കറ്റു സാധ്യത വര്‍ധിക്കും.

അച്ചടക്കമില്ല

പ്ലേയിങ് ഇലവനില്‍ മുഹമ്മദ് ഷമി തിരിച്ചെത്താനും സാധ്യതയുണ്ട്.
വിന്‍ഡീസിനെ സംബന്ധിച്ചും ബൗളിങ് വിഭാഗമാണ് ടീമിന്റെ പ്രധാന തലവേദന. ഷെല്‍ഡണ്‍ കോട്രലൊഴിച്ചാല്‍ മറ്റാരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. ബൗളിങ്ങിലെ അച്ചടക്കമില്ലായ്മയും വിനയാവുന്നു. ആദ്യ ട്വന്റി-20 -യില്‍ 23 എക്‌സ്ട്രാ റണ്‍സുകളാണ് സന്ദര്‍ശകര്‍ വെറുതെ വിട്ടുനല്‍കിയത്. ഇതില്‍ 14 വൈഡ് ബോളുകള്‍ ഉള്‍പ്പെടും.

തിരിച്ചുവരും

ഒപ്പം ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷില്‍ പൊള്ളാര്‍ഡ് കൂടുതല്‍ വിശ്വാസം അര്‍പ്പിക്കണം. ഇന്ത്യയ്‌ക്കെതിരായ ആദ്യ കളിയില്‍ രണ്ടോവറില്‍ 19 റണ്‍സ് വഴങ്ങിയതു കണ്ട് താരത്തിന് അവസാന ഓവറുകള്‍ നല്‍കാന്‍ പൊള്ളാര്‍ഡ് കൂട്ടാക്കിയിരുന്നില്ല. 18 ആം ഓവറില്‍ പൊള്ളാര്‍ഡ് സ്വയം പന്തെറിയാന്‍ തീരുമാനിച്ചതും ഇക്കാരണത്താലാണ്. എന്തായാലും രണ്ടാം ട്വന്റി-20 -യില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് വിന്‍ഡീസ് നായകന്‍ അറിയിച്ചിട്ടുണ്ട്.

Most Read: ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍

സ്‌ക്വാഡ്

സ്‌ക്വാഡ്

ഇന്ത്യാ സ്ക്വാഡ്:

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശിവം ദൂബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സഞ്ജു സാംസണ്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്:

കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ഫാബിയന്‍ അലെന്‍, ബ്രാന്‍ഡണ്‍ കിങ്, ദിനേഷ് രാംദിന്‍, ഷെല്‍ഡണ്‍ കോട്രല്‍, എവിന്‍ ലൂയിസ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, ഖാരി പിയെറി, ലെന്‍ഡില്‍ സിമ്മണ്‍സ്, ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, കീമോ പോള്‍, കെസറിക്ക് വില്യംസ്.

Story first published: Saturday, December 7, 2019, 18:06 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X