വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇഷാനല്ല, സഞ്ജുവാണ് ബെസ്റ്റ്- ഇന്ത്യയുടെ വിക്കറ്റ് കാക്കണം, കാരണമറിയാം

ജൂലൈയിലാണ് ഇന്ത്യയുടെ പര്യടനം

ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടീം അടുത്ത മാസം ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഈ പരമ്പരയില്‍ ടീമിനൊപ്പമുണ്ട്. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

Why Sanju Samson is a better choice to keep wickets for India | Oneindia Malayalam

ലങ്കയില്‍ ആരാവും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നതാണ് ചോദ്യം. സഞ്ജു തന്നെ വിക്കറ്റ് കീപ്പറാവുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇങ്ങനെ ഉറപ്പിച്ചു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണിലെ പ്രകടനം താരതമ്യം ചെയ്യുകയാണെങ്കില്‍ ഇഷാനുമേല്‍ സഞ്ജുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ നിന്നും 46.26 ശരാശരയില്‍ 277 റണ്‍സെടുത്തിരുന്നു. 119 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പഞ്ചാബ് കിങ്‌സിനെതിരേ സീസണില്‍ രാജസ്ഥാന്റെ ആദ്യ മല്‍സരത്തിലായിരുന്നു ഇത്.
എന്നാല്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന ഇഷാന്‍ ഐപിഎല്ലില്‍ നിറംമങ്ങിയിരുന്നു. വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചില്ലെന്നു മാത്രമല്ല ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അവസാന റൗണ്ട് മല്‍സരങ്ങളില്‍ ഇഷാന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുകയും ചെയ്തു.

 മധ്യനിരയെ ശക്തമാക്കും

മധ്യനിരയെ ശക്തമാക്കും

സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഐപിഎല്ലില്‍ ചില ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സുകള്‍ സഞ്ജു കളിച്ചിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്തിയ പുതിയൊരു സഞ്ജുവിനെയായിരുന്നു ഐപിഎല്ലില്‍ കണ്ടത്. അതുകൊണ്ടു തന്നെ ലങ്കയില്‍ ഇന്ത്യക്കു തുടക്കത്തില്‍ തിരിച്ചടി നേരിട്ടാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനെ രക്ഷിച്ചേക്കും.
ഇഷാനാവട്ടെ സ്ലോ പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ പതറുന്നതാണ് കാണുന്നത്. ഇന്ത്യയിലേതു സമാനമായ സ്ലോ പിച്ച് തന്നായിരിക്കും ലങ്കയിലേതും. അതിനാല്‍ ഇഷാനെ ഇവിടെ ആശ്രയിക്കാനാവുമോയെന്നത് സംശയമാണ്.

 വിക്കറ്റ് കീപ്പിങ്

വിക്കറ്റ് കീപ്പിങ്

വിക്കറ്റ് കീപ്പിങാണ് സഞ്ജുവിന്റെ മറ്റൊരു പ്ലസ് പോയിന്റ്. വീക്ക്‌നെസുകളില്ലാത്ത വളരെ മികവുറ്റ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. തുടര്‍ച്ചയായി വിക്കറ്റ് കീപ്പറുടെ റോളില്‍ കളിച്ചുകൊണ്ടിരിക്കുന്നതും സഞ്ജുവിനെ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനു വേണ്ടിയും ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടിയും അദ്ദേഹം സ്ഥിരമായി വിക്കറ്റ് കാക്കുന്നുണ്ട്. വിക്കറ്റ് കീപ്പിങിലെ ഈ തുടര്‍ച്ച ലങ്കയിലും താരത്തിനവു തുണയാവും.
എന്നാല്‍ ഇഷാനും മികച്ച വിക്കറ്റ് കീപ്പര്‍ തന്നെയാണെങ്കിലും സ്ഥിരമായി ഈ റോളില്‍ അവസരം ലഭിക്കുന്നില്ലെന്നത് തിരിച്ചടിയാണ്. മുംബൈ ടീമില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് വിക്കറ്റ് കാക്കുന്നതിനാല്‍ അദ്ദേഹത്തിനു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോള്‍ മാത്രമേയുള്ളൂ. വിക്കറ്റ് കീപ്പിങിലെ ഈ ബ്രേക്ക് ലങ്കയില്‍ ഇഷാന് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

Story first published: Sunday, June 13, 2021, 18:18 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X