വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: ബൗണ്ടറിയകലെ ഫിഫ്റ്റി മിസ്സ്, എങ്കിലും സഞ്ജു മിന്നിച്ചു- 40കളിലെ മൂന്നാമന്‍

46 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു

1

ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ മോശമാക്കിയില്ല. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്പണിഞ്ഞ സഞ്ജു 46 റണ്‍സെടുത്താണ് മടങ്ങിയത്. ഒരു ബൗണ്ടറി മാത്രം അകലെയാണ് അദ്ദേഹത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. എങ്കിലും കാണികളെ രസിപ്പിക്കുന്ന അഗ്രസീവ് ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്.

46 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 46 റണ്‍സ് നേടിയത്. സ്പിന്നര്‍ ജയവിക്രമയാണ് വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയത്. കളിയുടെ 19ാം ഓവറിലായിരുന്നു ഇത്. നാലാമത്തെ ബോളില്‍ ജയവിക്രമയ്‌ക്കെതിരേ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിച്ച സഞ്ജുവിനു പിഴച്ചു. എക്‌സ്ട്രാ കവറില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ വായുവില്‍ ചാടിയുയര്‍ന്ന് ബോല്‍ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. അര്‍ധമനസോടെയായിരുന്നു സഞ്ജു ഈ ഷോട്ടിന മുതിര്‍ന്നതെന്നു കാണുമ്പോള്‍ വ്യക്തമാണ്.

2

ഇന്ത്യക്കു വേണ്ടി ഏകദിന അരങ്ങേറ്റത്തില്‍ 40കളില്‍ വീണ മൂന്നാത്തെ താരമായി മാറിയിരിക്കുകയാണ് സഞ്ജു. അക്കൂട്ടത്തില്‍ കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹം തന്നെയാണ്. നേരത്തേ 1974ല്‍ അശോക് മങ്കാദ് (44), 2011ല്‍ അജിങ്ക്യ രഹാനെ (44) എന്നിവരാണ് ഏകദിന അരങ്ങേറ്റത്തില്‍ 40കളില്‍ പുറത്തായ ഇന്ത്യക്കാര്‍.

INDvSL: അരങ്ങേറിയത് അഞ്ചുപേര്‍! 40 വര്‍ഷത്തിനിടെ ഇതാദ്യം- വീണ്ടും ഞെട്ടിച്ച് ദ്രാവിഡ്INDvSL: അരങ്ങേറിയത് അഞ്ചുപേര്‍! 40 വര്‍ഷത്തിനിടെ ഇതാദ്യം- വീണ്ടും ഞെട്ടിച്ച് ദ്രാവിഡ്

'ആദ്യം ബാബര്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കട്ടെ എന്നിട്ട് വിരാട് കോലിയുമായി താരതമ്യം ചെയ്യാം'- അക്തര്‍'ആദ്യം ബാബര്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കട്ടെ എന്നിട്ട് വിരാട് കോലിയുമായി താരതമ്യം ചെയ്യാം'- അക്തര്‍

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്പ് അണിഞ്ഞതോടെ പുതിയൊരു റെക്കോര്‍ഡിനും സഞ്ജു അവകാശിയായി. ടി20യില്‍ അരങ്ങേറിയ ശേഷം ഏകദിനത്തില്‍ ആദ്യ മല്‍സരം കളിക്കാന്‍ ഏറ്റവുമധികം കാലം കാത്തിരിക്കേണ്ടി വന്ന താരമായി അദ്ദേഹം മാറുകയായിരുന്നു. ആറു വര്‍ഷവും നാലു ദിവസങ്ങളുമാണ് സഞ്ജു ഏകദിന അരങ്ങേറ്റത്തിനു വേണ്ടി കാത്തിരുന്നത്. രണ്ടു വര്‍ഷവും 139 ദിവസവുമെന്ന ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. രാഹുല്‍ ചാഹറാണ് (ഒരു വര്‍ഷം, 351 ദിവസം) ഈ ലിസ്റ്റിലെ മൂന്നാമന്‍.

സഞ്ജു ഇന്ത്യക്കുവേണ്ടി അരങ്ങേറിയത് 2015ലായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ ടി20യിലൂടെയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ബാറ്റിങില്‍ നിരാശപ്പെടുത്തി. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ടുമായി ഈ വര്‍ഷം നാട്ടില്‍ നടന്ന ടി20 പരമ്പരകളിലേക്കു സഞ്ജുവിനെ പരിഗണിച്ചതുമില്ല. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനായിരുന്നു അവസരം ലഭിച്ചത്.

Story first published: Friday, July 23, 2021, 17:35 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X