വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ആര് ഇറങ്ങും? പിടിവലി സൂര്യയും സഞ്ജുവും തമ്മില്‍

ജൂലൈയിലാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം

നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരടക്കമുള്ള പ്രമുഖരില്ലാതെയാണ് ഇന്ത്യന്‍ ടീം ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്നത്. ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനം കൂടിയാണിത്. അന്നു മഹാമാരിയെ തുടര്‍ന്ന് പര്യടനം മാറ്റിവയ്ക്കുകയായിരുന്നു.

കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവ ജൂണ്‍ മുതല്‍ കളിക്കാനിരിക്കുകയാണ്. ഇതേ തുടര്‍ന്നു നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്കു അയക്കുന്നത്. ടി20 പരമ്പരയില്‍ നിര്‍ണായകമായ മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ ശേഷം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ട് തന്നെ തുടങ്ങി താരം അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയും നേടിയിരുന്നു.
ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 173 റണ്‍സാണ് സൂര്യ നേടിയത്. മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റിയെടുക്കാനായില്ല.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന സൂര്യ ഏതു തരത്തിലുള്ള ഷോട്ടുകളും പരീക്ഷിക്കാന്‍ മിടുക്കനാണ്. മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോവാനുള്ളള കഴിവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നതും സൂര്യയാണ്.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

പ്രതിഭയുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത ബാറ്റ്‌സ്മാനെന്നാണ് മനീഷ് പാണ്ഡെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി തുടരാനാണ് താരത്തിന്റെ വിധി. അവസരം ലഭിച്ചപ്പോഴൊന്നും അതു വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതു കാരണമാണ് പാണ്ഡെയ്ക്കു ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കാതിരുന്നത്.
ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 193 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
നേരത്തേ ഇന്ത്യക്കു വേണ്ടി ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 104 റണ്‍സുമായി പാണ്ഡ്യെ തിളങ്ങിയിട്ടുണ്ട്. പക്ഷെ അതുപോലെയുള്ള മികച്ച ഇന്നിങ്‌സുകള്‍ തുടര്‍ന്നു കളിക്കാന്‍ താരത്തിനായില്ല. എന്നാല്‍ ഐപിഎല്ലിലെ പ്രകടനവും ഫീല്‍ഡിങിലെ മികവും വിലയിരുത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്കു പരിഗണിക്കാവുന്ന താരമാണ് പാണ്ഡെ.

 സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുള്ള മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 277 റണ്‍സുമായി സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരരുന്നു സഞ്ജു.
അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നതും സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതുമായിരുന്നു സഞ്ജുവിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ കുറേക്കൂടി ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്യുന്ന സഞ്ജുവിനെയാണ് നമ്മള്‍ കണ്ടത്. മാത്രമല്ല ബാറ്റിങില്‍ സ്ഥിരത നിലനിര്‍ത്താനും അദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചിട്ടും താരം നിരാശപ്പെടുത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

Story first published: Sunday, May 16, 2021, 10:58 [IST]
Other articles published on May 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X