വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: എന്തിനായിരുന്നു ഇങ്ങനെയൊരു 'കടുംകൈ'? ഇന്ത്യ കാണിച്ചത് അബദ്ധം!- തുറന്നടിച്ച് ആകാശ് ചോപ്ര

ടീം സെലക്ഷനെയാണ് അദ്ദേഹം വിമര്‍ശിച്ചത്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമില്‍ ഇന്ത്യ നടത്തിയ വന്‍ അഴിച്ചുപണികള്‍ അബദ്ധമായിപ്പോയെന്നും ഇതിനോടു യോജിക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

T20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനംT20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനം

എംഎസ് ധോണിയുടെ ആകെ ആസ്തി എത്ര? പ്രതിഫലം, ബിസിനസ്, വാഹന ശേഖരം എല്ലാമറിയാംഎംഎസ് ധോണിയുടെ ആകെ ആസ്തി എത്ര? പ്രതിഫലം, ബിസിനസ്, വാഹന ശേഖരം എല്ലാമറിയാം

ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഒരേ ടീമിനെയായിരുന്നു ഇറക്കിയത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. ആറു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ അവസാന കളിയില്‍ ഇറങ്ങിയത്. ഇവരില്‍ അഞ്ചു താരങ്ങള്‍ക്കു അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

അമ്പരപ്പിച്ച തീരുമാനം

അമ്പരപ്പിച്ച തീരുമാനം

ഇന്ത്യ ഇത്രയുമധികം മാറ്റങ്ങള്‍ അവസാന മല്‍സരത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ എന്നെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരടങ്ങുന്ന പ്രധാന ടീമിലാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെങ്കില്‍ നമുക്ക് അതു മനസ്സിലാക്കാം. എന്നാല്‍ ഈ ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളാണുള്ളത്. അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടു വച്ചിട്ടേയുള്ളൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 പലരും അരങ്ങേറിയിട്ടേയുള്ളൂ

പലരും അരങ്ങേറിയിട്ടേയുള്ളൂ

ഇഷാന്‍ കിഷന്‍ വെറും രണ്ടു മല്‍സരങ്ങള്‍ക്കു മുമ്പാണ് ഏകദിനത്തില്‍ അരങ്ങേറിയത്. ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളല്ല ഈ ടീമിലുള്ളത്. എന്നിട്ടും അവരില്‍ പലരെയും ഒഴിവാക്കി നിങ്ങള്‍ മറ്റു ചിലരെ പരീക്ഷിക്കാനാണ് ആഗ്രഹിച്ചത്. ഒരു മല്‍സരത്തില്‍ നിന്നും നിങ്ങള്‍ക്കു എന്തു മനസ്സിലാക്കാന്‍ കഴിയും. അതു തനിക്കറിയില്ലെന്നും ചോപ്ര വ്യക്തമാക്കി.

 മൂന്ന് അവസരമെങ്കിലും നല്‍കണമായിരുന്നു

മൂന്ന് അവസരമെങ്കിലും നല്‍കണമായിരുന്നു

നിങ്ങള്‍ ആരെയെങ്കിലും ആദ്യം കളിപ്പിക്കുകയാണെങ്കില്‍ വളരെ തെറ്റായി എന്തെങ്കിലും ചെയ്യുകയോ, പരിക്കേല്‍ക്കുകയോ ചെയ്തില്ലെങ്കില്‍ അവര്‍ക്കു ചുരുങ്ങിയത് മൂന്നു അവസരമെങ്കിലു നല്‍കണം. ഇതു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അപ്രസക്തമായ ഒരു കളിയില്‍ നിങ്ങള്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാലും കുഴപ്പമില്ലായിരുന്നു. പക്ഷെ ഈ പരമ്പരയില്‍ വെറും മൂന്നു കളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 ഇന്ത്യക്കു തോല്‍വി

ഇന്ത്യക്കു തോല്‍വി

പരീക്ഷണ ടീമുമായി ഇറങ്ങിയ ഇന്ത്യക്കു മൂന്നാം ഏകദിനത്തില്‍ പരാജയം നേരിട്ടിരുന്നു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225ന് പുറത്തായിരുന്നു. മഴ കാരണം കളി തടസ്സപ്പെട്ടതോടെ മല്‍സരം 47 ഓവറാക്കി വെട്ടിക്കുറയ്ക്കുകയും ലങ്കന്‍ ലക്ഷ്യം 227 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. 39 ഓവറില്‍ ഏഴു വിക്കറ്റിന് അവര്‍ ലക്ഷ്യം കാണുകയും ചെയ്തു.

 അഞ്ചു പേര്‍ അരങ്ങേറി

അഞ്ചു പേര്‍ അരങ്ങേറി

ഇന്ത്യക്കു വേണ്ടി അഞ്ചു താരങ്ങളാണ് ഈ മല്‍സരത്തിലൂടെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയത്. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഏകദിനത്തില്‍ ഇന്ത്യ ഇത്രയും പുതുമുഖങ്ങളെ ഒരുമിച്ച് പരീക്ഷിച്ചത്.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചേതന്‍ സക്കരിയ എന്നിവരായിരുന്നു ആദ്യമായി ഇന്ത്യന്‍ ക്യാപ്പണിഞ്ഞത്. ഇവരില്‍ സഞ്ജു 46 റണ്‍സുമായി മിന്നിയപ്പോള്‍ ചാഹര്‍ മൂന്നും സക്കരിയ രണ്ടും വിക്കറ്റുകളോടെ ബൗളിങിലും ശ്രദ്ധേയമായ പ്രകടനം നടത്തി.

Story first published: Saturday, July 24, 2021, 0:18 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X