വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭുവിയുടെ ഒരൊറ്റ ഓവറില്‍ കളി മാറി, നടുക്കം വിട്ടുമാറാതെ വിന്‍ഡീസ് — വീഡിയോ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ബാറ്റുകൊണ്ടും വിരാട് കോലിയും ബോള് കൊണ്ടു ഭുവനേശ്വര്‍ കുമാറും ഉഗ്രരൂപം പൂണ്ടപ്പോള്‍ രണ്ടാം ഏകദിനത്തിലും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി.

42 ഓവറില്‍ 270 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ ടീമിന് ജയം കൈയ്യെത്തും അകലെയുണ്ടായിരുന്നു. പക്ഷെ മുപ്പത്തഞ്ചാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ജയം പിടിച്ചുവാങ്ങി; ഒരൊറ്റ ഓവര്‍കൊണ്ടു വിന്‍ഡീസ് നിലംപതിച്ചു.

വിക്കറ്റുകൾ തുടരെ വീണു

വിക്കറ്റുകൾ തുടരെ വീണു

പതിവുപോലെ കേമമല്ലായിരുന്നു പേരുകേട്ട വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മുന്നൂറാം ഏകദിനം കളിച്ച ഗെയ്ല്‍ 24 പന്തില്‍ 11 റണ്‍സുമായാണ് മടങ്ങിയത്. ഇടവേളകളില്‍ വിക്കറ്റു വീണെങ്കിലും ഓപ്പണര്‍ എവിന്‍ ലൂയിസ് തുടങ്ങിവെച്ച ആക്രമണം നിക്കോളാസ് പൂരനും റോസ്റ്റണ്‍ ചേസും ഏറ്റെടുത്തതോടെ ജയിക്കാനുള്ള വാശി വിന്‍ഡീസ് കാട്ടി.

മുപ്പത്തഞ്ചാം ഓവർ

മുപ്പത്തഞ്ചാം ഓവർ

മുപ്പത്തഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പന്തെടുക്കുമ്പോള്‍ 12 ഓവറില്‍ 91 റണ്‍സ് വേണമായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍. ഓവര്‍ പൂര്‍ത്തിയാക്കി ഭുവി മടങ്ങുമ്പോള്‍ കളത്തില്‍ പൂരനുമില്ല, ചേസുമില്ല. രണ്ടു പേരെയും ഒരൊറ്റ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ മടക്കി.

ആദ്യം പൂരനാണ് ഭുവിക്ക് മുന്നില്‍ കീഴടങ്ങിയത്. മിഡ് വിക്കറ്റിന് മുകളിലൂടെ അടിക്കാനുള്ള ശ്രമം വിരാട് കോലിയുടെ കൈകകളില്‍ ഭദ്രമായെത്തിയപ്പോള്‍ പൂരന്‍ കൂടാരം കയറി.

കോലിക്കുതിപ്പില്‍ ദാദയും കീഴടങ്ങി... റെക്കോര്‍ഡിട്ട് നായകന്‍, ഇനി മുന്നില്‍ സച്ചിന്‍ മാത്രം

രണ്ടാം വിക്കറ്റ്

രണ്ടാം വിക്കറ്റ്

ശേഷം മൂന്നു പന്തുകളുടെ ആയുസ്സു മാത്രമേ ചേസിനുണ്ടായുള്ളൂ. പന്തിനെ ലെഗ് സൈഡിലേക്ക് അടിക്കാനുള്ള നീക്കം ചേസിന് പാളി. കുത്തിയുയര്‍ന്ന പന്ത് ബാറ്റിന്റെ അറ്റത്തു തട്ടി വായുവില്‍ ഉയര്‍ന്നു. നിമിഷം വൈകാതെ ഇടത്തേക്ക് ചാടി പന്ത് കൈപ്പിടിയിലൊതുക്കാൻ ഭുവിക്കും കഴിഞ്ഞു.

നിനിച്ചിരിക്കാതെയാണ് കളത്തില്‍ നിലയുറപ്പിച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരും വിന്‍ഡീസിന് നഷ്ടപ്പെട്ടത്. ശേഷം, ഈ ആഘാതത്തില്‍ നിന്നും മുക്തമാവാന്‍ ടീമിന് കഴിഞ്ഞുമില്ല.

പന്തിനെ നാലാം നമ്പറിലോ, അമ്പരന്ന് ഗാവസ്‌കര്‍; വേണ്ടത് മറ്റൊരു താരം, കോലിക്ക് വിമര്‍ശനം

59 റൺസ് അകലെ തോൽവി

59 റൺസ് അകലെ തോൽവി

മുപ്പത്തിയേഴാം ഓവറില്‍ വീണ്ടും പന്തെടുത്ത ഭുവി കാര്‍ലോസ് ബ്രാത്ത് വെയ്റ്റിനെ കൂടി പുറത്താക്കുകയുണ്ടായി. ഒടുവില്‍ വിജയത്തിന് 59 റണ്‍സ് അകലെ വെച്ച് വിന്‍ഡീസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ നാലു വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ടു വീക്കറ്റുകള്‍ വീതം നേടി. ഖലീല്‍ അഹമ്മദിനും രവീന്ദ്ര ജഡേജയ്ക്കും ഒരോ വീക്കറ്റുകളുണ്ട്.

റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും കോലി, തകര്‍ന്നത് 26 വര്‍ഷം ഇളകാതെ നിന്ന റെക്കോര്‍ഡ്

നയിച്ചത് കോലി

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നായകന്‍ കോലിയുടെ മികവുറ്റു സെഞ്ചുറി മികവില്‍ സ്‌കോര്‍ബോര്‍ഡില്‍ 279 റണ്‍സ് കുറിക്കുകയായിരുന്നു. കോലിയ്ക്ക് പുറമെ 71 റണ്‍സ് നേടിയ അഞ്ചാമന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയ മറ്റൊരു താരം.

Story first published: Monday, August 12, 2019, 12:41 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X